121

Powered By Blogger

Sunday, 16 August 2020

ഭക്ഷ്യസംസ്‌കരണ സംരംഭങ്ങൾക്ക് പുതിയ ആനുകൂല്യങ്ങൾ

സംരംഭക രംഗത്ത് ഏറെ സാധ്യത നിറഞ്ഞുനിൽക്കുന്ന മേഖലയാണ് ഭക്ഷ്യസംസ്കരണം. ഇതിനായി ഒരു പ്രത്യേക മന്ത്രാലയംതന്നെ കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. നിരവധി പദ്ധതികളാണ് ഈ മേഖലയുടെ വളർച്ചയ്ക്കായി സർക്കാർ നടപ്പാക്കുന്നത്. രജിസ്റ്റർ ചെയ്യാതെയും അനൗപചാരിക തലത്തിലും പ്രവർത്തിക്കുന്ന 25 ലക്ഷം ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ രാജ്യത്തുണ്ട്. ഇതിന്റെ 66 ശതമാനവും ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നവയാണ്. 80 ശതമാനവും കുടുംബ സംരംഭങ്ങളുമാണ്. ഇതിൽ പണിയെടുക്കുന്ന 75 ശതമാനം പേരും സ്ത്രീകളാണെന്നും കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരം സംരംഭങ്ങളേയും സ്വയംസഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവരേയും സഹായിക്കുന്നതിന് ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. 'ആത്മനിർഭർ ഭാരതി'ന്റെ ഭാഗമായുള്ള 'സ്കീം ഫോർ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (എഫ്.എം.ഇ.)' ആണ് ഇത്. ലക്ഷ്യങ്ങൾ 1. ക്രെഡിറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. 2. ബ്രാൻഡിങ്, മാർക്കറ്റിങ് ഫലപ്രദമാക്കുക. 3. രണ്ടുലക്ഷം സംരംഭങ്ങളെ ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുന്നതിന് സഹായിക്കുക. 4. സംസ്കരണം, ലാബ്, പാക്കേജിങ്, വിപണനം, ഇൻക്യുബേഷൻ തുടങ്ങിയവയിൽ പൊതു സേവന കേന്ദ്രങ്ങളുടെ സൗകര്യം വർധിപ്പിക്കുക. 5. ഭക്ഷ്യസംസ്കരണ രംഗത്തെ ഗവേഷണം, പരിശീലനം എന്നിവ മെച്ചപ്പെടുത്തുക. 6. പ്രൊഫഷണലിസം,സാങ്കേതികക്ഷമത എന്നിവ കൂട്ടുക. 2020-21 മുതൽ 2024-25 വരെയുള്ള അഞ്ച് വർഷത്തേക്ക് 10,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 6:4 അനുപാതത്തിലാണ് പദ്ധതി നടപ്പാക്കുകയെന്നും എം.എഫ്.പി.ഐ. മാർഗരേഖയിൽ പറയുന്നു. ഒരു ജില്ല, ഒരു ഉത്പന്നം ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഒരു ഉത്പന്നത്തെ തിരഞ്ഞെടുത്ത് അതിനെ വളർത്തിക്കൊണ്ടു വരാനാണ് ശ്രമം. അസംസ്കൃത വസ്തുക്കൾ ശേഖരിക്കൽ, ഉത്പാദനത്തിന് പൊതു സൗകര്യങ്ങൾ ഉപയോഗിക്കൽ, വിപണനം കാര്യക്ഷമമാക്കൽ എന്നിവ ഇതുവഴി എളുപ്പമാകും. ആയത് ആ ഉത്പന്നത്തിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യും. അസംസ്കൃത വസ്തുക്കളുടെ ലഭ്യത, നിലവിലെ ക്ലസ്റ്റർ സൗകര്യങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ഉത്പന്നം നിശ്ചയിക്കുന്നത്. ഇത് സംസ്ഥാന സർക്കാർ ആണ് നിശ്ചയിക്കുക. അടിസ്ഥാന സൗകര്യ വികസനം, ബ്രാൻഡിങ്, മാർക്കറ്റിങ് എന്നീ നിലയിൽ എം.ഒ.എഫ്.പി.ഐ. ആനുകൂല്യങ്ങൾ നൽകും. പ്രധാന ആനുകൂല്യങ്ങൾ i. വ്യക്തിഗത ഭക്ഷ്യസംരംഭങ്ങൾക്ക് 10 ലക്ഷം രൂപ സബ്സിഡി മൈക്രോ സംരംഭങ്ങൾക്കാണ് ആനുകൂല്യം. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൂടുതൽ നിക്ഷേപം നടത്തുമ്പോൾ പദ്ധതിച്ചെലവിന്റെ 35 ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ ഗ്രാന്റായി അനുവദിക്കും. 10 ശതമാനം സംരംഭകന്റെ വിഹിതവും ബാക്കി ബാങ്ക് വായ്പയും ആയിരിക്കണം. പ്രൊപ്രൈറ്ററി / പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്ക് അർഹത. ii. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ / ഫാർമർ സഹകരണ സ്ഥാപനങ്ങൾ പദ്ധതിച്ചെലവിന്റെ 35 ശതമാനം ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റൽ സബ്സിഡിയായി അനുവദിക്കും. എന്നാൽ, പദ്ധതിച്ചെലവ് നിലവിലുള്ള വിറ്റുവരവിൽ അധികരിക്കാൻ പാടില്ല എന്ന നിബന്ധനയും ഉണ്ട്. ഒരു കോടി രൂപയെങ്കിലും വിറ്റുവരവ് ഉണ്ടായിരിക്കുകയും വേണം. 10 ശതമാനം സ്വന്തം നിലയിൽ കണ്ടെത്തണം. പരിശീലനം ആവശ്യമെങ്കിൽ ആയതും ഏർപ്പാടാക്കും. iii. സ്വയംസഹായ സംഘങ്ങൾക്ക് വലിയ ആനുകൂല്യങ്ങൾ കുടുംബശ്രീ ഉൾപ്പെടെയുള്ള എസ്.എച്ച്.ജി.കൾക്ക് ഉപയോഗപ്പെടുത്താം. * എസ്.എച്ച്.ജി.യിലെ ഓരോ അംഗത്തിനും 40,000 രൂപ വീതം സീഡ് ക്യാപിറ്റൽ ആയി അനുവദിക്കും. ചെറിയ ഉപകരണങ്ങൾ വാങ്ങാനും പ്രവർത്തന മൂലധനമായും ഉപയോഗിക്കാം. * എസ്.എച്ച്.ജി.യിലെ അംഗങ്ങൾ സ്വന്തംനിലയിൽ ഒരു ഭക്ഷ്യസംസ്കരണ സംരംഭം നടത്തുന്നുവെങ്കിലും പ്രത്യേക ആനുകൂല്യം ലഭിക്കും. പദ്ധതിച്ചെലവിന്റെ 10 ശതമാനം, പരമാവധി 10 രൂപ വരെ ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റൽ സബ്സിഡിയായി നൽകും. * എസ്.എച്ച്.ജി. പൊതുവെ നടത്തുന്ന ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് 35 ശതമാനം വരെ ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റൽ സബ്സിഡി നൽകാനും വ്യവസ്ഥയുണ്ട്. പദ്ധതിച്ചെലവിന്റെ 10 ശതമാനവും പ്രവർത്തന മൂലധന വായ്പയുടെ 20 ശതമാനവും സംഘം കണ്ടെത്തണം. * പരിശീലനം, സാങ്കേതിക വിവരങ്ങൾ, പദ്ധതി രൂപരേഖ, കൈത്താങ്ങ് സഹായം എന്നീ സഹായങ്ങളും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തും. iv. പൊതു അടിസ്ഥാന സൗകര്യങ്ങൾ എഫ്.പി.ഒ., എസ്.എച്ച്.ജി., സഹകരണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, സ്വകാര്യ സംരംഭങ്ങൾ എന്നിവർ ഉണ്ടാക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് സബ്സിഡി അനുവദിക്കും. പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന സ്ഥലങ്ങളോ, സൗകര്യങ്ങളോ നൽകാനാണ് ആനുകൂല്യം. കർഷകർക്ക് ഉണ്ടാകുന്ന നേട്ടങ്ങളും വ്യവസായത്തിന്റെ പൊതുമേന്മകളും പരിഗണിച്ചാണ് സബ്സിഡി നിശ്ചയിക്കുക. പരമാവധി 35 ശതമാനം ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാൻറ് ലഭിക്കും. ഇൻക്യുബേഷൻ കേന്ദ്രങ്ങൾക്കും ആനുകൂല്യം ലഭിക്കും. v. ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ് എഫ്.പി.ഒ., എസ്.എച്ച്.ജി., സഹകരണ സ്ഥാപനങ്ങൾ, എസ്.പി.വി. (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ്) എന്നിവർക്ക് അർഹത. പൊതു വികസനം ലക്ഷ്യം. പൊതു ബ്രാൻഡ്, മാർക്കറ്റിങ്, പാക്കേജിങ്, നിലവാര സൂചികാ സമ്പാദനം എന്നിവയ്ക്ക് ആനുകൂല്യം. ആകെ വരുന്ന പദ്ധതിച്ചെലവിന്റെ 50 ശതമാനം വരെ ഗ്രാൻറ് ലഭിക്കും. സാങ്കേതിക പരിശീലനം നൽകുന്നതിനു ശേഷിയുള്ള സ്ഥാപനങ്ങൾക്ക് അത്തരം പരിശീലനം ഏർപ്പാടാക്കുന്നതിനും തുക അനുവദിക്കും. എല്ലാ ആനുകൂല്യങ്ങൾക്കും 'ഒരു ജില്ല, ഒരു ഉത്പന്നം' എന്നതിനു കീഴിൽ വരുന്ന സംരംഭങ്ങൾക്ക് മുൻഗണന ലഭിക്കും. വിശദ വിവരങ്ങൾ ലഭിക്കാൻ കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കയറി (mofpi.nic.in) പരിശോധിക്കുക. (സംരംഭകത്വ പരിശീലകനും വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമാണ് ലേഖകൻ) chandrants666@gmail.com​

