121

Powered By Blogger

Tuesday 23 June 2020

കോവിഡിന് പ്രത്യേക ഹെല്‍ത്ത് ഇന്‍ഷുറന്‍സ്; കാലാവധി 11മാസംവരെ

കോവിഡിന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ഹ്രസ്വകാല പോളിസികൾ ഉടനെ വിപണിയിലെത്തിയേക്കും. ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് ഇതിനായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)അനുമതി നൽകി. മൂന്നുമാസം മുതൽ 11 മാസംവരെയുള്ള കാലയളവിൽ പരിരക്ഷ ഉറപ്പാക്കുന്ന ഹെൽത്ത് പോളിസിയാകും വിപണിയിലെത്തുക. വ്യക്തിഗത-ഗ്രൂപ്പ് പോളിസികൾ പുറത്തിറക്കാം. കോവിഡ് 19നുള്ള ഹ്രസ്വകാല പോളിസികൾ സംബന്ധിച്ച മാർഗരേഖ കഴിഞ്ഞ ദിവസം ഐആർഡിഎഐ പുറത്തുവിട്ടിരുന്നു. കാലാവധി നീട്ടിയില്ലെങ്കിൽ 2021 മാർച്ച് 31വരെയാണ് ഇതിന് പ്രാബല്യമുണ്ടാകുക. IRDAI allows insurers to offer short-term health policies for COVID 19 treatment

from money rss https://bit.ly/2AWLtSq
via IFTTT

സെന്‍സെക്‌സില്‍ 114 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ തുടർച്ചയായി അഞ്ചാമത്തെ ദിവസവും നേട്ടം. സെൻസെക്സ് 114 പോയന്റ് ഉയർന്ന് 35,545ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തിൽ 10,509ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, ബജാജ് ഫിനാൻസ്, എംആൻഡ്എം, ടാറ്റ സ്റ്റീൽ, ഐടിസി, ബജാജ് ഓട്ടോ, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, സിപ്ല, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഇൻഫോസിസ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/31hMXB8
via IFTTT

പതഞ്ജലിയുടെ കോവിഡ് മരുന്ന്: സര്‍ക്കാര്‍ വിശദീകരണമാവശ്യപ്പെട്ടു

ഹരിദ്വാർ:ഏഴുദിവസംകൊണ്ട് കോവിഡ് പൂർണമായും ഭേദമാക്കുന്ന ആയുർവേദമരുന്ന് വികസിപ്പിച്ചെന്നവകാശപ്പെട്ട് പതഞ്ജലി യോഗപീഠ്. ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. മണിക്കൂറുകൾക്കകം കേന്ദ്രസർക്കാർ പതഞ്ജലിയോട് വിശദീകരണവും തേടി. മരുന്നിന്റെ പരസ്യം നൽകുന്നത് നിർത്തിവെക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ അത്തരം അവകാശവാദങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സർക്കാർ കമ്പനിയോട് ഉത്തരവിട്ടു. 'കൊറോണിൽ ആൻഡ് സ്വാസരി' എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും രാജ്യത്തെ 280 രോഗികളിൽ പരീക്ഷിച്ചു വിജയിച്ചെന്നുമാണ് പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവ് മാധ്യമങ്ങളോടു പറഞ്ഞത്. ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണഫലം എന്ത്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കൽ പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടോ, മരുന്നു തയ്യാറാക്കിയതിന്റെ വിശദീകരണം, ലൈസൻസിന്റെ പകർപ്പ് തുടങ്ങിയ കാര്യങ്ങൾ ഉടൻ നൽകണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെടുകയായിരുന്നു. കോവിഡിനെതിരേ ലോകത്ത് ഇതുവരെ മരുന്നു വികസിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകളില്ല. വാക്സിനുകൾ പോലും പരീക്ഷണഘട്ടത്തിലാണ്. ലോകാരോഗ്യസംഘടനയും അത്തരം വാദങ്ങളെക്കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തുന്നുണ്ട്.

from money rss https://bit.ly/3eumrsg
via IFTTT

തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസല്‍ വില വര്‍ധിപ്പിച്ചു; പെട്രോള്‍ വിലയില്‍ മാറ്റമില്ല

