121

Powered By Blogger

Thursday, 14 January 2021

കേരളത്തെ ആദ്യ ബാരിയര്‍ ഫ്രീ സംസ്ഥാനമാക്കും; വയോജനങ്ങള്‍ക്ക് വിലക്കുറവില്‍ മരുന്ന് വീടുകളിലെത്തിക്കും

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ധനസഹായത്തിനായി നിലവിലുള്ള പദ്ധതികളിൽ നിന്ന് തന്നെ പണം കണ്ടെത്താൻ കഴിയുമെന്ന് ധനമന്ത്രി. ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 50 കോടി രൂപയും അവരുടെ മാനസികാരോഗ്യപരിപാടികൾക്കായി 64 കോടി രൂപയും വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങൾക്ക് പിന്തുണ നൽകാനുതകുന്ന നയപരിപാടികൾ കേരളത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. 250 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കൂടി ബഡ്സ് സ്കൂളുകൾ ആരംഭിക്കും. നിലവിൽ 342 സ്ഥലത്താണ് ബഡ്സ് സ്കൂൾ ഉള്ളത്. മൈൽഡ്-മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കൂടുതൽ കൗൺസിലർമാരെ നിയമിക്കും. കൂടുതൽ അധ്യാപകർക്ക് പരിശീലനം നൽകും. സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷ്യൽ സ്കൂളുകളുടെ ധനസഹായം 60 കോടിയായി ഉയർത്തി. ഈ വിഭാഗത്തിൽ കൂടുതൽ സ്കൂളുകളെ ഉൾപ്പെടുത്തും. 18 വയസ് കഴിഞ്ഞവരുടെ സംരക്ഷണത്തിനായി 10 കോടി രൂപ പ്രത്യേകം വകയിരുത്തും. തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്സ് സെന്ററിന് ഒരു കോടി രൂപ വകയിരുത്തും. രാജ്യത്തെ ആദ്യത്തെ ബാരിയർ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയർത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കും. സർക്കാർ ഫണ്ട് ഉപയോഗിച്ച് പണിയുന്ന എല്ലാ പുതിയ കെട്ടിടങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സൗകര്യം ഉറപ്പുവരുത്തും. ബാരിയർ ഫ്രീ പദ്ധതിയ്ക്കായി ഒമ്പത് കോടി രൂപ വകയിരുത്തും. സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശഭരണം എന്നീ വകുപ്പുകളിലായി 321 കോടി രൂപയാണ് ബജറ്റിൽ നീക്കി വെക്കുന്നത്. ജീവിത ശൈലീരോഗങ്ങൾക്ക് സ്ഥിരമായി മരുന്നുകഴിക്കുന്ന വയോജനങ്ങൾക്ക് മരുന്ന് വീടുകളിലെത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ ആഭിമുഖ്യത്തിൽ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാൾ താണനിരക്കിൽ കാരുണ്യ ഫാർമസികളിൽ നിന്ന് വയോജനങ്ങൾക്ക് ഒരു ശതമാനം അധിക ഇളവോടെ മരുന്ന് വീടികളിലെത്തിച്ച് നൽകും. കോവിഡ് പിൻവാങ്ങുന്നതോടെ എല്ലാ വാർഡുകളിലും വയോ ക്ലബുകൾ ആരംഭിക്കും. 2022 ൽ 5000 വയോ ക്ലബുകൾ തുടങ്ങും. തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്ന് 290 കോടി രൂപ വയോജനങ്ങൾക്കായി മാറ്റി വെക്കും. വയോമിത്രം, സായംപ്രഭ സ്കീമുകൾക്ക് 30 കോടി രൂപ അനുവദിക്കും. Content Highlights: Kerala Budget 2021 Schemes For Differentially Abled Old Age

from money rss https://bit.ly/39zEOuv
via IFTTT

ആശാപ്രവര്‍ത്തകരുടെ അലവന്‍സ് 1000 രൂപ കൂട്ടി; മെഡിക്കല്‍ കോളേജുകള്‍ നവീകരിക്കാൻ 3,222 കോടി

തിരുവനന്തപുരം: കോവിഡ് കാലത്ത് തുച്ഛമായ അലവൻസിന് വലിയ സേവനം കാഴ്ചവെച്ച ആശാപ്രവർത്തകരുടെ അലവൻസിൽ 1000 രൂപയുടെ വർധവ് വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളലുംഉച്ച കഴിഞ്ഞും ഒപിയും ലാബും ഫാർമസിയും ഉണ്ടാകും. 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തിൽ നിന്ന് ദേശീയ അക്രഡിറ്റേഷൻ കരസ്ഥമാക്കിയതെന്നും ധനമന്ത്രി പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിൽആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. ആരോഗ്യ ഇൻഷുറൻസ് സമ്പ്രദായത്തിൽ നിന്ന് ആരോഗ്യ അഷ്വറൻസ് സമ്പ്രദായത്തിലേക്ക് കേരളം മാറി. വ്യത്യസ്ത ആരോഗ്യ ഇൻഷുറൻസ് സ്കീമുകളെ ഏകോപിപിച്ചുകൊണ്ട് ആരോഗ്യ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴിയാണ് ഇത് നടത്തുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 41.5 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെ കിടത്തി സഹായം സർക്കാർ നേരിട്ട് നൽകുന്നു. കാരുണ്യ ബെനവലന്റ് ഫണ്ടും തുടങ്ങി. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് 16.2 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകി. 941 കോടി രൂപ ചെലവഴിച്ചു. 190 സർക്കാർ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്ക് കീഴിൽ എംപാനൽ ചെയ്തിട്ടുണ്ട്. മൂന്നുപുതിയ കാര്യങ്ങൾ കൂടി ഈ പദ്ധതിയിൽ ചേർക്കുകയാണെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂറിനുളളിൽ സൗജന്യ ചികിത്സ നൽകുന്നതിനുളള പദ്ധതി ഈ സ്കീമിന് കീഴിൽ വരുന്നതാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ അല്ലാത്ത അർഹരായ കുടുംബങ്ങൾക്ക് വേണ്ടി കാരുണ്യ ബെനവലന്റ് ഫണ്ട് നടപ്പാക്കും. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കൽ കോളേജുകൾ നവീകരിക്കും. 3,222 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുളളത്. ചേർത്തല താലൂക്ക് ആശുപത്രിയും ഈ സ്കീമിൽ ഉൾപ്പെടുത്തി നവീകരിക്കും. 2021-22ൽ ഡെന്റൽ കോളേജുകൾക്ക് 20 കോടി അനുവദിക്കും. പുതിയ മെഡിക്കൽ കോളേജുകളായ കോന്നി, ഇടുക്കി, വയനാട്, കാസർകോട്, എന്നിവിടങ്ങളിൽ കൂടുതൽ സ്പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരേയും നിയോഗിക്കുന്നതാണ്. ആരോഗ്യ വകുപ്പിന് അനുവദിച്ചിട്ടുളള നാലായിരം തസ്തികകളിൽ പ്രഥമ പരിഗണന ഈ മെഡിക്കൽ കോളേജുകൾക്കായിരിക്കും. റീജണൽ കാൻസർ സെന്ററിന് 71 കോടി രൂപ അനുവദിക്കും. മലബാർ കാൻസർ സെന്ററിന് 25 കോടി രൂപ അനുവദിക്കും. കൊച്ചി കാൻസർ സെന്റർ 21-22 ൽ പൂർത്തിയാകും. പാരിപ്പിളളി- മഞ്ചേരി മെഡിക്കൽ കോളേജുകളിൽ നഴ്സിങ് കോളേജുകൾ ആരംഭിക്കുന്നതാണ്. നഴ്സിങ് പാസ്സായവർക്ക് വിദേശ ഭാഷാ നൈപുണി അടക്കം ഫിനിഷിങ് കോഴ്സുകൾ ഏർപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. Content Highlights: Kerala Budget 2021

from money rss https://bit.ly/3srPp3n
via IFTTT

എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട്ട് സ്മാരകം; സുഗതകുമാരിയുടെ തറവാട് വീട്ടിൽ മ്യൂസിയം

തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിർമിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റിൽ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. സാംസ്കാരിക മേഖലയിലെ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. വനിതാ സിനിമാ സംവിധായകരുടെ പ്രോത്സാഹനത്തിന് മൂന്നു കോടി രൂപയും പട്ടിക വിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് രണ്ടു കോടി രൂപയും വകയിരുത്തി. അമച്വർ നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്നു കോടി രൂപയും പ്രൊഫഷണൽ നാടകമേഖലയ്ക്ക് രണ്ടു കോടി രൂപയും വകയിരുത്തിട്ടിയിട്ടുണ്ട്. ആറൻമുളയിൽ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കി, അവിടെ മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചു. മലയാളം മിഷന് നാല് കോടി രൂപ വകയിരുത്തുന്നതായും മന്ത്രി പറഞ്ഞു.

from money rss https://bit.ly/39ASu8y
via IFTTT

തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്നുലക്ഷം പേര്‍ക്കു കൂടി തൊഴില്‍, ഫെബ്രുവരിയില്‍ ക്ഷേമനിധി ആരംഭിക്കും

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ ചുരുങ്ങിയത് മൂന്നുലക്ഷം പേർക്കു കൂടി തൊഴിൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 2021-22ൽ 75 ദിവസമെങ്കിലും ശരാശരി തൊഴിൽ നൽകാൻ ശ്രമിക്കും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കുള്ള ക്ഷേമനിധി ഫെബ്രുവരിയിൽ ആരംഭിക്കും. ഇതിനുള്ള കരട് നിയമം രൂപം കൊണ്ടുകഴിഞ്ഞു. വർഷത്തിൽ 20 ദിവസമെങ്കിലും ജോലി ചെയ്യുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. തൊഴിൽസേനയിൽനിന്ന് പുറത്തു പോകുമ്പോൾ ഈ തുക പൂർണമായും അംഗത്തിന് ലഭിക്കും. മറ്റ് പെൻഷനുകൾ ഇല്ലാത്ത അംഗങ്ങൾക്ക് 60 വയസ്സു മുതൽ പെൻഷൻ നൽകും. ഇനി മുതൽ ഫെസ്റ്റിവൽ അലവൻസും ക്ഷേമനിധി വഴി നൽകും. 75 ദിവസം തൊഴിലെടുത്ത മുഴുവൻ പേർക്കും ഫെസ്റ്റിവൽ അലവൻസിന് അർഹതയുണ്ടാകും. നിലവിൽ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിൽ 13-14 ലക്ഷം പേരാണ് ജോലി എടുക്കുന്നത്. ശരാശരി 50-55 തൊഴിൽ ദിനങ്ങളാണ് ഇവർക്ക് ലഭ്യമാകുന്നത്. 2021-22ൽ 4057 കോടിരൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കലെന്നും മന്ത്രി പറഞ്ഞു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് ആകെ അടങ്കൽ 200 കോടി രൂപയായി ഉയർത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. content highlights: 3 lakh people likely to get job under employment guarnatee programme

from money rss https://bit.ly/3bF3SCW
via IFTTT

40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട്

തിരുവനന്തപുരം: 2021-2022 വർഷം ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12,000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി 2080 കോടി രൂപയാണ് വകയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസത്തിന് പട്ടികജാതി വിഭാഗത്തിന് 387 കോടി രൂപയും പട്ടികവർഗ വിഭാഗത്തിന് 121 കോടി രൂപയും വകയിരുത്തി. മത്സ്യത്തൊഴിലാളി മേഖലയിൽ 2021-2022ൽ 1500 കോടി രൂപ ചെലവഴിക്കും. വാർഷിക പദ്ധതിയിൽ 250 കോടി തീരദേശ വികസനത്തിന് വകയിരുത്തി. കിഫ്ബിയിൽ നിന്ന് ഫിഷിങ് ഹാർബറുകൾക്ക് 250 കോടി രൂപ, കടൽഭിത്തി 150 കോടി, ആശുപത്രികളും സ്കൂളുകളും 165 കോടി, മാർക്കറ്റുകൾക്ക് 191 കോടി രൂപ എന്നിങ്ങനെയും ചെലവഴിക്കും. ദാരിദ്ര്യം സമ്പൂർണമായി നിർമാർജനം ചെയ്യും. മൈക്രോ പ്ലാനുകൾ തയ്യാറാക്കി ഓരോ കുടുംബങ്ങളുടെയും ആവശ്യങ്ങൾ കണ്ടെത്തി അത് പരിഹരിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുക. ദുർബല വിഭാഗങ്ങൾക്ക് വീട്, കക്കൂസ്, തൊഴിൽ തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തും. നിലവിലുള്ള സ്കീമുകളെ പ്ലാനിൽ സംയോജിപ്പിച്ചാണ് നടപ്പിലാക്കുക. ആശ്രയ പദ്ധതിക്കായി അധികമായി 100 കോടി രൂപകൂടി അനുവദിക്കും.

