121

Powered By Blogger

Tuesday, 23 June 2020

പതഞ്ജലിയുടെ കോവിഡ് മരുന്ന്: സര്‍ക്കാര്‍ വിശദീകരണമാവശ്യപ്പെട്ടു

ഹരിദ്വാർ:ഏഴുദിവസംകൊണ്ട് കോവിഡ് പൂർണമായും ഭേദമാക്കുന്ന ആയുർവേദമരുന്ന് വികസിപ്പിച്ചെന്നവകാശപ്പെട്ട് പതഞ്ജലി യോഗപീഠ്. ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. മണിക്കൂറുകൾക്കകം കേന്ദ്രസർക്കാർ പതഞ്ജലിയോട് വിശദീകരണവും തേടി. മരുന്നിന്റെ പരസ്യം നൽകുന്നത് നിർത്തിവെക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ അത്തരം അവകാശവാദങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സർക്കാർ കമ്പനിയോട് ഉത്തരവിട്ടു. 'കൊറോണിൽ ആൻഡ് സ്വാസരി' എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും രാജ്യത്തെ 280 രോഗികളിൽ പരീക്ഷിച്ചു വിജയിച്ചെന്നുമാണ് പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവ് മാധ്യമങ്ങളോടു പറഞ്ഞത്. ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണഫലം എന്ത്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കൽ പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടോ, മരുന്നു തയ്യാറാക്കിയതിന്റെ വിശദീകരണം, ലൈസൻസിന്റെ പകർപ്പ് തുടങ്ങിയ കാര്യങ്ങൾ ഉടൻ നൽകണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെടുകയായിരുന്നു. കോവിഡിനെതിരേ ലോകത്ത് ഇതുവരെ മരുന്നു വികസിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകളില്ല. വാക്സിനുകൾ പോലും പരീക്ഷണഘട്ടത്തിലാണ്. ലോകാരോഗ്യസംഘടനയും അത്തരം വാദങ്ങളെക്കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തുന്നുണ്ട്.

from money rss https://bit.ly/3eumrsg
via IFTTT