Story Dated: Saturday, February 14, 2015 04:16
വയനാട്: വയനാട്ടില്‍ മനുഷ്യരെ കൊല്ലുന്ന കടുവയെ കൊല്ലാന്‍ തീരുമാനം. മുഖ്യവനപാലകന്‍ ഇത് സംബന്ധിച്ച വാക്കാലുള്ള നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് വനം വകുപ്പിന്റെ വിജ്‌ഞാപനം പുറത്തിറങ്ങിയാല്‍ നിര്‍ദ്ദേശം നടപ്പിലാക്കും. ഒരാഴ്‌ചയ്‌ക്കിടെ രണ്ട് പേര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കൊല്ലാനുള്ള തീരുമാനം എടുത്തത്. കടുവയെ കണ്ടെത്തുന്നതിന് തമിഴ്‌നാട് വനം വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. നേരത്തെ കടുവയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം മൃഗശാലയില്‍ അടയ്‌ക്കാനായിരുന്നു തീരുമാനം എന്നാല്‍ കടുവയെ പിടികൂടുന്നത് അപകടകരമായ ദൗത്യമായതിനാലാണ് കൊല്ലാന്‍ തീരുമാനം എടുത്തത്.
ഇന്ന് ഉച്ചയ്‌ക്കാണ് കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടത്. പാട്ടവയലില്‍ താമസമാക്കാരിയായ മഹാലക്ഷമിയാണ്(30) മരിച്ചത്. കേരളാ കര്‍ണാടക അതിര്‍ത്തി പ്രദേശമായ പാട്ടവയലില്‍ ഇന്ന് ഉച്ചയ്‌ക്ക് 12.30 ഓടെയായിരുന്നു സംഭവം. തേയില തോട്ടത്തില്‍ തേയില നുള്ളുകയായിരുന്നു മഹാലക്ഷമി. തേയില നുള്ളുന്നതിനിടെ മറഞ്ഞിരുന്ന കടുവ മഹാലക്ഷമിയെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വയനാട്ടിലെ നൂല്‍പ്പുഴയില്‍ വച്ച് ഭാസ്‌ക്കരന്‍ എന്നയാള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നൂല്‍പ്പുഴയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയുള്ള പ്രദേശത്താണ് ഇന്ന് കടുവയുടെ ആക്രമണം നടന്നത്.
from kerala news edited
via IFTTT