121

Powered By Blogger

Thursday, 26 August 2021

റെക്കോഡ് കുറിച്ച് എസ്ബിഐയുടെ എൻഎഫ്ഒ:ബാലൻസ്ഡ് ഫണ്ട് സമാഹരിച്ചത് 12,000 കോടി

പുതിയ ഫണ്ട് ഓഫർവഴി എസ്ബിഐ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് നിക്ഷേപകരിൽനിന്ന് സമാഹരിച്ചത് 12,000 കോടി രൂപ. സജീവമായി കൈകാര്യംചെയ്യുന്ന ഫണ്ടുകളിൽ ഇത്രയും തുക എൻഎഫ്ഒവഴി സമാഹരിക്കുന്നത് ഇതാദ്യമായാണ്. ബുധനാഴ്ച അർധരാത്രിവരെ നിക്ഷേപം സ്വീകരിക്കാൻ അനുമതിയുള്ളതിനാൽ 1000 കോടി രൂപയോളം ഇതിനുപുറമെ ഓൺലൈനിൽ നിക്ഷേപമായെത്തിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫണ്ട് കമ്പനി പറയുന്നു. ഓഹരി വിപണി എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുന്നതിനാൽ പുതിയ ഫണ്ടുകളിലും വൻതോതിലാണ് നിക്ഷേപമെത്തുന്നത്. ഐസിഐസിഐ ഫ്ളക്സി ക്യാപ് ഫണ്ട് ഈയിടെ എൻഎഫ്ഒ വഴി സമാഹരിച്ചത് 9,808 കോടി രൂപയാണ്. ഇതിനുമുമ്പ്, 2017ൽ ഭാരത് 22 എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) 14,499 കോടി രൂപ സമാഹരിച്ചിരുന്നു. നഗരങ്ങളിൽനിന്നുപുറമെ ഗ്രാമങ്ങളിൽനിന്നും വൻതുകയുടെ നിക്ഷേപമാണെത്തിയതെന്ന് എസ്ബിഐ മ്യൂച്വൽ ഫണ്ട് അധികൃതർ പറയുന്നു. ബാങ്ക് വഴിയുള്ള വിതരണശൃംഖലയിലൂടെയാണ് പകുതിയിലധികം തുകയുടെ നിക്ഷേപവുമെത്തിയത്. വിപണി റെക്കോഡ് ഉയരത്തിലായതിനാൽ സമീപഭാവിയിൽ തിരുത്തലുണ്ടായേക്കാമെന്നതിനാൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകളിൽ നിക്ഷേപക താൽപര്യം വർധിച്ചിട്ടുണ്ട്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം നടപ്പ് സാമ്പത്തികവർഷംമാത്രം 7,500 കോടി രൂപയുടെ നിക്ഷേപമാണ് ഈ ഫണ്ടുകളിൽമാത്രമെത്തിയത്. ജൂലായ് അവസാനംവരെയുള്ള കണക്കുപ്രകാരം ബാലൻസ്ഡ് അഡ്വാന്റേ്ജ് ഫണ്ടുകൾ മൊത്തം കൈകാര്യംചെയ്യുന്ന ആസ്തി 1.22 ലക്ഷം കോടി രൂപയാണ്. ഡൈനാമിക് അസറ്റ് അലോക്കേഷൻ വിഭാഗത്തിലുള്ളതാണ് എസ്ബിഐയുടെ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട്. ഓഹരികളിലും സ്ഥിര നിക്ഷേപ പദ്ധതികളിലുമാണ് നിക്ഷേപം നടത്തുക. സ്ഥിര നിക്ഷേപ പദ്ധതികളുടെ വിഭാഗത്തിൽപ്പെടുത്തിയായിരുന്നു നേരത്തെ ഈ വിഭാഗത്തിലെ ഫണ്ടുകൾ തെറ്റായി വിതരണംചെയ്തിരുന്നത്. കഴിഞ്ഞവർഷം ഓഹരി വിപണി തകർച്ചനേരിട്ടപ്പോൾ നിക്ഷേപതുകയിൽപോലും ഇടിവുണ്ടായത് ഈ വിഭാഗം ഫണ്ടുകളിൽനിന്ന് പിൻവാങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിച്ചിരുന്നു.

from money rss https://bit.ly/3sORTJI
via IFTTT