കൊച്ചി: തുടർച്ചയായ പതിനെട്ടാം ദിവസവും ഡീസൽ വില വർധിപ്പിച്ചു. ഒരു ലിറ്റർ ഡീസലിന് 45 പൈസ ബുധനാഴ്ച വർധിപ്പിച്ചു. അതേസമയം പെട്രോൾ വിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ പതിനെട്ട് ദിവസംകൊണ്ട് ഒരു ലിറ്റർ ഡീസലിന് 9.92 രൂപയാണ് വർധിപ്പിച്ചത്. നിലവിൽ കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന് 75.72 രൂപയാണ് വില. പെട്രോളിന് 80.02 രൂപയും. തുടർച്ചയായ പതിനേഴ് ദിവസത്തെ വർധനവിന് ശേഷമാണ് ഇന്ന് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. ജൂൺ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വർധിപ്പിച്ച് തുടങ്ങിയത്. content highlights:diesel price hike by 45 paise

from money rss https://bit.ly/319Yz9x
via IFTTT

'ആസ്ട്രേലിയലിൽ പശുവിനെ വളർത്തി കേരളത്തിൽ പാൽ ലാഭത്തിൽ വിൽക്കാം', കൃഷിരീതിയിൽ മാറേണ്ടത് എന്തെല്ലാം

ആദം സ്മിത്തിന്റെ അദൃശ്യ കരങ്ങൾ...

"തമിഴ് നാട്ടിൽ നിന്നും ലോറി വന്നില്ലെങ്കിൽ മലയാളി പട്ടിണിയാകും"

ചെറുപ്പകാലത്ത് തൊട്ടു കേട്ട് തുടങ്ങിയ ഒരു കാര്യമാണ്. ഭക്ഷ്യ സ്വയംപര്യാപ്തതക്ക് വേണ്ടി വാദിക്കുന്നവർ, കേരളത്തിൽ നെൽപ്പാടങ്ങൾ തരിശായിപ്പോകുന്നതിൽ വിഷമിക്കുന്നവർ, കേരളത്തിലെ പുതിയ തലമുറ കൃഷിപ്പണിക്കിറങ്ങാത്തത്തിൽ സങ്കടപ്പെടുന്നവർ ഇവരുടെഎല്ലാം സ്ഥിരം പല്ലവിയാണ്.

ലോകം അല്പം കാണുകയും എകണോമിക്സിന്റെ അടിസ്ഥാനം മനസ്സിലാക്കുകയും ചെയ്തപ്പോൾ ഈ ചിന്തകൾ ശുദ്ധ മണ്ടത്തരമാണെന്ന് മനസ്സിലാക്കി. ഇക്കാര്യം പലപ്പോഴും പറയുകയും ചെയ്തു. പാരന്പര്യം ആയതുകൊണ്ടോ കൃഷിഭൂമി ഉള്ളതുകൊണ്ടോ ഭക്ഷ്യ സ്വയംപര്യാപ്തത ഇല്ലത്തതുകൊണ്ടോ ചെയ്യേണ്ട ഒന്നല്ല കൃഷി എന്നും, ലാഭകരമായി കൃഷി ചെയ്യാൻ സാധിക്കുന്ന കാലത്തും ദേശത്തുമാണ് കൃഷി ചെയ്യേണ്ടതെന്നും, അങ്ങനെ ലാഭകരമായി എന്തെങ്കിലും കേരളത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന കാലത്ത് കേരളത്തിൽ കൃഷി നടത്താമെന്നും, അതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത് എന്നുമൊക്കെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. കുറച്ചു പേരൊക്കെ മാറി ചിന്തിക്കാനും തുടങ്ങി.

അപ്പോഴാണ് ദാ കൊറോണ വരുന്നത്. കേരള കർണാടക അതിർത്തിയിൽ മണ്ണ് വീഴുന്നതും കേരളത്തിൽ കൊറോണക്കേസുകൾ കൂടുതലാണെന്ന് പറഞ്ഞ് കേരളത്തിലേക്ക് വരാൻ തമിഴ്‌നാട്ടിൽ നിന്നുള്ള ഡ്രൈവർമാർ മടിക്കുന്നു എന്നുമെല്ലാം വാർത്ത വരുന്നത്.

ആളുകൾ വീണ്ടും പേടിച്ചു.

ഇനി കേരളം പട്ടിണിയാകാൻ അധിക ദിവസം വേണ്ട.

