121

Powered By Blogger

Saturday, 14 February 2015

ഒരു രൂപയുടെ കറന്‍സി തിരിച്ചുവരുന്നു









Story Dated: Saturday, February 14, 2015 11:46



mangalam malayalam online newspaper

മുംബൈ: ഒരു രൂപയുടെ കറന്‍സി നോട്ട് തിരിച്ചെത്തിക്കാന്‍ റിസര്‍വ് ബാങ്ക് നീക്കത്തിന് അംഗീകാരം. പിങ്ക്, പച്ച എന്നീ നിറങ്ങള്‍ സംയോജിച്ചുള്ള കറന്‍സിയില്‍ സാമര്‍ സമ്രാട്ട് എന്ന പര്യവേഷണ കേന്ദ്രത്തിന്റെ ചിത്രവും ഉള്‍പ്പെടും. അശോക സ്തംഭവും മധ്യത്തിലായി '1' എന്ന് അദൃശ്യമായി അച്ചടിച്ചിരിക്കും. പതിനഞ്ചു ഭാഷകളിലായി രൂപയുടെ മൂല്യം പ്രദര്‍ശിപ്പിക്കും. മധ്യ അടിഭാഗത്തായി രൂപ അച്ചടിക്കുന്ന വര്‍ഷം ഉള്‍പ്പെടുത്തും.


1994ലാണ് ഒരു രൂപ കറന്‍സിയുടെ അച്ചടി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് ഒരു രൂപയുടെ നാണയം വ്യാപകമായി പുറത്തിറക്കുകയായിരുന്നു. മൂല്യം കുറഞ്ഞ കറന്‍സികള്‍ അച്ചടിക്കുന്നത് വലിയ ബാധ്യതയാണെന്ന് കാണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഒന്ന്, രണ്ട്, അഞ്ച് രൂപ നോട്ടുകളുടെ അച്ചടി നിയന്ത്രിച്ചത്. പകരം നാണയങ്ങള്‍ ഇറക്കുന്നതും ചെലവേറിയതാണെങ്കിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്ന മേന്മയാണ് കേന്ദ്രം ഉയര്‍ത്തിക്കാട്ടിയത്.


മറ്റു കറന്‍സി നോട്ടുകള്‍ പുറത്തിറക്കുന്നത് റിസര്‍വ് ബാങ്ക് ഏജന്‍സിയാണെങ്കില്‍ ഒരു രൂപ കറന്‍സി അച്ചടിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഒരു രൂപ തിരിച്ചുകൊണ്ടുവരണമെന്ന് ആര്‍.ബി.ഐ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കോയിനേജ് ആക്ടിലെ തടസ്സം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രം ഇക്കാര്യം നിഷേധിച്ചിരുന്നത്. എന്നാല്‍ ആക്ട് കറന്‍സി അച്ചടക്കി തടസ്സമാകില്ലെന്ന് നിയമമന്ത്രാല്യം വ്യക്തമാക്കിയതോടെയാണ് ഒരു രൂപ കറന്‍സിക്ക് പുനര്‍ജ്ജീവന്‍ വയ്ക്കുന്നത്.










from kerala news edited

via IFTTT