121

Powered By Blogger

Monday, 27 January 2020

രാജ്യം കടന്നുപോകുന്നത് സാമ്പത്തിക മാന്ദ്യത്തിലൂടെ: അഭിജിത് ബാനര്‍ജി

കൊൽക്കത്ത: രാജ്യം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അഭിജിത് ബാനർജി. കൊൽക്കത്ത ലിറ്റററി ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. എന്നാൽ അത് എത്രത്തോളമുണ്ടെന്ന് എനിക്ക് പറയാൻ കഴിയില്ല. മാന്ദ്യമില്ലെന്ന് ചൂണ്ടിക്കാണിക്കാൻ തക്ക വിവരങ്ങളൊന്നും രാജ്യത്തില്ല-അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമ്പന്നരിൽനിന്ന് സ്വത്ത് നികുതി ചുമത്തി അത് പുനർവിതരണം ചെയ്യണം. ഇന്ത്യയിലെ നിലവിലെ അസമത്വം കണക്കിലെടുക്കുമ്പോൾ സ്വത്ത് നികുതി വിവേകപൂർണമാണ്. ഈ നികുതി കാര്യക്ഷമമായി പുനർവിതരണം ചെയ്യണം. എന്നാൽ ഇതൊന്നും ഉടനെ താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖല അടിമുടി പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. അതിന് സർക്കാർ മുൻകയ്യെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാര്യ എസ്തർ ഡുഫ്ലോ, മൈക്കൽ ക്രെമർ എന്നിവർക്കൊപ്പമാണ് 2019 ലെ സാമ്പത്തികശാസ്ത്ര നൊബേൽ അഭിജിത് ബാനർജി കരസ്ഥമാക്കിയത്.അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകനാണ് അദ്ദേഹം. 1961 ൽ കൊൽക്കത്തയിൽ ജനിച്ച അദ്ദേഹം 1983 ൽ ജെഎൻയുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. Content Highlights: Country could be passing through recession: Abhijit Banerjee

from money rss http://bit.ly/2GwxIsJ
via IFTTT