പച്ചക്കറികളുടെ വില കുതിച്ചു കയറും. കോഴിയിറച്ചിയും മുട്ടയും കിട്ടാതാകും. ഇനി കേരളം കൃഷി നടത്തിയേ പറ്റൂ, മറ്റുള്ളവരെ ആശ്രയിക്കാൻ പറ്റില്ല, തുടങ്ങിയ ചർച്ചകൾ ഏറെ വന്നു. അന്നും ഞാൻ പറഞ്ഞിരുന്നു ലോക്ക് ഡൌൺ മലയാളികളെ ബാധിക്കുന്നതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടിക്കാൻ പോകുന്നത് കേരളത്തിന് പുറത്തുള്ള പാവം കർഷകരെയാണെന്ന്. കാരണം ശരാശരി മലയാളികൾക്കുള്ള സാന്പത്തിക സുരക്ഷിതത്വം അവർക്കില്ല.

എന്നിട്ട് എന്തായി?

ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്തത്രയും കുറഞ്ഞ വിലക്കാണ് സാധാരണ കിട്ടുന്നതിനേക്കാൾ കൂടുതൽ ഫ്രഷ് ആയ പച്ചക്കറി കേരളത്തിൽ കിട്ടുന്നത്.

ഇതെങ്ങനെ സംഭവിക്കുന്നു?

ഇതിന്റെ ഉത്തരം പണ്ട് തന്നെ എഴുതിവെച്ചിട്ടുണ്ട്.

കന്പോളത്തിലെ അദൃശ്യകരങ്ങളെ പറ്റി ആദ്യം പറഞ്ഞത് ആധുനിക സാന്പത്തിക ശാസ്ത്രത്തിന്റെ പിതാവെന്ന് പറയപ്പെടുന്ന ആദം സ്മിത്ത് ആണ്. 1776 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രശസ്തമായ An Inquiry into the Nature and Causes of the Wealth of Nations എന്ന പുസ്തകത്തിലാണ് ഇതിനെ പറ്റി വിശദീകരിച്ചിട്ടുള്ളത്.

The invisible hand is a metaphor for the unseen forces that move the free market economy. Through individual self-interest and freedom of production as well as consumption, the best interest of society, as a whole, are fulfilled. The constant interplay of individual pressures on market supply and demand causes the natural movement of prices and the flow of trade.

ഒരു സ്വതന്ത്ര കന്പോളത്തിൽ നിർമ്മിക്കുന്നവരുടേയും ഉപഭോഗം ചെയ്യുന്നവരുടെയും സ്വകാര്യ താല്പര്യങ്ങൾ കൊണ്ട് തന്നെ സമൂഹത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടും. ആരും ആരുടെയും താല്പര്യം സംരക്ഷിക്കാൻ എന്ന പേരിൽ കന്പോളത്തിൽ ഇടപെടാതിരുന്നാൽ മതി.

അതായത് ഉത്തമാ, മലയാളികൾ പട്ടിണി കിടക്കാതിരിക്കാനല്ല തമിഴ് നാട്ടുകാർ കൃഷി ചെയ്യുന്നത്. തമിഴ് നാട്ടിലെ കർഷകർക്ക് ലാഭം ഉണ്ടാക്കാനല്ല മലയാളികൾ കോഴി വാങ്ങി കഴിക്കുന്നത്. രണ്ടു കൂട്ടരും അവരുടെ സ്വകാര്യ താല്പര്യങ്ങൾ ആണ് സംരക്ഷിക്കാൻ നോക്കുന്നത്, അവ പരസ്പര ബന്ധിതമാണെന്ന് മാത്രം. കേരളത്തിൽ നിന്നുള്ള ഡിമാൻഡ് ഇല്ലെങ്കിൽ തമിഴ് നാട്ടിലെ കൃഷിക്ക് നില നിൽപ്പില്ല, പട്ടിണിയാകുന്നത് നമ്മൾ മാത്രമാകില്ല.

കേരളത്തിൽ കൃഷി ചെയ്യുന്നതിലും ലാഭമാണ് തമിഴ് നാട്ടിൽ കൃഷി ചെയ്യുന്നത്. എന്തിന് തമിഴ് നാട്ടിലെ കാര്യം പറയുന്നു, ആസ്ട്രേലിയലിൽ പശുവിനെ വളർത്തി കേരളത്തിൽ പാൽ എത്തിച്ച് ലാഭത്തിൽ വിൽക്കാൻ സാധിക്കുമെന്നതാണ് സത്യം !. വില കുറച്ച് അരിയും പച്ചക്കറികളും പാലുമൊക്കെ തമിഴ് നാട്ടിൽ നിന്നോ പഞ്ചാബിൽ നിന്നോ ആസ്‌ട്രേലിയയിൽ നിന്നോ വന്നാൽ അതാണ് മലയാളികൾക്ക് നല്ലത്. നമുക്ക് നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കുക, തമിഴ് നാട്ടുകാരനോ ആസ്ട്രേലിയക്കാരനോ നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവർ ചെയ്യട്ടെ.

