ചൈനീസ് സർക്കാരിന് ജാക് മായോട് ഇപ്പോഴെന്താണിത്ര അതൃപ്തി? രാജ്യത്തേക്കാൾ വളരുന്ന കുത്തക മുതലാളിത്തരീതിയെ ചൈനയും അതിരുകടന്ന് ഭയക്കാൻ തുടങ്ങിയിരിക്കുന്നു. ആഗോള ടെക് ഭീമനായ ആലിബാബയ്ക്കും സഹസ്ഥാപകനായ ജാക് മായ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. ഇതോടെ അദ്ദേഹത്തിന്റെ ആസ്തിയിൽ ഒക്ടോബറിനുശേഷം വൻഇടിവുണ്ടായി. രാജ്യത്തേക്കാൾ വളരുന്ന വ്യവസായികളുടെ ആസ്തികളുടെ സൂക്ഷ്മ പരിശോധന നടത്തുകയാണ് ചൈന. ഇതോടെ ജാക്ക് മായുടെ ആസ്തിയിൽ 1100 ഡോളറോളമാണ് നഷ്ടമായത്. കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിയുകയുംചെയ്തു. 56 കാരനായ മുൻ ഇംഗ്ലീഷ് അധ്യാപകന്റെ വളർച്ച ചൈനയുടെ ഇന്റർനെറ്റ് വ്യവാസയാത്തിന്റെ അതിവേഗനേട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിലൂടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജാക് മാ. ഇപ്പോഴിതാ ലോകത്തിലെ 500 കോടീശ്വരന്മാരുടെ പട്ടികയിൽ 25-ാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെട്ടിരിക്കുന്നു. ആസ്തിയാകട്ടെ 50.9 ബില്യൺ ഡോളറുമായി. കോവിഡ് വ്യാപനത്തെതുടർന്ന് ഓൺലൈൻ വ്യാപാരമേഖലയിൽ വൻകുതിപ്പുണ്ടായെങ്കിലും സർക്കാർ പരിശോധന കടുപ്പിച്ചതോടെ ഈ കമ്പനികളുടെ ഓഹരികളെ ബാധിക്കുകയുംചെയ്തു. ആഴ്ചകൾക്കുള്ളിൽ ചൈനയിലെ ടെക് ഭീമന്മാർക്ക് വിപണിമൂല്യത്തിൽ നുറുകണക്കിന് ബില്യൺ ഡോളറുകൾ നഷ്ടമായി. പോണി മായുടെ ടെൻസെന്റ് ഹോൾഡിങ്സിന്റെ മൂല്യം നവംബർ ആദ്യത്തെ നിലവാരത്തിൽനിന്ന് 15ശതമാനത്തോളം ഇടിഞ്ഞു. വാങ് ഷിങുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയായ മീറ്റുവാന്റെ മൂല്യം ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയ കഴിഞ്ഞമാസത്തെതിൽനിന്ന് അഞ്ചിലൊന്ന് ഇടിഞ്ഞു. കഴിഞ്ഞ ഒക്ടോബർ മുതലുള്ള കണക്കുനോക്കിയാൽ ആലിബാബയുടെ അമേരിക്കൻ ഡെപ്പോസിറ്റരി റസീറ്റുകളിൽ 25ശതമാനത്തിലധികം കുറവുണ്ടായി. ചൈനയുടെ കുത്തക വിരുദ്ധ കരട് നിർദേശവും ആന്റിട്രസ്റ്റ് അവലോകനവും ടെക് ഭീമന്മാർക്കുമേൽ കരിനിഴൽവീഴ്ത്തിക്കഴിഞ്ഞു.
from money rss https://bit.ly/34WQh5R
via IFTTT
from money rss https://bit.ly/34WQh5R
via IFTTT