from money rss https://bit.ly/3iLP8T3
via IFTTT

സ്വര്‍ണവില പവന് 39,200 രൂപയായി കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകുറഞ്ഞ് 39,200 രൂപയിലേയ്ക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയിൽനിന്ന് 39,360 രൂപയായി കുറഞ്ഞിരുന്നു. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടർച്ചയായി വിലകുറയുകയാണ്. പവന്റെ ഉയർന്ന വിലയിൽനിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിലും കുറവുണ്ടായി. മാർച്ചിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയിടിവാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. നിലവിൽ ഔൺസിന് 1,941.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടമുണ്ടാകാൻ തുടങ്ങിയതാണ് വിലയെ ബാധിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ നയരൂപീകരണ യോഗം നടക്കുന്നതിനാൽ അതിന്റെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. ഈയാഴ്ച അവസാനമാകും തീരുമാനമുണ്ടാകുക. യുഎസ്-ചൈന ബന്ധം, ട്രംപിന്റെ തിരഞ്ഞെടുപ്പ് കാമ്പയിൻ എന്നിവയെല്ലാം ആഗോള വിപണിയിൽ അടുത്ത ദിവസങ്ങളിലെ സ്വർണവിലയെ ബാധിച്ചേക്കാം.

from money rss https://bit.ly/347Fu9d
via IFTTT

അര്‍ബന്‍ ലാഡറിനെയും മില്‍ക്ക്ബാസ്‌കറ്റിനെയും റിലയന്‍സ് ഏറ്റെടുത്തേക്കും

ഇ-കൊമേഴ്സ് മേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ ഫർണീച്ചർ ബ്രാൻഡായ അർബൻ ലാഡറിനെയും പാലുത്പന്ന വിതരണത്തിൽ മുൻനിരയിലുള്ള മിൽക്ക് ബാസ്ക്കറ്റിനെയും റിലയൻസ് സ്വന്തമാക്കിയേക്കും. ഇതുസംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 224 കോടി ഡോളറിന്റേതാകും അർബൻ ലാഡറുമായിയുള്ള ഇടപെടന്നാണ് റിപ്പോർട്ടുകൾ. ആമസോൺ, ബിഗ്ബാസ്ക്കറ്റ് എന്നിവയുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെതുടർന്നാണ് റിലയൻസുമായുള്ള ഇടപാടിന് മിൽക്ക് ബാസ്കറ്റ് തയ്യാറായത്. നിലവിൽ കമ്പനി 1,30,000 കുടുംബങ്ങളിൽ ഉത്പന്നങ്ങൾ എത്തിക്കുന്നുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, പാലുത്പന്നങ്ങൾ, ബേക്കറി, എഫ്എംസിജി എന്നിവ ഉൾപ്പടെ 9,000 ഉത്പന്നങ്ങളാണ് കമ്പനി വിതരണംചെയ്യുന്നത്. ഗുഡ്ഗാവ്, നോയ്ഡ, ദ്വാരക, ഗാസിയാബാദ്, ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങളിലാണ് ബിഗ്ബാസ്കറ്റിന് സാന്നിധ്യമുള്ളത്. ഈ രണ്ടുകമ്പനികൾക്കുപുറമെ, ഇ-ഫാർമസി സ്റ്റാർട്ടപ്പായ നെറ്റ്മെഡ്സ്, ഓൺലൈൻ അടിവസ്ത്ര വിതരണക്കാരായ സിവാമെ തുടങ്ങിയവയെയും ഏറ്റെടുക്കുന്നതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്.

from money rss https://bit.ly/3iRwpWt
via IFTTT