പാരന്പര്യ രീതിയിലുള്ള കൃഷിക്കും പശു വളർത്തലിനുമൊന്നും കേരളത്തിൽ ഇനി ഒരു ഭാവിയുമില്ല എന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. ഈ കൊറോണക്കാലത്തും ആ ചിന്തക്ക് ഒരു മാറ്റവുമില്ല. ഇതിന്റെ അർഥം കേരളത്തിൽ കൃഷിക്ക് ഭാവിയില്ല എന്നല്ല. ആധുനികമായ, 'ആസ്ട്രേലിയലിൽ പശുവിനെ വളർത്തി കേരളത്തിൽ പാൽ ലാഭത്തിൽ വിൽക്കാം', കൃഷിരീതിയിൽ മാറേണ്ടത്
 

 എന്നാൽ കൊറോണ വന്നതിനാൽ, ഇനിയുള്ള കാലത്ത് മറ്റിടങ്ങളിൽ കൃഷി ചെയ്യുന്നത് വിശ്വസിച്ച് നമുക്ക് ജീവിക്കാൻ പറ്റില്ല എന്ന് പേടിയുളളതിനാൽ പഴയ തരത്തിൽ ഉള്ള കൃഷി ചെയ്യാം എന്ന് കരുതുന്നത് മണ്ടത്തരമാണ്.

കൊറോണക്കാലത്തെ കൃഷിയെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമായി എടുക്കണം, എങ്ങനെയാണ് ഗൾഫിൽ നിന്നൊക്ക മടങ്ങി വരുന്നവരിൽ ശാസ്ത്രീയമായി കൃഷി ചെയ്തു പരിചയമുളളവരുടെ അനുഭവം ഉപയോഗിക്കാൻ പറ്റുന്നത് എന്ന് ചിന്തിക്കണം, എങ്ങനെയാണ് പുതിയ തലമുറയെ കൃഷിയുമായി ബന്ധിപ്പിക്കുന്നത് എന്ന് ചിന്തിക്കണം, കേരളത്തിലെ സ്ഥല വിനിയോഗ നയങ്ങളിൽ എന്ത് കാതലായ മാറ്റങ്ങൾ ആണ് കൃഷിക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാകാൻ കൊണ്ടുവരേണ്ടത് എന്ന് ചിന്തിക്കണം. ഇതൊന്നും അത്ര എളുപ്പമല്ല. പക്ഷെ എളുപ്പ വഴിയിൽ ഒരേക്കർ കൃഷിക്ക് കുറച്ചു സബ്‌സിഡിയും നൽകി, കന്പോളത്തിൽ ഇടപെട്ട് ആദം സ്മിത്തുമായി മത്സരത്തിന് പോയാൽ ഉത്തമൻ ജയിക്കില്ല.





* This article was originally published here

സെന്‍സെക്‌സില്‍ 519 പോയന്റ് നേട്ടം: നിഫ്റ്റി 10,450നുമുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിക്ഷേപകരിൽ ആത്മവിശ്വാസമുയർന്നതാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 519.11 പോയന്റ് നേട്ടത്തിൽ 35430.43ലും നിഫ്റ്റി 159.80 പോയന്റ് ഉയർന്ന് 10471ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1929 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 749 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, എൽആൻഡ്ടി, ഇൻഡസിന്റ് ബാങ്ക്, എൻടിപിസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയൻസ്, ഭാരതി എയർടെൽ, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5ശതമാനത്തിലേറെ ഉയർന്നു. Nifty ending above 10,450; Sensex jumps 519 pts

from money rss https://bit.ly/3esdUGg
via IFTTT

കോവിഡിന് ആയുര്‍വേദ മരുന്നുമായി പതഞ്ജലി!

