മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് തിരിച്ചുകയറി വിപണി. സെൻസെക്സ് 441 പോയന്റ് നേട്ടത്തിൽ 32,156ലും നിഫ്റ്റി 129 പോയന്റ് ഉയർന്ന് 9423ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 541 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 122 ഓഹരികൾ നഷ്ടത്തിലുമാണ്. 30 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒഎൻജിസി, സീ എന്റർടെയ്ൻമെന്റ്, യുപിഎൽ, വേദാന്ത, ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ...