കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി (എംഎസ്എംഇ) സംഘടിപ്പിക്കുന്ന വാർഷിക വിജ്ഞാന പങ്കാളിത്ത സെമിനാറായ ഇവോൾവ്ന്റെ ആറാമത് പതിപ്പിന് തുടക്കമായി. കേന്ദ്ര സർക്കാരിന്റെ 5 ട്രില്ല്യൻ ഡോളർ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തിലെത്തുന്നതിനായി എംഎസ്എംഇകൾക്കുള്ള പങ്ക് എന്നതാണ് ഈ വർഷത്തെ ഇവോൾവിന്റെ ഇതിവൃത്തം. ഉദ്ഘാടന സെമിനാറിൽ പങ്കെടുത്ത് സംസാരിച്ച പിപി മെർക്കന്റൈസിംഗ് സർവീസസ് സ്ഥാപകനും എംഡിയുമായ മഹിം ഗുപ്ത, ഈ ലക്ഷ്യം നേടുന്നതിനു വേണ്ട മാർഗങ്ങൾ വിശദീകരിച്ചു. ഇവോൾവിന്റെ ആറാമത് പതിപ്പ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും വ്യവസായ വിദഗ്ധരുമായി വിനിമയം നടത്താനും പഠിക്കാനും എംഎസ്എംഇ, എസ്എംഇ ഉപഭോക്താക്കൾക്ക് ഇതുവഴി സാധിക്കുമെന്നും നിലവിൽ ഇന്ത്യയുടെ ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നത് എംഎസ്എംഇകളാണെും ഇത് 50 ശതമാനമായി ഉയർത്തണമെന്നും ഈ ലക്ഷ്യം നേടുന്നതിനായി എംഎസ്എംഇകൾ 2019-2025 കാലയളവിൽ വളർച്ചയിൽ കുതിപ്പു നേടണമെന്നും ആക്സിസ് ബാങ്ക് കൊമേഴ്സ്യൽ ബാങ്കിങ് കവറേജ് ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് മോഹിത് ജെയിൻ പറഞ്ഞു. ഇന്ത്യയിലെ മൊത്തം സംരംഭങ്ങളുടെ 90%-ത്തോളം എംഎസ്എഇകളാണ്. രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായി 6.30 കോടി എംഎസ്എംഇകളാണ് രാജ്യത്തുള്ളത്. ഇക്കാരണത്താൽത്തന്നെ എംഎസ്എംഇകളുടെ വരുമാന വർധനവ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തും. ആക്സിസ് ബാങ്കും പങ്കാളികളായ ഡൺ ആൻഡ് & ബ്രാഡ്സ്ട്രീറ്റും ചേർന്ന് കൊച്ചി, മുംബൈ, ഡൽഹി ഉൾപ്പടെ 26 നഗരങ്ങളിലാണ് ഇവോൾവ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. 2014ൽ ആരംഭിച്ച ഇവോൾവ് ഈ വർഷം 5000 ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ബാങ്ക് ലഭ്യമിടുന്നത്.
from money rss http://bit.ly/2Gt3XZJ
via IFTTT
from money rss http://bit.ly/2Gt3XZJ
via IFTTT