ലോകമൊട്ടാകെയുള്ള ശസ്ത്രജ്ഞർ കോവിഡിനെ പിടിച്ചുകെട്ടാനുള്ള ഗവേഷണത്തിനിടെ പതജ്ഞലിക്ക് എന്തുകാര്യം എന്നുചോദിക്കരുത്. ഒരുപടികൂടി കടന്നുചിന്തിച്ച പതഞ്ജലി ഇതാ കോവിഡിനുള്ള ആയുർവേദമരുന്നുമായി രംഗത്തെത്തിയിരിക്കുന്നു. ശാസ്ത്രലോകത്തിന്ഇതുവരെ ഫലപ്രദമായ മരുന്നോ വാക്സിനോ വികസിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ബാബാരാംദേവിന്റെ കമ്പനിക്ക് അതൊന്നും വിഷയമല്ല. കൊറോണിൽ-എന്നപേര് കോവിഡിനോട് ഏറെ സാമ്യമുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയവശം അതീവ രഹസ്യമാണ്. ജൂൺ 23ന് ഉച്ചയ്ക്ക് 12മണിക്ക് മരുന്ന് പുറത്തിറക്കിക്കഴിഞ്ഞു. തിങ്കളാഴ്ച വൈകീട്ടുതന്നെ പതഞ്ജലി ആയൂർവേദ് ലിമിറ്റഡിന്റെ എംഡി ആചാര്യ ബാലകൃഷ്ണ ട്വിറ്ററിൽ കോവിഡ് മരുന്നിന്റെ വരവറിയിച്ചിരുന്നു. മൂന്നുദിവസംകൊണ്ട് 69ശതമാനം രോഗികളും സുഖപ്പെട്ടതായി ബാബാരാംദേവ് പുറത്തിറക്കൽ ചടങ്ങിൽ പ്രഖ്യാപിച്ചു. ഒരാഴ്ചകൊണ്ട് 100ശതമാനവും രോഗവുമുക്തിനേടാമെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂസ് എജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. Proud launch of first and foremost evidence-based ayurvedic medicine for #corona contagion, #SWASARI_VATI, #CORONIL, is scheduled for tomorrow at 12 noon from #Patanjali Yogpeeth Haridwar🙏🏻 pic.twitter.com/K7uU38Kuzl — Acharya Balkrishna (@Ach_Balkrishna) June 22, 2020 ഹരിദ്വാറിലെ ദിവ്യ ഫാർമസിയും പതഞ്ജലി ആയൂർവേദിക്സും ചേർന്നാണ് മരുന്നിന്റെ നിർമാണം. ഹരിദ്വാറിലെ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.

from money rss https://bit.ly/2Z1Cask
via IFTTT

കീ വേണ്ട; ഐഫോണുണ്ടെങ്കില്‍ കാറ് സ്റ്റാര്‍ട്ടാക്കാം

കീ വേണ്ട. ഐഫോൺ മതി ഇനി നിങ്ങളുടെ കാർ സ്റ്റാർട്ട് അക്കാൻ. ഐ ഫോണിന്റെ പുതിയ ഒഎസ് വേർഷനായ 14ലാണ് പുതിയ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ(എൻഎഫ്സി)സംവിധാനമുപയോഗിച്ച് ഹാൻഡിലിൽ തൊട്ടാൽമതി. കാർ സ്റ്റാർട്ടാക്കാം. അതുപോലെതന്നെ ഓഫ് ചെയ്യാനും കഴിയും. ഐ ഫോൺ ഉപയോഗിക്കുന്നമറ്റൊരാൾക്ക് ആവശ്യമെങ്കിൽ താക്കോൽ കൈമാറാനും കഴിയും. ഇങ്ങനെ കൈമാറുന്നവരുടെ കാർ ഉപയോഗം നിയന്ത്രിക്കാനും അവസരമുണ്ട്. ഹാൻഡിലിനോട് ചേർന്ന് പിടിക്കാതെതന്നെ ഉപയോഗിക്കാൻ കഴിയുന്നതരത്തിൽ സംവിധാനം പരിഷ്കരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി പുതിയ യുഐ ചിപ്പ് വികസിപ്പിക്കാനിരിക്കുകയാണ് കമ്പനി. പോക്കറ്റിലോ മറ്റോവെച്ചാലും പ്രവർത്തിപ്പിക്കാൻ ഇതിലൂടെ കഴിയും. നിലവിൽ ഒരൊറ്റകാറിലും ഇത് ഉപയോഗിക്കാനാവില്ല. അടുത്തമാസം യുഎസിൽ പുറത്തിറക്കുന്ന പുതിയ 2020 ബിഎംഡബ്ളിയു 5 സീരിസിൽ ഈ സംവിധാനമുണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഐഒഎസ് 13ലും പുതിയ സംവിധാനം ഉൾപ്പെടുത്തുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. അടുത്തമാസത്തോടെ തിരഞ്ഞെടുത്തയിടങ്ങളിൽ ഉപയോഗിച്ചുതുടങ്ങാം. വൈകാതെ മറ്റുകാറുകളിലും പ്രവർത്തിപ്പിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും അപ്പിൾ അധികൃതർ പറയുന്നു.

from money rss https://bit.ly/3hVwcBE
via IFTTT