from money rss https://bit.ly/2XH0MpY
via IFTTT

കിറ്റ് വിതരണം തുടരും; നീല-വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍

തിരുവനന്തപുരം: നീല,വെളള റേഷൻകാർഡുകളുള്ള50ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കിൽലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടൺ അധിക റേഷൻ വിതരണം ചെയ്തു. സാർവത്രിക പ്രശസ നേടിയ ഫലപ്രദമായ ഒരിടപെടലായിരുന്നു സർക്കാറിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി. കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിനായി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ധനമന്ത്രി പറഞ്ഞു. ഭക്ഷ്യ സബ്സിഡിക്ക് നിലവിൽ അനുവദിച്ച 1060 കോടി രൂപക്ക് പുറമേ ആവശ്യമുണ്ടെങ്കിൽ കൂടുതൽ പണം പിന്നീട് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. Content Highlights:Kerala Budget 2021

from money rss https://bit.ly/3nOFzoy
via IFTTT

50,000 കോടി മുതല്‍ മുടക്കില്‍ മൂന്ന് വ്യവസായിക ഇടനാഴികള്‍ ആരംഭിക്കും

തിരുവനന്തപുരം: മൂന്ന് വ്യവസായിക ഇടനാഴികൾക്കായി 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി തോമസ് ഐസക്. കൊച്ചി- പാലക്കാട് വ്യവസായിക ഇടനാഴി, കൊച്ചി -മംഗലാപുരം വ്യവസായിക ഇടനാഴി, കാപ്പിറ്റൽ റീജ്യൻ ഡെവലപ്പ്മെന്റ് പ്രോഗ്രാം എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. കൊച്ചി-പാലക്കാട് വ്യവസായിക ഇടനാഴയിൽ 10,000 കോടി രൂപയുടെ നിക്ഷേപമെത്തുമെന്നും 22,000 കോടി രൂപയുടെ തൊഴിലവസരം ഉണ്ടാവുമെന്നും മന്ത്രിബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി പാലക്കാടും കൊച്ചിയിലുമായി 2321 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. അതിനുള്ള ആദ്യ ഗഡുവായി 346 കോടി രൂപ കഴിഞ്ഞ ദിവസം കൈമാറി. കിഫ്ബിയിൽ നിന്നാണ് പണം അനുവദിക്കുക. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള സ്പെഷ്യൽ പർപസ് കമ്പനിയാണ് ഈ പ്രൊജക്ട് നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ തന്നെ ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡ് സിറ്റി, ഫിൻ ടെക്ക് സിറ്റി, ഹൈടെക്ക് സിറ്റി എന്നിവ അയ്യംപുഴയിലെ 220 ഹെക്ടർ സ്ഥലത്ത് സ്ഥാപിക്കും. ഈ വ്യവസായിക ഇടനാഴിയിൽ ആദ്യമായി പ്രവർത്തനക്ഷമമാവാൻ പോവുന്ന കേന്ദ്രം ഇതായിരിക്കും. ഇതിനായി 20 കോടി രൂപ ഇതിന് വകയിരുത്തി. മലബാറിന്റെ വികസനം ലക്ഷ്യമിട്ടാണ് കൊച്ചി-മംഗലാപുരം വ്യാവസായിക ഇടനാഴി ഇടനാഴി. ഇതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറായിട്ടില്ല. ഇതിന്റെ ഭാഗമായികണ്ണൂർ വിമാനത്താവളത്തിന് സമീപം 5000 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽ നിന്ന് 12,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാപ്പിറ്റൽ സിറ്റി റീജ്യൻ ഡെവലപ്പ്മെന്റ് പ്രോഗ്രാമാണ് മൂന്നാമത്തേത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖത്തോട് ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിന് കിഴക്ക് ഭാഗത്ത് കൂടി വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78 കിമി ദൈർഘ്യമുള്ള ആറ് വരി പാതയും അതിന് ഇരുവശങ്ങളിലുമായി 10,000 ഏക്കർ നോളജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ വിനോദ കേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിവയുടെ വമ്പൻ ശൃംഖലയും സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള കമ്പനി രജിസ്റ്റർ ചെയത് കഴിഞ്ഞാൽ ഇതിന് 100 കോടി രൂപ വകയിരുത്തും. 50,000 കോടി മുടക്കുമുതൽ വരുന്ന മൂന്ന് വ്യവസായിക ഇടനാഴികളുടെ നിർമാണം 2021-22 വർഷങ്ങളിലായി ആരംഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. Content Highlights:kerala budget three industrial corridor 50000 crore project

from money rss https://bit.ly/3nGSGrP
via IFTTT

ടൂറിസം മേഖലയില്‍ പുത്തന്‍ ഉണര്‍വ്; കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കും

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ടൂറിസം സംരംഭകർക്ക് പലിശ ഇളവുകളോട് കൂടെയുള്ള വായ്പയും ഹൗസ് ബോട്ടുകൾക്ക് വായ്പ നൽകുകയും ചെയ്തതായും മന്ത്രി അറിയിച്ചു. കെ.ടി.ഡി.സിയിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനായി 35 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ബജറ്റ് അവതരണത്തിനിടെമന്ത്രി അറിയിച്ചു.കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ ടൂറിസം മേഖല പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ടൂറിസം മാർക്കറ്റിങ്ങ് വിഭാഗം കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 25 കോടി രൂപ അധികമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നുംധനമന്ത്രി അറിയിച്ചു. കേരളാ ടൂറിസം മേഖല ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഹെറിറ്റേജ്-സ്പൈസ് റൂട്ട് ടൂറിസം പ്രൊജക്ടുകളിലാണ്. മുസിരീസ് ആലപ്പുഴ-തലശേരി പൈതൃക പദ്ധതികൾക്ക് പുറമെ, തിരുവനന്തപുരവും കോഴിക്കോടും ഈ പദ്ധതിയുടെ ഭാഗമാകും. ഈ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനായി 40 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തുപരം ഹെറിറ്റേജ് പദ്ധതിക്കായി 10 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് പുറമെ, അനൗപചാരിക വിദ്യാഭ്യാസവും കേരള തനിമയിൽ അഭിമാനബോധം സൃഷ്ടിക്കലുമാണ് ടൂറിസത്തിന്റെ ലക്ഷ്യം. ഇതിനായി മുസരീസ് പദ്ധതി പ്രദേശം സന്ദർശിക്കുന്നതിനും ആവശ്യമായ പഠനം നടത്തുന്നതിനും വിദ്യാർഥികൾക്ക് അവസരമൊരുക്കും. ഇത്തരത്തിൽ പഠനടൂറുകൾ പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൂന്നാർ ടൂറിസത്തിലെ കൗതുകത്തിനായി നിന്നുപോയ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിനുള്ള പദ്ധതി സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിനായി ടാറ്റ എസ്റ്റേറ്റ് അധികൃതരുമായി ചർച്ച നടത്തുകയും ഭൂമി ലഭ്യമാക്കുന്നതിനുള്ള സാധ്യത തെളിയുകയും ചെയ്തതായി മന്ത്രി അറിയിച്ചു. നിലവിലെ ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളുടെ പശ്ചാത്തല വികസനത്തിനായി 117 കോടി രൂപ ബജറ്റിൽ വകയിരുക്കിയിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു. Content Highlights:Kerala Budget 2021, Kerala Tourism Development

from money rss https://bit.ly/35FLBl6
via IFTTT

കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്ക് തൊഴില്‍; കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് 100 കോടി

തിരുവനന്തപുരം: കാർഷിക മേഖലയിൽ രണ്ടു ലക്ഷം പേർക്കെങ്കിലും അധികമായി തൊഴിൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. തരിശുരഹിത കേരളമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പൂ ഇരുപൂവാക്കുന്നതിനും തുടർവിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികൾ രൂപീകരിക്കും. കുടുംബശ്രീയുടെ 70,000 സംഘകൃഷി ഗ്രൂപ്പുകളിൽ മൂന്നു ലക്ഷം സ്ത്രീകൾ പണിയെടുക്കുന്നു. 21-22 വർഷത്തിൽ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒരു ലക്ഷമാക്കും.അധികമായി ഒന്നേകാൽ ലക്ഷം പേർക്ക് തൊഴിൽ നൽകും. ഈ സംഘങ്ങൾക്കെല്ലാം കാർഷിക വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകും. പലിശ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും. കർഷക തൊഴിലാളി ക്ഷേമനിധിക്ക് അധിവർഷാനുകൂല്യം നൽകുന്നതിന് 130 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഇതിനായി നൂറു കോടി രൂപ കൂടി അനുവദിക്കും. മാർച്ച് മാസത്തിനുളളിൽ വിതരണം ചെയ്യും.കാർഷികേതര മേഖലയിൽ മൂന്നു ലക്ഷം പേർക്കും തൊഴിൽ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. Content Highlights:Kerala Budget 2021 - Agriculture Sector

from money rss https://bit.ly/3sv9QfY
via IFTTT

പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍ പദ്ധതിക്ക് 100 കോടി; പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി

തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രഖ്യാപിച്ച് കേരള ബജറ്റ്. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. മടങ്ങിവരുന്നവർക്ക് നൈപുണ്യപരിശീലനം നൽകി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവർക്ക് 350 രൂപയായും പെൻഷൻ 3500 രൂപയായും ഉയർത്തി. നാട്ടിൽ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെൻഷൻ 3000 രൂപയായും വർധിപ്പിച്ചു. കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

from money rss https://bit.ly/3nKsMDL
via IFTTT

ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ മികവുറ്റതാക്കും; സര്‍വകലാശാലകളില്‍ 1000 അധ്യാപക തസ്തികകള്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതൽ മികവുറ്റതാക്കുമെന്ന് ധനമന്ത്രി. സ്കൂൾ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നേടിയ മികവ് ഉന്നതവിദ്യാഭ്യാസരംഗത്തും അടുത്ത അഞ്ച് വർഷം കൊണ്ട് കൈവരിക്കുക എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസരംഗവികസനത്തിന് കൂടുതൽ മുതൽ മുടക്ക് ആവശ്യമാണ്. ഗവേഷണത്തോടുള്ള സമീപനത്തിൽ അടിമുടി മാറ്റം വരേണ്ടത് ആവശ്യമാണ്. ഉന്നതവിദ്യാഭ്യാസത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കും.സർവകലാശാലകളിൽ 1000 അധ്യാപകതസ്തികകൾ സൃഷ്ടിക്കും. സർവകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്ന പ്രഗത്ഭ മേധാവികളുടെ പങ്കാളിത്തത്തോടെയാവും മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. വിവിധ വിഷയങ്ങളിൽ 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നൽകും. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിലൂടെ പ്രതിമാസം ഒരു ലക്ഷം രൂപ വരെ നൽകും. രണ്ട്വർഷത്തേക്കാണ് ഫെലോഷിപ്പ്. സർവകലാശാല പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് 2000 കോടി രൂപ കിഫ്ബിയിൽ നിന്ന് ലഭ്യമാക്കും. അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി രൂപ ലഭ്യമാക്കും.ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്യും. പുതിയ അധ്യയനവർഷത്തിൽ 20 ശതമാനം പേർക്ക് അധിക പഠനസൗകര്യം ലഭ്യമാക്കും. പുതിയ അധ്യയനവർഷത്തിൽ തിരഞ്ഞെടുത്ത കോളേജുകളിൽ ഉച്ചയ്ക്ക് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ അധിക ബാച്ചുകൾ ആരംഭിക്കും. ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകൾ അടിയന്തരമായി നികത്തും. ഇതിന് പുറമെ 150 അധ്യാപക തസ്തികകൾ അധികമായി സൃഷ്ടിക്കും. ഇതിന് വേണ്ടി വരുന്ന അധികചെലവ് നോൺ പ്ലാനിൽ അധികമായി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. Content Highlights: Kerala Budget 2021 Higher Education

from money rss https://bit.ly/3oNa5AH
via IFTTT

കെഎസ്ഡിപിക്ക് ധനസഹായം; കാന്‍സര്‍ മരുന്നുകള്‍ക്ക് പ്രത്യേക പാര്‍ക്ക്, പദ്ധതിക്ക് 15കോടി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്-കെ.എസ്.ഡി.പിക്ക് ധനസഹായങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയിൽനിന്ന് 150 കോടിയുടെ ധനസഹായത്തോടു കൂടി കെ.എസ്.ഡി.പിയുടെ മാനേജ്മെന്റിൽ കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് 2021-22ൽ യാഥാർഥ്യമാകുമെന്നും ഇക്കൊല്ലം തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ രോഗികൾക്ക് അനിവാര്യമായതും 250 രൂപ കമ്പോള വില വരുന്നതുമായ ആറിനം മരുന്നുകൾ മുഖ്യമന്ത്രിയുടെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. 15 പുതിയ ഫോർമുല മരുന്നുകൾ പുതുതായി 2021-22ൽ കമ്പോളത്തിലിറങ്ങുമെന്നും ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷനോടെ ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.എസ്.ഡി.പിയുടെ ഉത്പാദനം 2015-16 ൽ 20 കോടി ആയിരുന്നെന്നും 2020-21 ൽ150 കോടിയാണെന്നും മന്ത്രി പറഞ്ഞു. നോൺ ബീറ്റ ലാക്ടം ഇൻജക്ടബിൾ യൂണിറ്റ് ഈ വർഷം ഉദ്ഘാടനം ചെയ്യുന്നതോടെ ഉത്പാദന ശേഷി 250 കോടി രൂപയായി മാറുമെന്നും നിലവിലുള്ള പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിന് 15 കോടി അനുവദിക്കുമെന്നും ഐസക്ക് പറഞ്ഞു. content highlights: finance minister thomas isaac announces various project for ksdp

from money rss https://bit.ly/3bJGnbY
via IFTTT

സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വകുപ്പുകളിൽ സ്റ്റാർട്ടപ്പ് ഇന്നവേഷൻ സോണുകൾ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്റ്റാർട്ടപ്പുകളെബന്ധപ്പെടുത്തുന്ന പരിപാടിയാണ് ഇത്. ഉദാഹരണത്തിലൂടെയാണ് ധനമന്ത്രി പദ്ധതി എങ്ങനെയായിരിക്കുമെന്ന് വിശദീകരിച്ചത്. സർക്കാരിന്റെ ആദ്യ ബജറ്റിൽ മാൻഹോൾ സിനിമയെ പരാമർശിച്ചുകൊണ്ട് ശുചീകരണതൊഴിൽ മേഖലയിൽ യന്ത്രവത്കരണത്തിന്റെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇതുകേട്ട എൻജിനീയറിങ് വിദ്യാർഥികൾ മാൻഹോൾ ശുചീകരണത്തിന് ബാന്റിക്യൂട്ട് എന്ന റോബോട്ടിന് രൂപകല്പന നൽകി. വാട്ടർ അതോറിറ്റിയിൽ ഒരു സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ തയ്യാറാക്കിയ ഇന്നവേഷൻ സോൺ ഈ കുട്ടികൾ രൂപം നൽകിയ യന്ത്രത്തെ കൂടുതൽ മൂർത്തമാക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനും അരങ്ങൊരുക്കി. ഇതിന് അന്തിമ രൂപം നൽകുന്നതിന് കെഎഫ്എസ്ഇ വായ്പ നൽകിയിരുന്നു. ഇന്ന് ജെൻ റോബോട്ടിക്സ് കമ്പനി ഇന്ത്യയിലെ ഏറ്റവും നല്ല ക്യാമ്പസ് സ്റ്റാർട്ടപ്പായി ഉയർന്നു. 200 കോടി രൂപയാണ് കമ്പനിയുടെ വിപണന മൂല്യം. ഇത്തരത്തിലുളള ഇന്നവേഷനുകളെ ഉല്പാദനത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റാർട്ടപ്പ്. ഇന്നവേഷൻ സോണുകളിൽ രൂപംകൊളളുന്ന ഉല്പന്നങ്ങളെവാണിജ്യാടിസ്ഥാനത്തിൽ സംരഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കണം. ഐ.ടിയിൽ മാത്രമല്ല നൂതന സങ്കേതങ്ങൾ പ്രയോഗിക്കുന്ന മറ്റുമേഖലകളിലും സ്റ്റാർട്ടപ്പുകൾ പ്രസക്തമാണ്. ഈ മേഖലയിൽ ദേശീയ തലത്തിൽ കേരളം ടോപ് പെർഫോമറാണെന്നും ധനമന്ത്രി വ്യക്തമാക്കി. സ്റ്റാർട്ടപ്പ് പ്രോത്സാഹനത്തിനായി ആറിന പരിപാടികളും ധനമന്ത്രി പ്രഖ്യാപിച്ചു. Content Highlights: Kerala Budget 2021

from money rss https://bit.ly/2N7tPkw
via IFTTT

ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്; കെ-ഫോണ്‍ പദ്ധതി ജൂലൈയില്‍ പൂര്‍ത്തിയാകും

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനുള്ളകെ-ഫോൺ പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി നെറ്റ്വർക്ക് ഓപ്പറേറ്റിങ്ങ് സെന്റർ, 14 ജില്ലാ പോപ്പുകൾ(POP)അതുമായി ബന്ധപ്പെട്ട് 600 ഓഫീസുകൾ എന്നിവ ഫെബ്രുവരി മാസത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുംമന്ത്രി അറിയിച്ചു. ജൂലൈ മാസത്തോടെ കെ-ഫോൺ പദ്ധതി പൂർത്തിയാക്കും. കെ-ഫോൺ പദ്ധതിയിൽ ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കും. കേരളത്തിലെ 30,000 സർക്കാർ ഓഫീസുകളിൽ അതിവേഗ ഇൻട്രാനെറ്റ് സേവനം വഴി ബന്ധപ്പെടാനുള്ള സംവിധാനമൊരുങ്ങും. 10 എം.പി പെർ സെക്കന്റ് മുതൽ 1 ജി.ബി പെർ സെക്കന്റ് വരെയായിരിക്കും ഇന്റർനെറ്റിന്റെ വേഗത. കേരളത്തിലെ ഇന്റർനെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയായിരിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി. കേരളത്തിലെ എല്ലാ സേവന ദാതാക്കൾക്കും കെ-ഫോൺ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഇന്റർനെറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും കുറഞ്ഞ നിരക്കിൽ മികച്ച ഇന്റർനെറ്റ് സേവനം ഉറപ്പാക്കുകയുമാണ് കെ-ഫോണിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ വികസനം ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ചെറുകിട വ്യവസായങ്ങൾ, ടൂറിസം ഉൾപ്പെടെയുള്ള വാണിജ്യ-വ്യവസായ മേഖലകൾ, ഇ-കൊമേഴ്സ് മേഖലകളിലും ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കാൻ കെ-ഫോൺ പദ്ധതി ഉപകരിക്കും. കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. Content Highlights:Government Ensure Free Internet For BPL Family Through K-Fon

from money rss https://bit.ly/2LpXogN
via IFTTT

ചകിരിച്ചോറില്‍നിന്ന് പലക; കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ഉദാഹരിച്ച് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ചകിരിച്ചോറിൽനിന്ന് പലക നിർമിക്കാനുള്ള പുതിയ ആശയം കർഷകർക്ക് പുതിയ വരുമാനമായി മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്. നൂതന ആശയങ്ങളും ഇന്നൊവേഷനുകളും ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെ വികസനത്തെ ഗാഢമായി സ്വാധീനിക്കുന്ന പദ്ധതികളിലൊന്നായി ചകിരിച്ചോറുകൊണ്ടുള്ള ബൈൻഡ്ലെസ്സ് ബോർഡ് നിർമാണം എന്ന ആശയം കഴിഞ്ഞ ബജറ്റിൽ ഉയർത്തിക്കാട്ടിരുന്നു. ഈ ആശയത്തെ പ്രോട്ടോടൈപ്പായി വികസിപ്പിച്ചിട്ടുണ്ട്. ചകിരിച്ചോറ് അല്ലെങ്കിൽ ഉണക്കത്തൊണ്ടിന്റെ പൊടിയിൽനിന്ന് ഏറ്റവും ഉറപ്പുള്ള പലക ഒരു രാസപദാർഥവും ഉപയോഗിക്കാതെ നിർമിക്കാനാകുമെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ ഉൽപന്നത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉദ്പാദനം ഈ വർഷംതന്നെ ഉണ്ടാകും. ഇത് കേരളത്തിലെ പ്ലൈവുഡ് വ്യവസായത്തിന്റെ സ്വഭാവം മാറ്റും. ഇത് നടപ്പായാൽ കേരളത്തിലെ നാളികേര കർഷകർക്ക് അധിക വരുമാനം ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3imGgVe
via IFTTT

വര്‍ക്ക് സ്‌റ്റേഷന്‍ രൂപവത്കരണത്തിന് 20 കോടി, പ്രൊഫഷണലുകളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കും

