121

Powered By Blogger

Monday, 24 January 2022

തകര്‍ച്ച തുടരുന്നു: സെന്‍സെക്‌സില്‍ 600 പോയന്റ് നഷ്ടം, നിഫ്റ്റി 17,000ന് താഴെ| Market Opening

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും തകർച്ച നേരിട്ട് വിപണി. നിഫ്റ്റി 17,000ന് താഴെയെത്തി. സെൻസെക്സ് 808 പോയന്റ് നഷ്ടത്തിൽ 56,683ലും നിഫ്റ്റി 232 പോയന്റ് താഴ്ന്ന് 16,917ലുമാണ് വ്യാപാരം ആരംഭിച്ചത്.ആഗോള കാരണങ്ങളാണ് ചൊവാഴ്ചയിലെയും ഇടിവിനുപിന്നിൽ. ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഡിവീസ് ലാബ്, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.സെക്ടറൽ സൂചികകളെല്ലാം നഷ്ടത്തിലാണ്. നാസ്ദാക്ക് ഉൾപ്പടെയുള്ള യുഎസ് സൂചികകളിലെ തകർച്ചയാണ് ആഗോളതലത്തിൽ വിപണിയെ ബാധിച്ചത്. യുഎസ് ഫെഡറൽ റിസർവിന്റെ നിരക്കുവർധന തീരുമാനംതന്നെയാണ് ഇടിവിന് കാരണം. പണപ്പെരുപ്പം കുറഞ്ഞാൽ മറിച്ചൊരു തീരുമാനമെടുക്കാനും യുഎസ് കേന്ദ്ര ബാങ്ക് തയ്യാറായേക്കാം. അങ്ങനെയെങ്കിൽ വിപണിയിൽ കുത്തനെയുള്ള തിരിച്ചുവരവിനും സാധ്യതയുണ്ട്.

from money rss https://bit.ly/3rMOET5
via IFTTT