സെന്‍സെക്‌സില്‍ 151 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 151 പോയന്റ് നേട്ടത്തിൽ 38029ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 11230ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1237 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 510 ഓഹരികൾ നഷ്ടത്തിലുമാണ്. 91 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, എൻടിപിസി, കോൾ ഇന്ത്യ, എൽആൻഡ്ടി, ഹിൻഡാൽകോ, അദാനി പോർട്സ്, യുപിഎൽ, ഐടിസി, ഒഎൻജിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. റിലയൻസ്, ഭാരതി എയർടെൽ, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പെട്രോനെറ്റ് എൽഎൻജി, കാൻ ഫിൻ ഹോംസ്, സുവൻ ഫാർമ തുടങ്ങി 37 കമ്പനികളാണ് തിങ്കളാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3atWBU9
via IFTTT

ബാങ്കുകളിൽ ഇടപാടുകാർക്ക് പുതുക്കിയ സമയക്രമം നിലവില്‍വന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചമുതൽ ബാങ്കുകൾ സന്ദർശിക്കുന്നതിന് സമയക്രമീകരണം ഏർപ്പെടുത്തി. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാർക്കാണ് നിയന്ത്രണം. വായ്പയ്ക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. സേവിങ്സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയം ക്രമീകരിച്ചത്. •രാവിലെ 10-നും 12-നും ഇടയിൽ അക്കൗണ്ട് നമ്പർ പൂജ്യംമുതൽ മൂന്നുവരെ അക്കങ്ങളിൽ അവസാനിക്കുന്നവർ രാവിലെ 10-നും 12-നും ഇടയ്ക്കുമാത്രമേ ബാങ്കുകളിൽ എത്താവൂ. •ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ നാലുമുതൽ ഏഴുവരെ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ. •2.30 മുതൽ 3.30 വരെ എട്ടിലും ഒമ്പതിലും അവസാനിക്കുന്നവർക്ക് രണ്ടരമുതൽ മൂന്നരവരെയും ബാങ്കുകളിൽ എത്താം. സെപ്റ്റംബർ അഞ്ചുവരെ നിയന്ത്രണം ബാധകമായിരിക്കും. ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിർദേശപ്രകാരം ചില മേഖലകളിൽ സമയക്രമീകരണത്തിൽ വീണ്ടും മാറ്റംവരാം. പുതുക്കിയ സമയക്രമം അതത് ശാഖകളിൽ പ്രദർശിപ്പിക്കും.

from money rss https://bit.ly/2CBTwou
via IFTTT

Mamangam Actress Prachi Tehlan To Tie The Knot Soon!

Mamangam Actress Prachi Tehlan To Tie The Knot Soon!
Prachi Tehlan, the talented actress who made her debut with the 2019-released superhit Mamangam, is all set to enter the wedlock soon. As per the reports, Prachi will be tying the knot with Rohit Saroha, who is a Delhi-based wildlife conservationist-businessman. The

* This article was originally published here