ചെറുകിട ഓഹരികൾക്ക് അങ്ങേയറ്റം വിലക്കൂടുതലുള്ള ഇപ്പോൾ വൻതോതിൽ ഓഹരി വിപണിയിൽ മുതൽ മുടക്കുന്നത് ഗുണകരമല്ല. അതേസമയം, സാമ്പത്തിക നിരീക്ഷണങ്ങളനുസരിച്ച് യഥാർത്ഥ സമ്പദ് വ്യവസ്ഥയ്ക്ക് നല്ലകാലമാണു താനും. 2022, 2023 വർഷങ്ങളിൽ സാമ്പത്തികരംഗം ശക്തമായ തിരിച്ചുവരവു നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഓഹരി വിപണിയെ ശാന്തമാക്കി മൂല്യനിർണയങ്ങൾ നിലനിർത്തുമെന്നാണ് കരുതേണ്ടത്. 10 വർഷ കാലയളവിൽ നിഫ്റ്റി 50 ദീർഘകാല ശരാശരിയേക്കാൾ 33 ശതമാനം മുകളിലാണ്. എന്നാൽ ഇടത്തരം, ചെറുകിട ഓഹരികൾ യഥാക്രമം 20 ശതമാനം, 58 ശതമാനം എന്ന ക്രമത്തിൽ ഉയരത്തിലും. 5 വർഷത്തിന്റെ ഇടക്കാലയളവിൽ നിഫ്റ്റി 50 ശരാശരിയേക്കാൾ 19 ശതമാനം മുകളിലാണ്. ഇടത്തരം ഓഹരികൾ 1 ശതമാനവും ചെറുകിട ഓഹരികൾ 37.5 ശതമാനവും മുകളിലാണ്. വളരുന്ന വികസ്വര സമ്പദ് വ്യവസ്ഥ എന്നനിലയ്ക്ക് ഇന്ത്യയുടെ മൂല്യ നിർണയം തുടർച്ചയായി മുന്നേറിക്കൊണ്ടിരിക്കയാണ്. സർക്കാരിന്റെ നിരന്തരമായ പരിഷ്കരണ നടപടികൾ മുന്നേറ്റത്തെ സഹായിച്ചുകൊണ്ടിരിക്കുന്നു. വിദേശ സ്ഥാപന നിക്ഷേപങ്ങളും വിദേശ വ്യക്തിഗത നിക്ഷേപങ്ങളും അഭ്യന്തര നിക്ഷേപങ്ങളും നൽകുന്ന പിന്തുണയോടെ ഇന്ത്യയുടെ ദീർഘകാല, ഇടക്കാല മൂല്യ നിർണയം 15 X എന്ന സങ്കൽപത്തിൽ നിന്ന് 16 X, 18 X എന്നിങ്ങനെയായി കുതിച്ചിട്ടുണ്ട്. ആഗോള സാങ്കേതികവിദ്യയ്ക്കും നിലവാരത്തിനുമനുസരിച്ച് ഉൽപന്നങ്ങളും സേവനങ്ങളും നിരന്തരമായി നവീകരിക്കപ്പെടുന്നതിനാൽ ഇന്ത്യൻ ഇടത്തരം ഓഹരികളുടെ നിലവാരം പുരോഗമിച്ചുകൊണ്ടിരിക്കയായിരുന്നു. വരുമാനവും സ്ഥിരവളർച്ചയും കാരണം ഇത്തരം കമ്പനികൾ വൻകിട ഓഹരികളേക്കാൾ ഉയരത്തിലാണ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. വ്യാപാര, നിക്ഷേപ മേഖലകളിൽ വികസിത രാജ്യങ്ങൾ ഈയിടെയായി കൈക്കൊണ്ട ചൈനാവിരുദ്ധനയങ്ങൾ ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് സഹായകമാവും. ഇതിന്റെ ഫലമായി, ലാഭ വളർച്ചയും ശുഭപ്രതീക്ഷയുംമൂലം മികച്ച മൂല്യനിർണയങ്ങൾ ഭാവിയിലും നിലനിർത്താൻ പര്യാപ്തമാണ്. എങ്കിലും, ഹ്രസ്വകാല പരിധിയിൽ വിപണിയിൽ ജാഗ്രതപുലർത്തേണ്ടിയിരിക്കുന്നു. ആഗോളമായി