പഞ്ചസാര കമ്പനികളുടെ ഓഹരികൾ ഈവർഷം നല്ല കുതിപ്പിലാണ്. 2021ൽ 100 ശതമാനത്തിലേറെ നേട്ടംകൈവരിച്ച ഓഹരികളുണ്ട്. ചെറുകിട നിക്ഷേപകരും സ്ഥാപനങ്ങളും ആവേശപൂർവം പഞ്ചസാര ഓഹരികൾ വാങ്ങിക്കൂട്ടുകയാണ്. എത്രകാലം ഈ ഓഹരികൾ മധുരംപകരും ? ചാക്രിക സ്വഭാവമുള്ളതാണ് പഞ്ചസാര വ്യവസായം. ഈ വ്യവസായത്തിന്റെ നേട്ടങ്ങൾ പഞ്ചസാരയുടെ വിലയെ ആശ്രയിച്ചാണിരിക്കുന്നത്. വിലയാകട്ടെ ഉൽപാദനത്തേയും സപ്ളൈയേയും ആശ്രയിക്കുന്നു. ഡിമാന്റ് ചെറിയ തോതിൽ വർധിക്കുന്നതാണ് പതിവ്. അതുകൊണ്ട് ഉൽപാദന, വിതരണ രംഗങ്ങളിലെ...