121

Powered By Blogger

Monday, 6 September 2021

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,400 കടന്നു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 111 പോയന്റ് നേട്ടത്തിൽ 58,408ലും നിഫ്റ്റി 28 പോയന്റ് ഉയർന്ന് 17,406ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, ഐടിസി, എച്ച്സിഎൽ ടെക്, ടെക്മഹീന്ദ്ര, മാരുതി സുസുകി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൻടിപിസി, അൾട്രടെക് സിമെന്റ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പ്രതികൂലമായ ആഗോള ഘടകങ്ങളെ അതിജീവിച്ചാണ് സൂചികകളിൽ നേട്ടംതുടരുന്നത്. രാജ്യത്തെ സമ്പദ്ഘടനയിലെ ഉണർവാണ് സൂചികകളിൽ പ്രതിഫലിച്ചത്. എന്നിരുന്നാലും വ്യാപാരദിനത്തിലുടനീളം കനത്ത ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം 589 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞപ്പോൾ ആഭ്യന്തര നിക്ഷേപകർ 547 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുംചെയ്തു.

from money rss https://bit.ly/3hbmZ9J
via IFTTT