121

Powered By Blogger

Thursday, 14 January 2021

ലാഭമെടുപ്പിനും വിലകുറഞ്ഞ ഓഹരികള്‍ വാങ്ങുന്നതിനും യോജിച്ചസമയം

ഓഹരി വിപണിയിൽ ഇപ്പോഴുള്ള കുതിപ്പ് പണമൊഴുക്കിന്റെ പ്രതിഫലനമാണ്. നേട്ടങ്ങളുടെ ഈ ഉയർന്നനിരക്ക് ഭാവിയിൽ നിലനിന്നു കൊള്ളണമെന്നില്ല. കണ്ണഞ്ചിക്കുന്ന പ്രകടനം മന്ദീഭവിക്കുകയും സമീപകാലത്തുതന്നെ താഴേക്കു പോവുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഈയിടെ അനുഭവപ്പെട്ട കുതിപ്പിന്റെ പ്രധാനഹേതു വിദേശസ്ഥാപന നിക്ഷേപങ്ങളാണെന്നതാണ് ഇതിനുകാരണം. വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്കുതുടങ്ങിയത് നവംബർ മുതലാണ്. ഈ ഒഴുക്കിലുണ്ടാകുന്ന കുറവ് വിപണിയിൽ വെള്ളച്ചാട്ടം നിന്നുപോകുന്ന അവസ്ഥയാണു സൃഷ്ടിക്കുക. അഭ്യന്തരസ്ഥാപന നിക്ഷേപങ്ങളും ലാഭം കൊയ്യുന്നതിനാൽ പെട്ടെന്നൊരുമാറ്റം പ്രതീക്ഷിക്കുന്നില്ല. യുഎസ് ഡോളർ ശക്തിയാർജ്ജിച്ചു മുന്നോട്ടുപോകുന്ന സാഹചര്യം ഉണ്ടായാൽമാത്രമേ വിദേശ സ്ഥാപന നിക്ഷേപകരുടെ മനസുമാറ്റത്തിനു സാധ്യതയുള്ളു. യുഎസിൽ നേട്ടം കുറവായതും നാണയപ്പെരുപ്പം വർധിക്കുമെന്ന നിഗമനവും കുറഞ്ഞ പലിശയിൽ യഥേഷ്ടം പണം ലഭിക്കുന്നതുംകാരണം ഡോളർ ഇപ്പോൾ എക്സ്ചേഞ്ച് മാർക്കറ്റുകളിലേക്കൊഴുകുകയാണ്. ഈ ആപൽഘടകങ്ങൾക്കപ്പുറം മറ്റുഅഭ്യന്തര വിപണികളെയപേക്ഷിച്ച് ഇന്ത്യൻ വിപണിയിലേക്കാണ് കൂടുതൽ പണമൊഴുകുന്നത് എന്ന ഗുണപരമായ വസ്തുത കാണാതിരുന്നുകൂട. ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവുംകൂടുതൽ വളർച്ച പ്രതീക്ഷിക്കുന്ന വിപണിയാണ് ഇന്ത്യയുടേത് എന്നകാഴ്ചപ്പാടാണ് ഈ പണമൊഴുക്കിനു പിന്നിൽ. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ധാരാളം പരിഷ്കരണ നടപടികൾ ഉണ്ടായിട്ടുണ്ട്. ലോകത്തിലെതന്നെ സുപ്രധാന കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുന്നതുൾപ്പടെ ഭാവിയിലേക്കുള്ള ധാരാളം പരിഷ്കരണ നടപടികൾ വരാനിരിക്കുന്നു. ഇതിന്റെ ഫലങ്ങൾ ഫാർമ, ഐടി, കെമിക്കൽ മേഖലകളിൽ ഇതിനകം ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. ഈവർഷം പ്രഖ്യാപിക്കാനിരിക്കുന്ന ധനപരവും സാമ്പത്തികവുമായ ഉത്തേജക പദ്ധതികൾ, വരാനിരിക്കുന്ന കേന്ദ്രബജറ്റ്, ഉയർന്ന ഇരട്ടഅക്ക വളർച്ചാനിരക്ക് എന്നിവയുൾപ്പടെ വിപണിയെ ഈർജ്ജസ്വലമാക്കുന്ന അനുകൂല ഘടകങ്ങൾ വേറെയുമുണ്ട്. ഈഘടകങ്ങൾ ഓഹരികളിൽ വലിയ കുതിപ്പുണ്ടാക്കുകയും ഹൃസ്വകാല, ഇടക്കാല മൂല്യനിർണയം മികച്ചനിലയിൽ തുടരാൻ സഹായിക്കുകയുംചെയ്യും. മാർച്ചുമാസത്തെ താഴ്ചയ്ക്കുശേഷം ഇന്ത്യയിൽ ഓഹരി വിപണി നല്ല പ്രകടനമാണു കാഴ്ചവെച്ചത്. കേന്ദ്ര