121

Powered By Blogger

Monday, 4 May 2020

ആഗോള സമ്മര്‍ദം: സെന്‍സെക്‌സ് 2002 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞയാഴ്ചയിലെ മികച്ചനേട്ടം നിലനിർത്താനാകാതെ ഓഹരി സൂചികകൾ തകർന്നടിഞ്ഞു. അഞ്ചുലക്ഷം കോടി രൂപയാണ് തിങ്കളാഴ്ചമാത്രം നിക്ഷേപകന് നഷ്ടമായത് സെൻസെക്സ് 2002 പോയന്റ് താഴ്ന്ന് 3,715ലും നിഫ്റ്റി 566 പോയന്റ് നഷ്ടത്തിൽ 9,293.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോകം കോവിഡ് ഭീതിയിൽനിന്ന് തിരിച്ചുവരുമ്പോൾ കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് യുഎസും ചൈനയും തമ്മിലുണ്ടായ തർക്കം വിപണിയെ ബാധിച്ചു. രാജ്യത്ത് അടച്ചിടൽ വീണ്ടും നിട്ടിയതും നിക്ഷേപകന്റെ ആത്മവിശ്വാസം തകർത്തു. ആഗോള വ്യാപകമായി കനത്ത വില്പന സമ്മർദമാണ്സൂചികകൾ നേരിട്ടത്. ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുകി, യുപിഎൽ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സിപ്ല, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക് എട്ടുശതമാനവും ഐടി 4.40ശതമാനവും ഓട്ടോ 6.80ശതമാനവും എഫ്എംസിജി 3.79ശതമാനവും ലോഹം 8.25ശതമാനവും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ് സൂചിക 4.27ശതമാനവും സ്മോൾക്യാപ് 4.27ശതമാനവും താഴ്ന്നു.

from money rss https://bit.ly/3dciur6
via IFTTT