തിരുവനന്തപുരം: കോവിഡ് പകർച്ച വ്യാധി ആഗോളതലത്തിൽ തൊഴിൽ ഘടനയിൽ ഇടർച്ച സംഭവിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇത് തുറക്കുന്ന സാധ്യതയെ പ്രയോജനപ്പെടുത്താനാവും. കോവിഡ് തൊഴിൽ ഘടനയെ അടിമുടി പൊളിച്ചെഴുതി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കേന്ദ്രീകൃതമായ ഐ.ടി. പാർക്കുകൾക്കൊപ്പം കുണ്ടറ, ചേർത്തല, കൊരട്ടി, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിൽ ചെറുകിട പാർക്കുകൾ ആരംഭിക്കുകയുണ്ടായി. കോവിഡ് കാലത്ത് വർക്ക് നിയർ സ്കീം പ്രകാരം റിസോർട്ടുകളും മറ്റും ഹോം സ്റ്റേഷനുകളാക്കുന്നതിൽ വിജയിച്ചു. ബ്ലോക്ക്, മുനിസിപ്പൽ തലത്തിൽ അയ്യായിരം സ്ക്വയർ ഫീറ്റ് എങ്കിലും കെട്ടിടം ഏർപ്പാടാക്കിയാൽ അവ വർക്ക് സ്റ്റേഷനുകളാക്കി രൂപാന്തരപ്പെടുത്താനുള്ള സ്കീം പ്രഖ്യാപിക്കുകയാണെന്നും ഇതിന് ഇരുപതു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വർക്ക് നിയർ ഹോമിനു പുറമേ വർക്ക് ഫ്രം ഹോമിൽ ജോലി ചെയ്യുന്നവർക്കു വേണ്ടിയുള്ള തൊഴിൽ സാധ്യത കൂടി ഉപയോഗിക്കാവുന്നതാണ്. കമ്പനികൾക്ക് കേന്ദ്രീകൃതവും വികേന്ദ്രീകൃതവും ആയ തരത്തിലേക്കുള്ള ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കും. ഈ പ്ലാറ്റ് ഫോമിൽനിന്ന് കമ്പനികൾ ജോലിക്കെടുക്കുന്നവർക്ക് സർക്കാർ ഇപ്പറയുന്ന ആനുകൂല്യങ്ങൾ നൽകും. ജോലിക്കാവശ്യമായ കമ്പ്യട്ടറും മറ്റും വാങ്ങാൻ എക്രോസ് ദ കൗണ്ടർ കെഎസ്എഫ്ഇ, കേരള ബാങ്ക് തുടങ്ങയിവ വായ്പ നൽകും വർക്ക് സ്റ്റേഷൻ സൗകര്യം ആവശ്യമെങ്കിൽ സഹായ വാടകയ്ക്ക് നൽകും പിഎഫിലെ തൊഴിലുടമയുടെ വിഹിതം സർക്കാർ അടയ്ക്കും. ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കും കരിയർ ബ്രേക്ക് ചെയ്ത് കേരളത്തിൽ വീട്ടിലിരിക്കുന്ന സ്ത്രീ പ്രൊഫഷണലുകളുടെ എണ്ണം അഞ്ചുലക്ഷത്തോളമുണ്ട്. മേൽപ്പറഞ്ഞ തൊഴിൽ കർമപരിപാടിയുടെ ഭാഗമായി വീട്ടിലോ സമീപത്തോ ഇരുന്ന് ജോലി ചെയ്യാൻ തയ്യാറുള്ള മറ്റൊരു നാൽപ്പതുലക്ഷം സ്ത്രീ പ്രൊഫഷണലുകളുമുണ്ട്. 16ലക്ഷം യുവതീയുവാക്കൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നുണ്ട്. ഇത്തരത്തിൽ അറുപതുലക്ഷം പേർ തൊഴിലിനായി കാത്തിരിക്കുന്നുണ്ട്. 20ലക്ഷം പേർക്കെങ്കിലും അഞ്ചുവർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. content highlights: lerala budget 2021 20 crore for work station facility

from money rss https://bit.ly/3idaR7z
via IFTTT

എല്ലാ വീട്ടിലും ലാപ്‌ടോപ്പ് ഉറപ്പ് വരുത്താൻ പദ്ധതി

തിരുവനന്തപുരം: എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ആദ്യ നൂറുദിന കർമ പരിപാടിയിൽ പ്രഖ്യാപിച്ച ലാപ്ടോപ്പ് പദ്ധതി കൂടതുൽ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾ, മത്സ്യ തൊഴിലാളികൾ അന്ത്യോദയ വീടുകൾ എന്നിവടങ്ങളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് നൽകും. മറ്റു ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്സിഡിയുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകൾ തദ്ദേശ സ്വംയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ഇതുനുളള ചെലവ് വഹിക്കുക. സബ്സിഡി കഴിഞ്ഞുള്ളതുക മൂന്നുവർഷം കൊണ്ട് കെഎസ്എഫ്ഇ ചിട്ടി വഴി തിരിച്ചടച്ചാൽ മതി. കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോചിട്ടിയിൽ ചേർന്നവർക്ക് മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ലാപ്ടോപ്പ് ലഭ്യമക്കും. ഇതിന് വേണ്ടി വരുന്ന പലിശ സർക്കാർ നൽകും. ധനമന്ത്രി പറഞ്ഞു.

from money rss https://bit.ly/3szHO2X
via IFTTT

5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ തൊഴില്‍

തിരുവനന്തപുരം: അഞ്ച് വർഷംകൊണ്ട് 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. വരുന്ന സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021 ഫെബ്രുവരി മുതൽ പദ്ധതിക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും. കോവിഡുമായി ബന്ധപ്പെട്ട അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തും. ഈ പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് 22 രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതർ പങ്കെടുക്കുന്ന വെബിനാർ ഈ 23ന് നടക്കും. പദ്ധതിയുടെ ഭാഗമായികേരള ഡെവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിനെ (കെ ഡിസ്ക്) മുഖ്യമന്ത്രി അധ്യക്ഷനായ രജിസ്ട്രേഡ് സൊസൈറ്റിയായി പുനഃസംഘടിപ്പിക്കും. ബന്ധപ്പെട്ട മന്ത്രിമാർ, പ്ലാനിങ് ബോർഡ് ചെയർമാൻ എന്നിവർ അംഗങ്ങളായിരിക്കും. സാങ്കേതികവിദ്യ, ഇന്നൊവേഷൻ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇതിൽ പ്രാതിനിധ്യം ഉണ്ടായിരിക്കും. കെ ഡിസ്കിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ട് എന്ന നിലയിൽ 200 കോടി രൂപ വകയിരുത്തും. 2021-22ൽ പ്രൊഫഷണൽ ജോലി നഷ്ടപ്പെട്ടിരിക്കുന്ന മൂന്നു ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകും. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യരായ 60 ലക്ഷം പേർക്ക് തൊഴിൽ നൈപുണ്യപരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2LOZyX8
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം: എയര്‍ടെല്‍ അഞ്ചുശതമാനം ഉയര്‍ന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 102 പോയന്റ് താഴ്ന്ന് 49,478ലിലും നിഫ്റ്റി 29 പോയന്റ് നഷ്ടത്തിൽ 14,566ലുമാണ് വ്യാപാരം ആരംഭിച്ചത്. സൺ ഫാർമ, അൾട്രടെക് സിമെന്റ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ടൈറ്റാൻ, എൻടിപിസി, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, ഐടിസി, റിലയൻസ്, ഒഎൻജിസി, കൊട്ട്കമഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ ഐ.ടി, ബാങ്ക്, എഫ്എംസിജി, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളെല്ലാം നഷ്ടത്തിലാണ്. എൽആന്റ്ടി, പിവിആർ തുടങ്ങി 15 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex, Nifty flat; Bharti Airtel gains 5%

from money rss https://bit.ly/3nOtGiq
via IFTTT

ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് തോമസ് ഐസക്

തിരുവനന്തപുരം: ബജറ്റിൽ കേന്ദ്രസർക്കാരിനെയും കേന്ദ്ര ഏജൻസികളെയും വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം സ്വീകരിച്ച പല നടപടികളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കാൻ ഇടയാക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിക്കെതിരായ നീക്കങ്ങളും മന്ത്രി എടുത്തു പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഉത്തേജക പാക്കേജിന് ബജറ്റിൽനിന്ന് യഥാർഥത്തിൽ അധികചെലവ് ദേശീയ വരുമാനത്തിന്റെ രണ്ട് ശതമാനമേ വരൂ. ആരോഗ്യ മേഖലയിൽപ്പോലും കേന്ദ്രസർക്കാർ ചെലവുകൾ ഗണ്യമായി ഉയർത്തിയില്ല. ഇത്തരമൊരു നയംമൂലം ലോകത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഗ്രസിച്ച രാജ്യമാണ് ഇപ്പോൾ ഇന്ത്യ. ഈ വർഷത്തെ ആദ്യ പാദത്തിൽ ആഗോള ഉദ്പാദനം പത്ത് ശതമാനം ഇടിഞ്ഞപ്പോൾ ഇന്ത്യ രാജ്യത്ത് ഉദ്പാദനം 25 ശതമാനം ആണ് ഇടിഞ്ഞത്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിനു കാരണമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിലപാട് സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കി. രാജ്യത്ത് മൊത്തം സർക്കാർ ചെലവിന്റെ 60 ശതമാനം സംസ്ഥാന സർക്കാരുകൾ വഴിയാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വരുമാനം കോവിഡ് പ്രതിസന്ധിയിൽ മൂന്നിലൊന്നായി കുറഞ്ഞു. കേന്ദ്രസർക്കാർ ജിഎസ്ടി നഷ്ടപരിഹാരത്തുക വെച്ചുതാമസിപ്പിക്കുകയും ചെയ്തു. പൂർണമായി നൽകാൻ ഇപ്പോഴും കേന്ദ്രം തയ്യാറായിട്ടില്ല. വായ്പയെടുക്കുന്നതിൽ കർക്കശമായ നിലപാട് മൂലം ഒരു സംസ്ഥാനത്തിനും ഇത് പൂർണമായി പ്രയോജനപ്പെടുത്താനായില്ല. ഇതൊക്കെ സംസ്ഥാനത്തിന്റെ പ്രതിസന്ധിയെ രൂക്ഷമാക്കിയതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിക്കെതിരായ സംഘടിത നീക്കങ്ങൾ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് 2019-20 ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ട് നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. ട്രഷറി സേവിങ്സ് ബാങ്കിനെതിരെയും ഇതേ കോണുകളിൽനിന്ന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനെയെല്ലാം നാം ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

from money rss https://bit.ly/2LSj8lj
via IFTTT

ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയാക്കി; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ ക്ഷേമപദ്ധതികൾക്ക് ആവോളം പ്രാധാന്യം നൽകി ധനമന്ത്രി തോമസ് ഐസക്ക്. ഏപ്രിൽ മുതൽ ക്ഷേമ പെൻഷൻ 1600 രൂപയാക്കുമെന്നും 2021-22ൽ എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽഅറിയിച്ചു. അഞ്ചുവർഷത്തിനിടെ നേരിടേണ്ടി വന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയെന്ന് അവകാശപ്പെട്ട ഐസക്ക്, സർക്കാരിന്റെ ഓരോനേട്ടവും എണ്ണിപ്പറഞ്ഞു. ആരോഗ്യവകുപ്പിൽ പുതുതായി 4000 തസ്തികകൾ സൃഷ്ടിക്കുമെന്നും പറഞ്ഞു. കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങളെ ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്ക് വിമർശിച്ചു. വിവിധ കാർഷികോത്പന്നങ്ങളുടെ സംഭരണവില വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. നാളികേരം(ക്വിന്റലിന്)-31 രൂപ, നെല്ല്(ക്വിന്റലിന്)-28 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. റബ്ബറിന്റെ താങ്ങുവില 170 രൂപയാക്കിയിട്ടുമുണ്ട്. content highlights: kerala budget 2021, welfare pension increased