കൂടിയവിലകളും മൂല്യനിർണയവുമാണ് ഓഹരി വിപണികളുടെ ഭാവിപ്രകടനത്തിന്റെ അടിസ്ഥാനം. കുറഞ്ഞ പലിശയ്ക്ക് യഥേഷ്ടം ലഭ്യമാകുന്ന പണവും ധനപരമായ പുരോഗതിയും ഓഹരി വിപണിയെ നിർണയിക്കുന്ന ഘടകങ്ങളായിരിക്കും. പണപ്പെരുപ്പവും പലിശയിലെ വ്യതിയാനവുംകാരണം ഭാവിയിൽ സമ്പദ് വ്യവസ്ഥ കൂടുതൽ കൊഴുക്കും. ഇടത്തരം, ചെറുകിട ഓഹരികളിൽ തിരുത്തൽ സാധ്യത ഇപ്പോഴും തുടരുന്നു. ഇന്നു കാണുന്ന അതേ വീര്യത്തോടെ നിലവിലുള്ള തരംഗം തുടർന്നുപോവുകയാണെങ്കിൽ 2022 സാമ്പത്തികവർഷം, മൂന്നും നാലും പാദങ്ങളിൽ ഈ പ്രവണത നിലനിർത്തുക പ്രയാസകരമായിരിക്കും. ഇപ്രകാരം കുതിക്കുന്ന വിപണിയിൽ, സമ്പദ് വ്യവസ്ഥയിലെ മാറ്റവും രൂപപരിണാമവും മുന്നിൽകണ്ട് വിലകൾ വളരെകൂടതലായ ഘട്ടത്തിൽ വിപണിയിൽ എന്താണു ചെയ്യേണ്ടതെന്ന് മനസിലാക്കുക പ്രധാനമാണ്. പോർ്ടഫോളിയോയിലെ റിസ്ക് ഇല്ലാതാക്കുകയാണ് ആദ്യമായി വേണ്ടത്. ഇതിനായി ചെറുകിട, ഇടത്തരം ഓഹരികളിൽ നിന്നു മോചനംനേടുക. പകരം വൻകിട ഓഹരികളിലും കുതിക്കുന്ന ഇടത്തരം ഓഹരികളിലും ശ്രദ്ധകേന്ദ്രീകരിക്കുക. കാരണം അവ വിപണിയെ കവച്ചുവെക്കുന്ന പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. സർക്കാർ നയപരമായ പരിഷ്കരണങ്ങൾ കൊണ്ടുവരുന്ന മേഖലകളിൽ നിക്ഷേപിക്കുക. അഭ്യന്തരരംഗത്തും ആഗോളതലത്തിലും വർധിക്കുന്ന ഡിമാന്റിനനുസരിച്ച് ഉൽപാദനം നടത്താനുള്ളശേഷിയും സംവിധാനവുമുള്ള കമ്പനികളിലാണ് നിക്ഷേപിക്കേണ്ടത്. ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ വിപണിയിൽ ജാഗ്രതയോടെയുള്ള സമീപനം നിലനിൽക്കും. ഐടി, എഫ്എംസിജി, ഫാർമ, ടെലികോം മേഖലകളിൽ നിക്ഷേപിക്കുക. ഓഹരികൾക്കു പുറമെ മ്യൂച്വൽ ഫണ്ട് കടപ്പത്ര പദ്ധതികളിലും, ഉന്നത ഗുണനിലവാരമുള്ള കോർപറേറ്റ്, സർക്കാർ ഹ്രസ്വകാല ബോണ്ടുകളിലും നിക്ഷേപം നടത്താവുന്നതാണ്. പണപ്പെരുപ്പത്തിന്റേയും ബോണ്ട് യീൽഡിന്റേയും റിസ്ക് കണക്കിലെടുത്ത് പരമാവധി 10 ശതമാനംവരെ സ്വർണത്തിലോ ഗോൾഡ് ബോണ്ടിലോ നിക്ഷേപം നടത്താം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)
from money rss https://bit.ly/3BjZHGb
via IFTTT
from money rss https://bit.ly/3BjZHGb
via IFTTT