121

Powered By Blogger

Tuesday, 29 December 2020

ആലിബാബയ്ക്കുമേല്‍ ചൈനയുടെ വാള്‍: ജാക് മായ്ക്ക് നഷ്ടമായത് 80,000കോടി

ചൈനീസ് സർക്കാരിന് ജാക് മായോട് ഇപ്പോഴെന്താണിത്ര അതൃപ്തി? രാജ്യത്തേക്കാൾ വളരുന്ന കുത്തക മുതലാളിത്തരീതിയെ ചൈനയും അതിരുകടന്ന് ഭയക്കാൻ തുടങ്ങിയിരിക്കുന്നു. ആഗോള ടെക് ഭീമനായ ആലിബാബയ്ക്കും സഹസ്ഥാപകനായ ജാക് മായ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. ഇതോടെ അദ്ദേഹത്തിന്റെ ആസ്തിയിൽ ഒക്ടോബറിനുശേഷം വൻഇടിവുണ്ടായി. രാജ്യത്തേക്കാൾ വളരുന്ന വ്യവസായികളുടെ ആസ്തികളുടെ സൂക്ഷ്മ പരിശോധന നടത്തുകയാണ് ചൈന. ഇതോടെ ജാക്ക് മായുടെ ആസ്തിയിൽ 1100 ഡോളറോളമാണ് നഷ്ടമായത്. കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിയുകയുംചെയ്തു. 56 കാരനായ മുൻ ഇംഗ്ലീഷ് അധ്യാപകന്റെ വളർച്ച ചൈനയുടെ ഇന്റർനെറ്റ് വ്യവാസയാത്തിന്റെ അതിവേഗനേട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിലൂടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജാക് മാ. ഇപ്പോഴിതാ ലോകത്തിലെ 500 കോടീശ്വരന്മാരുടെ പട്ടികയിൽ 25-ാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെട്ടിരിക്കുന്നു. ആസ്തിയാകട്ടെ 50.9 ബില്യൺ ഡോളറുമായി. കോവിഡ് വ്യാപനത്തെതുടർന്ന് ഓൺലൈൻ വ്യാപാരമേഖലയിൽ വൻകുതിപ്പുണ്ടായെങ്കിലും സർക്കാർ പരിശോധന കടുപ്പിച്ചതോടെ ഈ കമ്പനികളുടെ ഓഹരികളെ ബാധിക്കുകയുംചെയ്തു. ആഴ്ചകൾക്കുള്ളിൽ ചൈനയിലെ ടെക് ഭീമന്മാർക്ക് വിപണിമൂല്യത്തിൽ നുറുകണക്കിന് ബില്യൺ ഡോളറുകൾ നഷ്ടമായി. പോണി മായുടെ ടെൻസെന്റ് ഹോൾഡിങ്സിന്റെ മൂല്യം നവംബർ ആദ്യത്തെ നിലവാരത്തിൽനിന്ന് 15ശതമാനത്തോളം ഇടിഞ്ഞു. വാങ് ഷിങുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയായ മീറ്റുവാന്റെ മൂല്യം ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയ കഴിഞ്ഞമാസത്തെതിൽനിന്ന് അഞ്ചിലൊന്ന് ഇടിഞ്ഞു. കഴിഞ്ഞ ഒക്ടോബർ മുതലുള്ള കണക്കുനോക്കിയാൽ ആലിബാബയുടെ അമേരിക്കൻ ഡെപ്പോസിറ്റരി റസീറ്റുകളിൽ 25ശതമാനത്തിലധികം കുറവുണ്ടായി. ചൈനയുടെ കുത്തക വിരുദ്ധ കരട് നിർദേശവും ആന്റിട്രസ്റ്റ് അവലോകനവും ടെക് ഭീമന്മാർക്കുമേൽ കരിനിഴൽവീഴ്ത്തിക്കഴിഞ്ഞു.

from money rss https://bit.ly/34WQh5R
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടുദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്ത ഒാഹരി വിപണിയിൽ ബുധനാഴ്ച വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്സ് 274 പോയന്റ് ഉയർന്ന് 41241ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തിൽ 12136ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ… Read More
  • കേരളത്തിൽ 300 കോടിയുടെ നിക്ഷേപവുമായി ശ്രുതികൊച്ചി: മലയാളി സംരംഭക ശ്രുതി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള 'താമര ലീഷർ എക്സ്പീരിയൻസസ്' കേരളത്തിൽ ഹോട്ടൽ വ്യവസായ രംഗത്ത് 300 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. കമ്പനിയുടെ കേരളത്തിലെ ആദ്യ ഹോട്ടൽ തിരുവനന്തപുരത്ത് ആക്കുളത്ത് ഒരു മാ… Read More
  • ബജറ്റില്‍ ആദായനികുതി നിരക്കുകള്‍ കുറച്ചേക്കുംന്യൂഡൽഹി: മധ്യവർഗക്കാർക്ക് സന്തോഷിക്കാൻ വകനൽകിക്കൊണ്ട് വരുന്ന ബജറ്റിൽ ആദായ നികുതി നിരക്കുകൾ കുറച്ചേക്കും. 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലായിരിക്കും ഇതുസംബന്ധിച്ച് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപനം നടത്തുക. ആ… Read More
  • സെന്‍സെക്‌സില്‍ 147 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: രണ്ടുദിവസത്തെ തളർച്ചയ്ക്കുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 147 പോയന്റ് നേട്ടത്തിൽ 40387ലും നിഫ്റ്റി 39 പോയന്റ് ഉയർന്ന് 11896ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്… Read More
  • സ്വര്‍ണവില പവന് 320 രൂപകുറഞ്ഞ് 29,400 രൂപയായികൊച്ചി: സ്വർണവില പവന് 320 രൂപ കുറഞ്ഞ് 29,400 രൂപയായി. 3675 രൂപയാണ് ഗ്രാമിന്റെ വില. അഞ്ചുദിവസംകൊണ്ട് പവന്റെ വിലയിൽ 1000 രൂപയാണ് കുറഞ്ഞത്. എക്കാലത്തെയും ഉയർന്ന വിലയായ 30,400 രേഖപ്പെടുത്തിയത് ജനുവരി എട്ടിനാണ്. ഇറാൻ-യുഎസ് സംഘർഷം … Read More