121

Powered By Blogger

Monday, 24 January 2022

1000ത്തിലേറെ പോയന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്: നിഫ്റ്റി 17,300ല്‍

മുംബൈ: ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ ആശങ്കകൾ രാജ്യത്തെ സൂചികകളിലും പ്രതിഫിച്ചു. ഉച്ചയോടെ സെൻസെക്സ് 1000 പോയന്റിലേറെ താഴ്ന്നു. നിഫ്റ്റിയാകട്ടെ 17,300ലെത്തുകയുംചെയ്തു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ യോഗതീരുമാനം പുറത്തുവരാനിരിക്കെയാണ് വിപണി കനത്ത നഷ്ടംനേരിട്ടത്. സെൻസെക്സ് 1015 പോയന്റ് നഷ്ടത്തിൽ 58,021ലും നിഫ്റ്റി 311 പോയന്റ് താഴ്ന്ന് 17,305ലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടൈറ്റൻ കമ്പനി, ടാറ്റ സ്റ്റീൽ, വിപ്രോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഓട്ടോ, മെറ്റൽ, ഐടി, ഫാർമ, റിയാൽറ്റി, എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങിയ സൂചികകൾ 1-3ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സ്മോൾ ക്യാപ് സൂചികകൾ 203ശതമാനവും. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 9 പൈസ താഴ്ന്ന് 74.52 രൂപ നിലവാരത്തിലെത്തി. ഓഹരി വിപണിയിലെ നഷ്ടവും അസംസ്കൃത എണ്ണവിലയിലെ വർധനവുമാണ് രൂപയെ ബാധിച്ചത്.

from money rss https://bit.ly/3tTHO0s
via IFTTT