from money rss https://bit.ly/3oO0wRT
via IFTTT

പുതിയ പുലരിയുടെ പ്രതീക്ഷയുമായി ആറാം ബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബഡ്ജറ്റ് ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്നു.കോവിഡ് അനന്തര കേരളത്തിൻറെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പതിവുപോലെ കവിത ചൊല്ലിയാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ നടത്തിയ ക്ഷേമ പദ്ധതികളും സഹായങ്ങളും ധനമന്ത്രി വിശദീകരിച്ചു. 2000-21ൽ 15000 കോടിയുടെ കിഫ്ബി പദ്ധതികൾ നടപ്പാക്കി. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി വർധിപ്പിക്കുമെന്നും 2021-22 ൽ എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡിനെതുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 201920 -ൽ കേരളത്തിന്റെ വളർച്ചനിരക്ക് കുത്തനെ ഇടിഞ്ഞതായി ബജറ്റിന് മുന്നോടിയായി ഇന്നലെ നിയമസഭയിൽ സമർപ്പിച്ച സാമ്പത്തികഅവലോകനം വ്യക്തമാക്കുന്നു. വളർച്ച മുൻവർഷത്തെ 6.49 ശതമാനത്തിൽനിന്ന് 3.45 ശതമാനമായി. ഇതേകാലയളവിൽ രാജ്യത്തെ വളർച്ചനിരക്ക് 6.1-ൽനിന്ന് 4.2 ശതമാനമായിരുന്നു. അടിക്കടിയുണ്ടായ പ്രളയവും നോട്ടുനിരോധനവും പ്രവാസികളുടെ മടങ്ങിവരവും കോവിഡ് വ്യാപനവുമാണ് കേരളത്തിന്റെ വളർച്ചയെ പിന്നോട്ടടിച്ചതെന്ന് ധനമന്ത്രിപറഞ്ഞു. കോവിഡിന് മുമ്പുതന്നെ രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. Content Highlights:Kerala Budget 2021

from money rss https://bit.ly/35Hrlj3
via IFTTT

വിസ്റ്റാര്‍ നിയോ ഇന്നര്‍വെയര്‍ സീരീസ്- ഒരു പുതുമയാര്‍ന്ന അനുഭവം

2020 വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു, കോവിഡ് ലോകമെമ്പാടും ബിസിനസ്സ് വളർച്ചയെ തടസ്സപ്പെടുത്തുന്ന പ്രധാന വിഷയമായി മാറി. ഈ കാലയളവിൽ വിസ്റ്റാർ പൂർണമായും ശ്രദ്ധ ക്രേന്ദ്രീകരിച്ചത് പുരുഷന്മാർക്കുള്ള ഇന്നർവെയർ ശ്രേണിയെ നവീകരിച്ചു ഗുണമേന്മയുടെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തിലാണ്. പുത്തൻ പ്രതീക്ഷകളുമായി 2021 ആരംഭിക്കുകയാണ്. നിയോ എന്നാൽ പുതിയത്. ഈ പുതുമയാർന്ന ശ്രേണിയെ നിയോ എന്ന് വിളിക്കുന്നതാണ് ഏറ്റവും ഉചിതം. ഈ നിരയിലെ ഉൽപ്പന്നങ്ങൾ എല്ലാ അർത്ഥത്തിലും പുതുമ നിറഞ്ഞതാണ്. ഫാബ്രിക്, കട്ട്, കളർ, ഫിറ്റ്, ഇലാസ്റ്റിക് ഡിസൈനുകൾ എന്നിവ പുനർഭാവന ചെയ്യുകയും പുതിയ തലമുറയിലെ യുവാക്കളുടെ ഫാഷൻ സ്വപ്നങ്ങൾക്ക് അനുസൃതമായി പുതുക്കുകയും ചെയ്തു കൊണ്ടാണ് നിയോയുടെ വരവ്. ഇന്നർവെയർ & ലൈഫ് സ്റ്റൈൽ വിഭാഗത്തിലെ മുൻനിര ബ്രാൻഡായ വിസ്റ്റാറിന്റെ വളർച്ചയെ നയിക്കുന്ന പ്രധാന ഘടകങ്ങളാണ് കംഫർട്ടും ക്വാളിറ്റിയും. ഇവ രണ്ടും ഒത്തുചേരുന്ന ഒരു മികച്ച ഇന്നർവെയർ ശ്രേണിയാണ് നിയോ. ബ്രീഫ്സും ട്രങ്ക്സ് വെസ്റ്റും അടങ്ങുന്ന നിയോ ശ്രേണി ഹ്യൂ റോക്സ്, എലൈറ്റ്, ക്ലാസിക് എന്നീ മൂന്ന് കളക്ഷനുകളായി വിപണിയിൽ ലഭ്യമാണ്. ഇന്നർവെയർ മേഖലയിൽ ഒരു ഇന്ത്യൻ ബ്രാൻഡിന് മറ്റു അന്താരാഷ്ട്ര ബ്രാൻഡുകളോട് എങ്ങനെ മത്സരിച്ച് വിജയിക്കാമെന്നു വിസ്റ്റാർ തെളിയിച്ചിരിക്കുന്നു. വിപുലമായ മാർക്കറ്റ് ഗവേഷണത്തോടൊപ്പം ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി നിർമിച്ച നിയോ പുരുഷന്മാരുടെ മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ സ്വപ്നങ്ങളെ സഫലീകരിക്കുമെന്ന് ഉറപ്പാണ്. അടുത്തിടെ നടന്ന ലോഞ്ച് പരിപാടിയിൽ വിസ്റ്റാർ മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് പറഞ്ഞു. പുതിയ തലമുറയിലെ യുവാക്കളുടെ അഭിരുചികൾക്കനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിൽ വിസ്റ്റാർ ടീം പ്രദർശിപ്പിക്കുന്ന മികവ് പ്രശംസനീയമാണ്. പുരുഷന്മാരുടെ ഇന്നർവെയർ മേഖലയിലെ ഒന്നാം സ്ഥാനത്തേക്കുള്ള വിസ്റ്റാറിന്റെ യാത്ര നിയോ ഇനി ഇരട്ടി വേഗത്തിലാക്കും. വി-ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ട്രെൻഡുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ നിയോ, പ്രീമിയം കോംബ്ഡ് കോട്ടൺ, എലാസ്റ്റെയ്ൻ സ്ട്രെച്ച് ഫാബ്രിക് എന്നിവ ഉപയോഗിച്ച് ഏതൊരു യുവാവും ആഗ്രഹിക്കുന്ന സുഖപ്രദമായ അനുഭവം സമ്മാനിക്കുന്നു. ഏറ്റവും മൃദുലമായ ഫാബ്രിക്കുകൾ കൊണ്ട് നിർമിച്ച നിയോ അൾട്ര സോഫ്റ്റ് വെയ്സ്റ്റ് ബാൻഡ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ ഏറ്റവും യുവത്വം തുളുമ്പുന്ന പാറ്റേണുകളും നിയോ വാഗ്ദാനം ചെയുന്നു. നിയോ ഉൽപ്പന്നങ്ങളുടെ വിശിഷ്ട ശ്രേണി 21 വിസ്റ്റാർ എക്സ്്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ദക്ഷിണേന്ത്യയിൽ ഉടനീളമുള്ള എല്ലാ പ്രമുഖ ടെക്സ്റ്റൈൽസ്, അപ്പാരൽ ഔട്ട്ലെറ്റുകളിലും പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ഊർജ്ജസ്വലതയുടെയും പൗരുഷത്തിന്റേയും പ്രതീകമാണ് വിസ്റ്റാറിന്റെ യൂത്ത് ഐക്കൺ ബ്രാൻഡ് അംബാസഡർ ആയ ശിഖർ ധവാൻ. നിയോയുടെ ആഗമനത്തോടെ പുത്തൻ തലമുറയ്ക്കുള്ള ഒരു മികച്ച ഇന്നർവെയർ ബ്രാൻഡായി സ്വയം സ്ഥാനം നേടാനും വിസ്റ്റാർ ലക്ഷ്യമിടുന്നു. വിസ്റ്റാറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഒ.ഒയുമായ വിനു വർഗ്ഗീസ് കൂട്ടിച്ചേർക്കുന്നു. നിയോ ശ്രേണിയിലൂടെ, ഇന്നർവെയർ & ലൈഫ്സ്റ്റൈൽ രംഗത്തെ ഫാഷൻ ട്രെൻഡുകൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിസ്റ്റാർ ഇന്ത്യയിലെയും നിരവധി വിദേശ വിപണികളിലെയും സാന്നിധ്യം വർധിപ്പിച്ചു കൊണ്ട് മുന്നേറാനാണ് ലക്ഷ്യമിടുന്നത്.

