ടോക്കിയോ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കൂപ്പുകുത്തി. വിപണിയിൽ ആവശ്യം കുത്തനെ ഇടിഞ്ഞതിനെതുടർന്ന് റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ബ്രന്റ് ക്രൂഡ് വില 31.5ശതമാനം(14.25 ഡോളർ)ഇടിഞ്ഞ് ബാരലിന് 31.02 ഡോളർ നിലവാരത്തിലെത്തി. 1991 ജനുവരി 17നുശേഷം ഒറ്റയടിക്ക് ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമായാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 11.28 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒന്നാം ഗൾഫ് യുദ്ധത്തിന്റെ ഭാഗമായാണ് അന്ന് വിലയിടിഞ്ഞത്. 35.75 ഡോളർ നിലവാരത്തിലാണ് അന്ന് വ്യാപാരം നടന്നത്. ലോകത്തിലെ ഏറ്റവുംവലിയ എണ്ണകയറ്റുമതിക്കാരായ സൗദി അറേബ്യ, രണ്ടാമത്തെ വലിയ ഉത്പാദകരാജ്യമായ റഷ്യയുമായാണ് കടുത്ത മത്സരം. കൊറോണമൂലമുള്ള ഡിമാന്റ് കുറവ് പരിഗണിച്ച് ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും വേണ്ടരീതിയിൽ ഫലപ്രദമായില്ല.
from money rss http://bit.ly/2TOlu4R
via IFTTT
from money rss http://bit.ly/2TOlu4R
via IFTTT