Story Dated: Saturday, February 14, 2015 01:41
തിരുവനന്തപുരം: സരിത എസ് നായര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇത്തവണ സ്വകാര്യതയെ കുറിച്ചുളള തുറന്നു പറച്ചിലുകളാണ് സരിതയെ ശ്രദ്ധേയയാക്കുന്നത്. വാട്‌സ് ആപ്പിലൂടെ പ്രചരിച്ച ദൃശ്യങ്ങള്‍ തനിക്ക് ഇഷ്‌ടപ്പെട്ട ഒരാള്‍ക്ക് വേണ്ടി എടുത്തതാണെന്ന് സരിത വെളിപ്പെടുത്തി. ബിജു രാധാകൃഷ്‌നുമായി തനിക്ക് വഴിവിട്ട ബന്ധമില്ലായിരുന്നു. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ അച്‌ഛന്‍ ബിജുവല്ല. കേരളത്തിലെ ഒരു രാഷ്‌ട്രീയ പ്രമുഖനാണെന്നും സരിത ഒരു അഭിമുഖത്തില്‍ തുറന്നടിക്കുന്നു.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സരിത മറയില്ലാത്ത വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. വാട്‌സ്ആപ്പില്‍ പ്രചരിച്ച വീഡിയോകള്‍ പണ്ടേ ഡിലീറ്റു ചെയ്‌തതായിരുന്നുവെന്നും അവ വീണ്ടും ചികഞ്ഞെടുത്ത് തനിക്കെതിരെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അതില്‍ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും പങ്കാളികളാണെന്നും സരിത പറയുന്നുണ്ട്.
തന്റെ വിവാഹമോചനത്തിനു കാരണം ബിജുരാധാകൃഷ്‌ണനായിരുന്നു. തനിക്കെതിരെ അപവാദപ്രചാരണം നടത്തിയാണ് ബിജു അത് സാധിച്ചെടുത്തത്. ബിജുവിന്റെ കമ്പനിയില്‍ നിന്ന് രാജിവച്ചുവെങ്കിലും അപവാദപ്രചരണം ശക്‌താക്കി തന്നെ അവിടെ തിരിച്ചെത്തിച്ചു. കമ്പനിയില്‍ മാര്‍ക്കറ്റിംഗ് നടത്തിയെന്നല്ലാതെ ആരുടെയും പണം താന്‍ തട്ടിയെടുത്തിട്ടില്ലെന്നും സരിത വ്യക്‌തമാക്കുന്നു.
യുവ നടന്‍ നീരജ് മാധവന്റെ ടമാര്‍പടാര്‍ പ്രയോഗം പോലെ തന്നെ വേശ്യയായി മുദ്രകുത്തുന്നത് അവസാനിപ്പിക്കണമെന്ന് സരിത ശക്‌തമായി ആവശ്യപ്പെടുന്നു. കുട്ടികളെ ഓര്‍ത്തെങ്കിലും തനിക്ക് സ്വഭാവശുദ്ധിയില്ലെന്ന മട്ടിലുളള പ്രചാരണം അവസാനിപ്പിക്കണം. താന്‍ ആരു വിളിച്ചാലും കൂടെ പോകുന്നയാളല്ല. അങ്ങിനെയെങ്കില്‍ അബ്‌ദുളള കുട്ടിക്കെതിരെ കേടുകൊടുക്കേണ്ട ആവശ്യമുണ്ടാവില്ലായിരുന്നു. വിവാഹത്തിന്റെ ആദ്യ നാല് വര്‍ഷക്കാലം ഭര്‍ത്താവ് തന്നെ സ്‌പര്‍ശിച്ചിട്ടില്ലായിരുന്നുവെന്നും കന്യകയായിട്ടാണ് അത്രയും കാലം കഴിഞ്ഞതെന്നും സരിത തുറന്നടിക്കുന്നു.
from kerala news edited
via IFTTT