from money rss https://bit.ly/2LSFVx6
via IFTTT

വിസ്റ്റാര്‍ നിയോ ഇന്നര്‍വെയര്‍ സീരീസ് - ഒരു പുതുമയാര്‍ന്ന അനുഭവം

2020 വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു, കോവിഡ് ലോകമെമ്പാടും ബിസിനസ്സ് വളർച്ചയെ തടസ്സപ്പെടുത്തുന്ന പ്രധാന വിഷയമായി മാറി. ഈ കാലയളവിൽ വിസ്താറിൽ ഞങ്ങളുടെ ശ്രദ്ധപൂർണമായും ക്രേന്ദ്രീകരിച്ചത് പുരുഷന്മാർക്കുള്ള ഇന്നർവെയർ ശ്രേണിയെ നവീകരിച്ചു ഗുണമേന്മയുടെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തിലാണ്. പുത്തൻ പ്രതീക്ഷകളുമായി 2021 ആരംഭിക്കുകയാണ്. നിയോ എന്നാൽ പുതിയത് , ഈ പുതുമയാർന്ന ശ്രേണിയെ നിയോ എന്ന് വിളിക്കുന്നതാണ് ഏറ്റവും ഉചിതം. ഈ നിരയിലെ ഉൽപ്പന്നങ്ങൾ എല്ലാ അർത്ഥത്തിലും പുതുമ നിറഞ്ഞതാണ് . ഫാബ്രിക്, കളർ, കട്ട, ഫിറ്റ്, ഇലാസ്റ്റിക് ഡിസൈനുകൾ എന്നിവ പുനർഭാവന ചെയുകയും പുതിയ തലമുറയിലെ യുവാക്കളുടെ ഫാഷൻ സ്വപ്പങ്ങൾക്ക് അനുസ്യതമായി പുതുക്കുകയും ചെയ്തു കൊണ്ടാണ് നിയോയുടെ വരവ്. ഇന്നർവെയർ & ലൈഫ്സ്റ്റൈൽ വിഭാഗത്തിലെ മുൻനിര ബ്രാൻഡായ വിസ്റ്റാറിന്റെ വളർച്ചയെ നയിക്കുന്ന പ്രധാന ഘടകങ്ങളാണ് കംഫർട്ടും ക്വാളിറ്റിയും; ഇവ രണ്ടും ഒത്തു ചേരുന്ന ഒരു മികച്ച ഇന്നർവെയർ ശ്രേണിയാണ് നിയോ. ബ്രീഫ്സും ട്ര്കസും വെസ്റ്റും അടങ്ങുന്ന നിയോ ശ്രേണി ഹ്യൂ റോക്ഷ്, എലൈറ്റ് , ക്ലാസിക് എന്നീ മൂന്ന് കളക്ഷനുകളായി വിപണിയിൽ ലഭൃമാണ്. ഇന്നർവെയർ മേഖലയിൽ ഒരു ഇന്ത്യൻ ബ്രാൻഡിന് മറ്റു അന്താരാഷ്ട്ര ബ്രാൻഡുകളോട് എങ്ങനെ മത്സരിച്ച് വിജയിക്കാമെന്നു വിസ്റ്റാർ തെളിയിച്ചിരിക്കുന്നു. വിപുലമായ മാർക്കറ്റ് ഗവേഷണത്തോടൊപ്പം ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി നിർമിച്ച നിയോ പുരുഷന്മാരുടെ മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ സ്വപ്പങ്ങളെ സഫലീകരിക്കുമെന്ന് ഉറപ്പാണ് : അടുത്തിടെ നടന്ന ലോഞ്ച് പരിപാടിയിൽ വിസ്റ്ാർ മാനേജിംഗ് ഡയറകുർ ഷീലാ കൊച്ചൌസേപ്പ് പറഞ്ഞു. പുതിയ തലമുറയിലെ യുവാക്കളുടെ അഭിരുചികൾക്കനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ അവതതരിപ്പിക്കുന്നതിൽ വിസ്കാർ ടീം പ്രദർശിപ്പിക്കുന്ന മികവ് പ്രശംസനീയമാണ്. പുരുഷന്മാരുടെ ഇന്നർവെയർ മേഖലയിലെ ഒന്നാം സ്ഥാനത്തേക്കുള്ള വിസ്റ്റാറിന്റെ യാത്ര നിയോ ഇനി ഉരട്ടി വേഗത്തിലാക്കും വി-ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചസേപ്പ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ട്രെൻഡുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ നിയോ , പ്രീമിയം കോമ്പഡ് കോട്ടൺ, എലാസ്റെയ്ൻ സ്ട്രെച്ച് ഫാബ്രിക് എന്നിവ ഉപയോഗിച്ച് ഏതൊരു യുവാവും ആഗ്രഹിക്കുന്ന സുഖപ്രദമായ അനുഭവം സമ്മാനിക്കുന്നു. ഏറ്റവും മൃദുലമായ ഫാബ്രിക്കുകൾ കൊണ്ട് നിർമിച്ച നിയോ അൾട്രാ സോഫ്റ്റ് വെയ്സ്റ്റ് ബാൻഡ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.കൂടാതെ ഏറ്റവും യുവത്വം തുളുമ്പുന്ന പാറ്റേണുകളും നിയോ വാഗ്ദാനം ചെയുന്നു. നിയോ ഉൽപ്പന്നങ്ങളുടെ വിശിഷ്ട ശ്രേണി 21 വിസ്പാർ എക്ക്ടൂസീവ് ബ്രാൻഡ് ഓട്ട് ലെറ്റുകളിലും ദക്ഷിണേന്ത്യയിലൂടനീളമുള്ള എല്ലാ പ്രമുഖ ടെക്സ്റ്റൈൽസ്, അപ്പാരൽ ഓട്ട്ലെറ്റുകളിലും പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ഉഈർജ്ജസ്വലതയുടെയും പൌരുഷത്തിന്റേയും പ്രതീകമാണ് വിസ്റ്റാറിന്റെ യുത്ത് ഐക്കൺ ബ്രാൻഡ് അംബാസഡർ ആയ ശിഖർ ധവാൻ. നിയോയുടെ ആഗമനത്തോടെ , പുത്തൻ തലമുറയ്ക്കുള്ള ഒരു മികച്ച ഇന്നർവെയർ ബ്രാൻഡായി സ്വയം സ്ഥാനം നേടാനും വിസ്റ്റാർ ലക്ഷ്യമിടുന്നു : വിസ്റ്റാറിന്റെ എക്ലിക്യൂട്ടീവ് ഡയറകുറും സി. ഒ. ഒ. യുമായ വിനു വർഗ്ഗീസ് കൂട്ടിച്ചേർക്കുന്നു. നിയോ ശ്രേണിയിലൂടെ, ഇന്നർവെയർ & ലൈഫ്സ്റ്റൈൽ രംഗത്തെ ഫാഷൻ ട്രെൻഡുകൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിസ്താർ ഇന്ത്യയിലെയും നിരവധി വിദേശ വിപണികളിലെയും സാന്നിധ്യം വർധിപ്പിച്ചു കൊണ്ട് മുന്നേറാനാണ് ലക്ഷ്യമിടുന്നത്.

from money rss https://bit.ly/3bB8UAB
via IFTTT

വിപണി നേട്ടത്തിന്റെ ട്രാക്കില്‍തന്നെ: നിഫ്റ്റി 14,600നരികെ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിൽ കനത്ത ചാഞ്ചാട്ടം നേരിട്ട വിപണി ഒടുവിൽ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 14,600ന് അടുത്തെത്തി. സെൻസെക്സ് 91.84 പോയന്റ് നേട്ടത്തിൽ 49,584.16ലും നിഫ്റ്റി 30.70 പോയന്റ് ഉയർന്ന് 14,595.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1467 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1489 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ഐടി കമ്പനികൾ പ്രതീക്ഷിച്ചതിലും മികച്ചനേട്ടമുണ്ടാക്കിയപ്പോൾ നിക്ഷേപകർ വിറ്റ് ലാഭമെടുത്തതാണ് തുടക്കത്തിൽ വിപണിയെ ബാധിച്ചത്. യൂറോപ്യൻ വിപണികളിലെ നേട്ടവും മൊത്തവില പണപ്പെരുപ്പം 1.22ശതമാനമായി കുറഞ്ഞതും വിപണിക്ക് പിന്നീട് തുണയായി. യുപിഎൽ, ബിപിസിഎൽ, ടിസിഎസ്, ഇൻഡസിൻഡ് ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ചസിഎൽ ടെക്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം, വാഹനം, എഫ്എംസിജി, ഫാർമ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. അതേസമയം, ലോഹവിഭാഗം സൂചിക ഒരുശതമാനം നഷ്ടത്തിലുമായി.

from money rss https://bit.ly/3oJtL8w
via IFTTT

വെങ്ങളം-അഴിയൂര്‍ ആറുവരിപാത: അദാനിക്ക് കരാര്‍

കോഴിക്കോട്: ചെങ്ങോട്ടുകാവ് -നന്തി ബൈപ്പാസ് ഉൾപ്പെടെ വെങ്ങളം മുതൽ അഴിയൂർവരെ ദേശീയപാത ആറുവരിയിൽ വികസിപ്പിക്കുന്നതിന് അദാനി എന്റർപ്രൈസസിന്റെ ടെൻഡറിന് അംഗീകാരം ലഭിച്ചു. 45 മീറ്റർ വീതിയിൽ ആറ് വരിയിലാണ് ദേശീയപാത വികസിപ്പിക്കുക. വെങ്ങളം മുതൽ അഴിയൂർവരെ 40.800 കിലോമീറ്റർ പാത നിർമാണത്തിനായി 1838 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കമ്പനി നൽകിയത്. നാഷണൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഹൈബ്രിഡ് ആ്ന്വിറ്റി പദ്ധതി പ്രകാരം റോഡ് വികസിപ്പിക്കുന്നത്.

from money rss https://bit.ly/35CHkPG
via IFTTT

ലാഭമെടുപ്പിനും വിലകുറഞ്ഞ ഓഹരികള്‍ വാങ്ങുന്നതിനും യോജിച്ചസമയം

ഓഹരി വിപണിയിൽ ഇപ്പോഴുള്ള കുതിപ്പ് പണമൊഴുക്കിന്റെ പ്രതിഫലനമാണ്. നേട്ടങ്ങളുടെ ഈ ഉയർന്നനിരക്ക് ഭാവിയിൽ നിലനിന്നു കൊള്ളണമെന്നില്ല. കണ്ണഞ്ചിക്കുന്ന പ്രകടനം മന്ദീഭവിക്കുകയും സമീപകാലത്തുതന്നെ താഴേക്കു പോവുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഈയിടെ അനുഭവപ്പെട്ട കുതിപ്പിന്റെ പ്രധാനഹേതു വിദേശസ്ഥാപന നിക്ഷേപങ്ങളാണെന്നതാണ് ഇതിനുകാരണം. വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്കുതുടങ്ങിയത് നവംബർ മുതലാണ്. ഈ ഒഴുക്കിലുണ്ടാകുന്ന കുറവ് വിപണിയിൽ വെള്ളച്ചാട്ടം നിന്നുപോകുന്ന അവസ്ഥയാണു സൃഷ്ടിക്കുക. അഭ്യന്തരസ്ഥാപന നിക്ഷേപങ്ങളും ലാഭം കൊയ്യുന്നതിനാൽ പെട്ടെന്നൊരുമാറ്റം പ്രതീക്ഷിക്കുന്നില്ല. യുഎസ് ഡോളർ ശക്തിയാർജ്ജിച്ചു മുന്നോട്ടുപോകുന്ന സാഹചര്യം ഉണ്ടായാൽമാത്രമേ വിദേശ സ്ഥാപന നിക്ഷേപകരുടെ മനസുമാറ്റത്തിനു സാധ്യതയുള്ളു. യുഎസിൽ നേട്ടം കുറവായതും നാണയപ്പെരുപ്പം വർധിക്കുമെന്ന നിഗമനവും കുറഞ്ഞ പലിശയിൽ യഥേഷ്ടം പണം ലഭിക്കുന്നതുംകാരണം ഡോളർ ഇപ്പോൾ എക്സ്ചേഞ്ച് മാർക്കറ്റുകളിലേക്കൊഴുകുകയാണ്. ഈ ആപൽഘടകങ്ങൾക്കപ്പുറം മറ്റുഅഭ്യന്തര വിപണികളെയപേക്ഷിച്ച് ഇന്ത്യൻ വിപണിയിലേക്കാണ് കൂടുതൽ പണമൊഴുകുന്നത് എന്ന ഗുണപരമായ വസ്തുത കാണാതിരുന്നുകൂട. ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവുംകൂടുതൽ വളർച്ച പ്രതീക്ഷിക്കുന്ന വിപണിയാണ് ഇന്ത്യയുടേത് എന്നകാഴ്ചപ്പാടാണ് ഈ പണമൊഴുക്കിനു പിന്നിൽ. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ധാരാളം പരിഷ്കരണ നടപടികൾ ഉണ്ടായിട്ടുണ്ട്. ലോകത്തിലെതന്നെ സുപ്രധാന കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുന്നതുൾപ്പടെ ഭാവിയിലേക്കുള്ള ധാരാളം പരിഷ്കരണ നടപടികൾ വരാനിരിക്കുന്നു. ഇതിന്റെ ഫലങ്ങൾ ഫാർമ, ഐടി, കെമിക്കൽ മേഖലകളിൽ ഇതിനകം ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. ഈവർഷം പ്രഖ്യാപിക്കാനിരിക്കുന്ന ധനപരവും സാമ്പത്തികവുമായ ഉത്തേജക പദ്ധതികൾ, വരാനിരിക്കുന്ന കേന്ദ്രബജറ്റ്, ഉയർന്ന ഇരട്ടഅക്ക വളർച്ചാനിരക്ക് എന്നിവയുൾപ്പടെ വിപണിയെ ഈർജ്ജസ്വലമാക്കുന്ന അനുകൂല ഘടകങ്ങൾ വേറെയുമുണ്ട്. ഈഘടകങ്ങൾ ഓഹരികളിൽ വലിയ കുതിപ്പുണ്ടാക്കുകയും ഹൃസ്വകാല, ഇടക്കാല മൂല്യനിർണയം മികച്ചനിലയിൽ തുടരാൻ സഹായിക്കുകയുംചെയ്യും. മാർച്ചുമാസത്തെ താഴ്ചയ്ക്കുശേഷം ഇന്ത്യയിൽ ഓഹരി വിപണി നല്ല പ്രകടനമാണു കാഴ്ചവെച്ചത്. കേന്ദ്ര ബാങ്കുകളുടെ വേഗതയാർന്നതും സൗഹാർദ്ദപരവുമായനയങ്ങൾ, സർക്കാർ തുടർച്ചയായിനടത്തിയ ധനകാര്യ പ്രഖ്യാപനങ്ങൾ, സാമ്പത്തികരംഗം വീണ്ടുംതുറക്കപ്പട്ടത്, സാമ്പത്തിക രംഗത്ത് പ്രതിമാസ കണക്കുകളിലുണ്ടായ പുരോഗതി, വ്യവസായങ്ങൾക്ക് ഉദാരമായി പണംനൽകിയതുകാരണം ഉണ്ടായമെച്ചം, അനുകൂലമായ യുഎസ് തെരഞ്ഞെടുപ്പുഫലങ്ങൾ, വാക്സിൻ പെട്ടെന്നുതന്നെ കണ്ടെത്താൻ കഴിഞ്ഞത്, പലിശ നിരക്കുകൾ താഴ്ത്തിയത്, 2-3 വർഷത്തിനിടെയുണ്ടായ പരിഷ്കരണ നടപടികളുടെഫലം, വിപണിയിൽ യഥേഷ്ടം എത്തിച്ചേർന്ന പണം, തുടരുന്ന ഉദാര നയങ്ങൾ തുടങ്ങിയവയെല്ലാം വിപണിയിൽ കുതിപ്പിനടയാക്കിയ കാരണങ്ങളാണ്. ഈഘടകങ്ങൾ വിപണിയിൽ തുടർന്നും അനുകൂലാവസ്ഥ നിലനിർത്തും. വിപണിയിലെ ആപൽഘടകങ്ങളെക്കുറിച്ച് ചില്ലറനിക്ഷേപകർ ബോധവാന്മാരായിരിക്കുകയുംവേണം. പ്രത്യേകിച്ച് പ്രധാന സൂചികകൾ മാർച്ചിലെതാഴ്ചയിൽനിന്ന് 90 ശതമാനം മുതൽ 120 ശതമാനംവരെ ഉയർന്നു നിൽക്കുന്ന ഇടക്കാലത്ത്. കനത്ത മൂല്യനിർണയത്തെത്തുടർന്ന് സുരക്ഷിതത്വത്തിലുണ്ടായകുറവ് വിപണിയിലെ പ്രധാന അപകട സാധ്യത തന്നെയാണ്. മൂല്യങ്ങൾ വെറും അക്കങ്ങളായിത്തീർന്നു. അടിസ്ഥാനതത്വങ്ങൾ ബലികഴിക്കപ്പെട്ടു എന്നുമാത്രമല്ല അവയുമായി ബന്ധമില്ലായ്മയും ദൃശ്യമാണ്. വരാനിരിക്കുന്ന കേന്ദ്രബജറ്റിൽ വലിയ പ്രതീക്ഷയാണ് അർപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ സർക്കാരിന്റെ ധനസ്ഥിതി മോശമാകയാൽ സർക്കാർ ചെലവു കുറയ്ക്കാൻ നിർബന്ധിതമാവുകയും ഇത് 2021ലെ കേന്ദ്ര ബജറ്റിന്റെ മൊത്തത്തിലുള്ള ഘടനയെത്തന്നെ സ്വാധീനിക്കുകയുംചെയ്യും. കൂടുതൽ ചിലവഴിക്കുകയും ധനലക്ഷ്യത്തിൽ ഇളവുകളനുവദിക്കുകയും ചെയ്യുക എന്നതാണ് മഹാമാരിയുടെ കാലത്ത് സർക്കാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം കടവിപണിയിലെ ചെറിയഇടങ്ങളിൽ നിന്നു പുറത്താക്കപ്പെടുന്ന അവസ്ഥയുണ്ടാകും. കൂടിയപലിശ നിരക്കിലേക്കും കുറഞ്ഞ സ്വകാര്യചിലവഴിക്കലിലേക്കുമാണ് ഇതുനയിക്കുക. 2021 ലെ ധന കമ്മി നേരത്തേ പ്രവചിക്കപ്പെട്ടിരുന്ന 3.5 ശതമാനത്തിൽനിന്ന് ഇരട്ടിയായി 7 ശതമാനമായിത്തീരുമെന്നാണ് കണക്കുകൂട്ടൽ. കോവിഡിന്റെ രണ്ടാംവരവിന്റെ അപകടം ആരും അത്രകാര്യമായി എടുത്തിട്ടില്ലെങ്കിലും അതുയൂറോപ്പിനെ രണ്ടാം മാന്ദ്യത്തിലേക്കു നയിച്ചേക്കും. വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയങ്ങളും അതുയർത്തുന്നുണ്ടെങ്കിലും അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അഭ്യന്തര സ്ഥാപനങ്ങളിൽ വീണ്ടെടുപ്പ് നടക്കുന്നതും ആഗോള തലത്തിൽ ചാഞ്ചല്യം വർധിക്കുന്നതും വിദേശസ്ഥാപന നിക്ഷേപകരെ ഓഹരികൾ വിറ്റഴിക്കുന്നതിലേക്കുനയിക്കാം. ഈ ഘടകങ്ങളെല്ലാം ഹ്രസ്വകാലത്തേക്ക് ഇന്ത്യയുടെ കുതിപ്പിനെ ശക്തമായി ബാധിച്ചേക്കാം. കുതിപ്പുണ്ടായിട്ടും പലഓഹരികളും മേഖലകളും 2020ൽ കാര്യമായ പ്രകടനം കാഴ്ച വെച്ചിട്ടില്ല. ഈ വർഷം അവ മുന്നോട്ടുവരികയും മെച്ചപ്പെട്ട പ്രകടനം നടത്തുകയും ചെയ്തേക്കാം. സാമ്പത്തികരംഗം മെച്ചപ്പെടുന്നതിനനുസരിച്ച് ചാക്രികമായിരിക്കും അവയുടെ വളർച്ച. പൊതുമേഖലാ ബാങ്കുകൾ, ലോഹ വിപണി, അടിസ്ഥാന സൗകര്യമേഖല, മാധ്യമരംഗം, റിയൽ എസ്റ്റേ്റ്റ്, വാഹന മേഖല, ഉപഭോക്തൃ ഉൽപന്നങ്ങൾ, ഹോസ്പ്റ്റാലിറ്റി, ഊർജ്ജ മേഖല, റെസ്റ്ററന്റുകൾ എന്നീ വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇപ്പോഴത്തെ കുതിപ്പിൽ വലിയ നേട്ടമുണ്ടാക്കിയ മുൻനിര ഓഹരികളും മേഖലകളും ഹ്രസ്വകാലത്തേക്ക് ചഞ്ചലാവസ്ഥയിൽ എത്തിയേക്കാം. സാമ്പത്തികമേഖലയുടെ അടിയൊഴുക്ക് ഇപ്പോഴും ശക്തമായതിനാൽ വലിയ തിരുത്തലുകൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ചെറിയ ഏകീകരണം വിപണിക്കു ഗുണകരമാണെന്നു പ്രതീക്ഷിക്കുന്നുണ്ട്. ഈഘട്ടത്തിൽ ലാഭമെടുക്കുന്നതും വിലകുറഞ്ഞ ഓഹരികൾ വാങ്ങുന്നതും പ്രത്യേകിച്ച് ട്രേഡിംഗ് നടത്തുന്നവരേയും ഹ്രസ്വകാല നിക്ഷേപകരേയും സംബന്ധിച്ചേടത്തോളം നല്ല തന്ത്രമാണ്. പാദവാർഷിക ഫലങ്ങൾ വന്നുതുടങ്ങിയതോടെ വരുംആഴ്ചകളിൽ ഐടി മേഖലയിലായിരിക്കും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കപ്പെടുക. ഐടി കമ്പനികളെ സംബന്ധിച്ചേടത്തോളം മൂന്നാംപാദ ഫലങ്ങൾ പൊതുവേ ദുർബ്ബലമായാണ് അനുഭവപ്പെടാറ്. എന്നാൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് വളർച്ചയുടേയും ലാഭത്തിന്റേയും കാര്യത്തിൽ ഈപാദം നന്നായിരിക്കുമെന്നാണ് വിലയിരുത്തൽ. നല്ല ഓർഡറുകൾ ലഭിക്കുന്ന കമ്പനികളെ സംബന്ധിച്ചേടത്തോളം ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യുന്നതുകാരണം വളർച്ച വർധിക്കാനിടയുണ്ട്. യൂറോ, ബ്രിട്ടീഷ് പൗണ്ട്, ഓസ്ട്രേലിയൻ ഡോളർ എന്നിവയുടെ മൂല്യം കുറഞ്ഞിരിക്കുന്നതിനാൽ കറൻസി വ്യത്യാസത്തിൽ വരുന്ന നഷ്ടംകുറയും. പാദ വാർഷിക ഫലങ്ങൾ, പ്രത്യേകിച്ച് ഡിജിറ്റൽ മേഖലയിൽ പൊതുവേ ശക്തമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ചില ഭൂവിഭാഗങ്ങളിൽ കോവിഡിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച് അനിശ്ചിതത്വം നില നിൽക്കുന്നതിനാൽ ഇടപാടുകൾ തീർക്കുന്നതിലും തീരുമാനമെടുക്കുന്നതിലും കാലതാമസം കാണാൻ കഴിയുന്നുണ്ട്. ഐടി മേഖലയിലെ കമ്പനികൾക്ക് മുൻപാദത്തെയപേക്ഷിച്ച് 40-90 ബിപിഎസ് കറൻസി മാറ്റ ആനുകൂല്യത്തോടെ യുഎസ് ഡോളറിൽ +2.0 മുതൽ +5.0 ശതമാനംവരെ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ചില കമ്പനികളിൽ ഉണ്ടാകാനിടയുള്ള ശമ്പളവർധന ഒഴിച്ചുനിർത്തിയാൽ കാര്യമായ ചിലവു വർധന പ്രതീക്ഷിക്കുന്നുമില്ല. മിക്കവാറും കമ്പനികൾക്ക് സുസ്ഥിരവും വർധിക്കുന്നതുമായ ലാഭമാണ് ഇതുമൂലം ലഭ്യമാവുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2MV60w2
via IFTTT

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കുറവുണ്ടാവില്ല; നടപ്പാക്കാനാവുമോയെന്നാണ് ചോദ്യം

കോവിഡിനെതുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ, അതുമുന്നിൽകണ്ടുള്ള ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുകയെന്നകാര്യത്തിൽ സംശയമില്ല. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യംനൽകുന്നതോടൊപ്പം പദ്ധതികളുടെ പെരുമഴയായിരിക്കും ബജറ്റിലുണ്ടാകുക. അടുത്തകാലത്തായി ജനങ്ങൾക്ക് സ്വാഭാവികമായുമുള്ള സംശയം ബജറ്റിലെ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുമോയെന്നതാണ്. പദ്ധതികൾ പ്രഖ്യാപിക്കയും യഥാസമയം അതുനടപ്പാക്കുകയുംചെയ്യുമ്പോഴാണ് ബജറ്റ് അർത്ഥവത്താകുന്നത്. 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കവും 2020ലെ കോവിഡ് മഹാമാരിയും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് വിള്ളലേൽപ്പിച്ചിരുന്നു. വികസനപ്രവർത്തനങ്ങൾ ഏറെക്കുറെ സ്തംഭിച്ചനിലയിലുമായിരുന്നു. ബജറ്റിനുപുറത്ത് അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികൾ പ്രഖ്യാപനങ്ങളെ ജലരേഖയാക്കുന്നകാഴ്ചയാണ് കുറെകാലമായി കണ്ടുവരുന്നത്. ഈ പ്രതിസന്ധിയിലും ആരോഗ്യ-പൊതുവിതരണ മേഖലകളിൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സർക്കാരിനായെന്നകാര്യത്തിൽ സംശയമില്ല. പ്രതീക്ഷകൾ കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി താഴെത്തട്ടിൽവരെ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ വിവിധമേഖലകൾ കേന്ദ്രീകരിച്ചുള്ള പാക്കേജുകൾക്ക് സർക്കാർ രൂപംനൽകിയേക്കും. ഗൾഫിൽനിന്ന് തിരിച്ചെത്തിയവർ ഉൾപ്പടെ നാട്ടിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് അനുകൂലമായ പദ്ധതികളും പ്രോത്സാഹനങ്ങളും ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. കോവിഡിനെതുടർന്ന് ഏറ്റവും പ്രതിസന്ധിനേരിട്ട വിഭാഗമാണ് വ്യാപാരികൾ. ഏറെക്കാലം അടച്ചിട്ടതിനാൽ കച്ചവടക്കാരിൽ ഭൂരിഭാഗവും കടക്കെണിയിലുമാണ്. വരുമാനമില്ലാതെ വായ്പ തിരിച്ചടക്കാനാവാതെ നട്ടംതിരിയുകയാണ് പലരും. വ്യാപാരി സമൂഹത്തെ കരകയറ്റാനുതകുന്ന സമഗ്രപാക്കേജ് ബജറ്റിൽ പ്രതീക്ഷിക്കാം. ജോലി നഷ്ടപ്പെട്ടവലിയൊരു സമൂഹവും പ്രതീക്ഷയോടെയാണ് ബജറ്റിന നോക്കിക്കാണുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിക്കഴിഞ്ഞു. ബജറ്റിൽ നികുതിഭാരമുണ്ടാകില്ലെന്നും ഇളവുകളുണ്ടാകുമെന്നും അദ്ദേഹം സൂചനനൽകിയിട്ടുണ്ട്.പുതിയ നിയമങ്ങൾക്കെതിരയെുള്ള കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് പ്രത്യേക സഹായവും ബജറ്റിൽ പ്രഖ്യാപിക്കും. കാർഷികമേഖലയ്ക്ക് സ്വാഭാവികമായും ബജറ്റിൽ ഊന്നലുണ്ടാകും. വലിയൊരുവിഭാഗം വോട്ടർമാരെ കയ്യിലെടുക്കാൻ കാലാകാലങ്ങളിലായി സർക്കാരുകൾ പ്രയോഗിച്ചുവരുന്ന ബ്രഹ്മാസ്ത്രമാണ് ക്ഷേമപെൻഷനുകളുടെ വർധന. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ ബജറ്റിൽ പ്രഥമപരിഗണന ക്ഷേമപെൻഷനുകളുടെവർധനയ്ക്കുണ്ടാകും. ഇതുമനസിലാക്കി ഒരുമുഴംമുമ്പെ എറിഞ്ഞവടിയാണ് യുഡിഎഫ് സർക്കാരിന്റെ ന്യായ് പദ്ധതി. സർക്കാർ അധികാരത്തിൽവന്നാൽ പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ(വർഷം 72,000 രൂപ)നൽകുമെന്നാണ് യുഡിഎഫിന്റെ ഉറപ്പ്. ജനകീയ പദ്ധതികൾക്കൊപ്പം വൻകിട വികസന പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാനും സർക്കാരിനാവില്ല. മലയോര ഹൈവേ, വിഴിഞ്ഞം, കോവളം-ബേക്കൽ ഉൾനാടൻ ജലപാത, അതിവേഗ റെയിൽപാത തുടങ്ങിയവ ഇനിയും കടലാസിൽമാത്രമാണ്. നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിനോടൊപ്പം പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുകയെന്നതുമാണ് സർക്കാർ നേരിടുന്നവെല്ലുവിളി. എങ്ങനെ അധികവിഭവ സമാഹരണം നടത്തി ഈ വെല്ലുവിളിയെ അതിജീവിക്കുമെന്നാണ് കണ്ടറിയേണ്ടത്. വെല്ലുവിളി 60,000 കോടി രൂപയുടെ 821 വികസന പദ്ധതികൾ ഇപ്പോൾതന്നെ കിഫ്ബിവഴി സർക്കാർ നടപ്പാക്കിവരുന്നുണ്ട്. സാമ്പത്തികമുരടിപ്പും അധികബാധ്യതകളും മൂലം പദ്ധതികളിൽ പലതും പാതിവഴിയിലുമാണ്. ഖജനാവിൽ നീക്കിയിരിപ്പൊന്നുമില്ലാതെയാണ് ഇത്തവണയും സംസ്ഥാനം പുതിയ പ്രഖ്യാനങ്ങൾക്കൊരുങ്ങുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉൾപ്പെടയുള്ള അധികബാധ്യതകൂടി മുന്നിൽകാണേണ്ടിവരും. ഡിഎ കുടിശക പ്രഖ്യാപിക്കാതിരിക്കാനും ഈ സാഹചര്യത്തിൽ സർക്കാരിന് കഴിയില്ല. അധികവിഭവ സമാഹരണത്തിന് അനുകൂലമല്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുളളത്. വ്യാപാരമാന്ദ്യവും തൊഴിൽനഷ്ടവും രൂക്ഷമായതിനാൽ നികുതിയും വിവിധയിനങ്ങളിലുള്ള ഫീസുകളും വർധിപ്പിക്കുന്നകാര്യത്തിൽ സർക്കാരിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ഭൂമിയുടെ ന്യായവില, നികുതിവർധന ഉൾപ്പെടുയുള്ളവ വേണ്ടെന്നുവെയ്ക്കാനേ കഴിയൂ. പിന്നെ, മുന്നിലുള്ളവഴി വികസന പ്രവർത്തനങ്ങൾക്ക് വീണ്ടുംവീണ്ടും കടമെടുക്കുകയെന്നതാണ്. കേന്ദ്ര ധനവിനിയോഗ വകുപ്പ് നിർദേശിച്ച ബിസിനസ് സൗഹൃദ പരിഷ്കാരങ്ങൾ നടപ്പാക്കിയതിനെത്തുടർന്ന് പൊതുവിപണിയിൽനിന്ന് 2373 കോടി രൂപയുടെ അധികവായ്പയെടുക്കാൻ കേന്ദ്രം കേരളത്തിന് ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്.കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞകൊല്ലം മേയിലാണ് സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ രണ്ടുശതമാനം അധികവായ്പ എടുക്കാനുള്ള നിർദേശം കേന്ദ്രം അംഗീകരിച്ചത്. ഒരുരാജ്യം ഒരു റേഷൻ കാർഡ്, ബിസിനസ് സൗഹൃദ പരിഷ്കരണങ്ങൾ, തദ്ദേശസ്ഥാപന പരിഷ്കരണം, വൈദ്യുതി മേഖലയിലെ പരിഷ്കരണം എന്നിവ നടപ്പാക്കണമെന്നായിരുന്നു ഉപാധി. സംസ്ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ മൂന്നിൽ രണ്ടുഭാഗവും നികുതിവരുമാനത്തിൽനിന്നാണ് ലഭിക്കുന്നത്. കേന്ദ്രനികുതിവിഹിതം ഉൾപ്പടെയാണിത്. ജിഎസ്ടി, വില്പന നികുതി, സ്റ്റാംമ്പ് ഡ്യൂട്ടി, എക്സൈസ് തീരുവ, ഭൂനികുതി എന്നിവയാണ് വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകൾ. നികുതിവരുമാനം കുത്തനെ ഇടിയുകയും റവന്യു ചെലവ് വർധിക്കുകയുംചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നികുതി വരുമാനത്തിൽ 38ശതമാനവും നികുതിയേതരവരുമാനത്തിൽ 82.3ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള ബജറ്റുകൾ എത്രത്തോളം പ്രസക്തമാണന്നകാര്യമാണ് ശ്രദ്ധേയം. പലപ്പോഴും അതൊരു പ്രകടനപത്രികയുടെ സാധ്യതകൾമാത്രമായി ചുരുങ്ങുന്നുവെന്നതാണ് യാഥാർഥ്യം. ബജറ്റിന്റെ നിലനിൽപ്പുപോലും വരുന്ന തിരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽവരുന്നുഎന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

from money rss https://bit.ly/3skgcPb
via IFTTT

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നടപടികൾ; കർഷകർക്കും സഹായം: തോമസ് ഐസക്ക്

തിരുവനന്തപുരം: കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വാക്സിനേഷനെക്കുറിച്ചുള്ള കേന്ദ്ര തീരുമാനം വ്യക്തമല്ലാത്തതിനാൽ ഇക്കാര്യത്തേക്കുറിച്ച് പറയാനാകില്ല. കേന്ദ്രം സൗജന്യമായി തന്നില്ലെങ്കിലും കേരളത്തിൽ വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം ചുരുങ്ങിയ വിലയ്ക്ക് നൽകിയാൽ നമ്മൾ അത്രയും പൈസ മുടക്കിയാൽ മതിയെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റിൽ നികുതി ഭാരമുണ്ടാകില്ലെന്നും ഇളവുകളുമുണ്ടാകുമെന്നും ധനമന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിവിധ ക്ഷേമ പെൻഷൻ പരിധിയിലുള്ളവർക്ക് ബജറ്റിൽ കൂടുതൽ സഹായം ഉണ്ടാകും. കാർഷിക സമരകാലത്ത് കർഷകർക്ക് പ്രത്യേക സഹായം ബജറ്റിലുണ്ടാകും. ബജറ്റ് അറിയപ്പെടാൻ പോകുന്നത് കേരളത്തിലെ അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പരിപാടി മുന്നോട്ട് വെയ്ക്കുന്ന ബജറ്റ് എന്ന് നിലയിലായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം കർകശമായ ധന നയമാണ് പിന്തുടർന്ന് വന്നിരുന്നതെന്നും കോവിഡ് വന്നപ്പോഴാണ് ഇക്കാര്യത്തിൽ അയവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇത് അവസാവന ബജറ്റായതിനാൽ പേഴ്സ് അയക്കേണ്ടിവരും. പലരേയും പരിഗണിക്കേണ്ടിവരുമെന്നും കർഷകരുടെ ആവശ്യങ്ങൾക്ക് ചെവികൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയ്ക്ക് വലിയ ഊന്നലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: No announcements related to Covid vaccination in budget, says Thomas Isaac

from money rss https://bit.ly/2XFvW0Y
via IFTTT