ബാങ്കുകളുടെ വേഗതയാർന്നതും സൗഹാർദ്ദപരവുമായനയങ്ങൾ, സർക്കാർ തുടർച്ചയായിനടത്തിയ ധനകാര്യ പ്രഖ്യാപനങ്ങൾ, സാമ്പത്തികരംഗം വീണ്ടുംതുറക്കപ്പട്ടത്, സാമ്പത്തിക രംഗത്ത് പ്രതിമാസ കണക്കുകളിലുണ്ടായ പുരോഗതി, വ്യവസായങ്ങൾക്ക് ഉദാരമായി പണംനൽകിയതുകാരണം ഉണ്ടായമെച്ചം, അനുകൂലമായ യുഎസ് തെരഞ്ഞെടുപ്പുഫലങ്ങൾ, വാക്സിൻ പെട്ടെന്നുതന്നെ കണ്ടെത്താൻ കഴിഞ്ഞത്, പലിശ നിരക്കുകൾ താഴ്ത്തിയത്, 2-3 വർഷത്തിനിടെയുണ്ടായ പരിഷ്കരണ നടപടികളുടെഫലം, വിപണിയിൽ യഥേഷ്ടം എത്തിച്ചേർന്ന പണം, തുടരുന്ന ഉദാര നയങ്ങൾ തുടങ്ങിയവയെല്ലാം വിപണിയിൽ കുതിപ്പിനടയാക്കിയ കാരണങ്ങളാണ്. ഈഘടകങ്ങൾ വിപണിയിൽ തുടർന്നും അനുകൂലാവസ്ഥ നിലനിർത്തും. വിപണിയിലെ ആപൽഘടകങ്ങളെക്കുറിച്ച് ചില്ലറനിക്ഷേപകർ ബോധവാന്മാരായിരിക്കുകയുംവേണം. പ്രത്യേകിച്ച് പ്രധാന സൂചികകൾ മാർച്ചിലെതാഴ്ചയിൽനിന്ന് 90 ശതമാനം മുതൽ 120 ശതമാനംവരെ ഉയർന്നു നിൽക്കുന്ന ഇടക്കാലത്ത്. കനത്ത മൂല്യനിർണയത്തെത്തുടർന്ന് സുരക്ഷിതത്വത്തിലുണ്ടായകുറവ് വിപണിയിലെ പ്രധാന അപകട സാധ്യത തന്നെയാണ്. മൂല്യങ്ങൾ വെറും അക്കങ്ങളായിത്തീർന്നു. അടിസ്ഥാനതത്വങ്ങൾ ബലികഴിക്കപ്പെട്ടു എന്നുമാത്രമല്ല അവയുമായി ബന്ധമില്ലായ്മയും ദൃശ്യമാണ്. വരാനിരിക്കുന്ന കേന്ദ്രബജറ്റിൽ വലിയ പ്രതീക്ഷയാണ് അർപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ സർക്കാരിന്റെ ധനസ്ഥിതി മോശമാകയാൽ സർക്കാർ ചെലവു കുറയ്ക്കാൻ നിർബന്ധിതമാവുകയും ഇത് 2021ലെ കേന്ദ്ര ബജറ്റിന്റെ മൊത്തത്തിലുള്ള ഘടനയെത്തന്നെ സ്വാധീനിക്കുകയുംചെയ്യും. കൂടുതൽ ചിലവഴിക്കുകയും ധനലക്ഷ്യത്തിൽ ഇളവുകളനുവദിക്കുകയും ചെയ്യുക എന്നതാണ് മഹാമാരിയുടെ കാലത്ത് സർക്കാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം കടവിപണിയിലെ ചെറിയഇടങ്ങളിൽ നിന്നു പുറത്താക്കപ്പെടുന്ന അവസ്ഥയുണ്ടാകും. കൂടിയപലിശ നിരക്കിലേക്കും കുറഞ്ഞ സ്വകാര്യചിലവഴിക്കലിലേക്കുമാണ് ഇതുനയിക്കുക. 2021 ലെ ധന കമ്മി നേരത്തേ പ്രവചിക്കപ്പെട്ടിരുന്ന 3.5 ശതമാനത്തിൽനിന്ന് ഇരട്ടിയായി 7 ശതമാനമായിത്തീരുമെന്നാണ് കണക്കുകൂട്ടൽ. കോവിഡിന്റെ രണ്ടാംവരവിന്റെ അപകടം ആരും അത്രകാര്യമായി എടുത്തിട്ടില്ലെങ്കിലും അതുയൂറോപ്പിനെ രണ്ടാം മാന്ദ്യത്തിലേക്കു നയിച്ചേക്കും. വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയങ്ങളും അതുയർത്തുന്നുണ്ടെങ്കിലും അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അഭ്യന്തര സ്ഥാപനങ്ങളിൽ വീണ്ടെടുപ്പ് നടക്കുന്നതും ആഗോള തലത്തിൽ ചാഞ്ചല്യം വർധിക്കുന്നതും വിദേശസ്ഥാപന നിക്ഷേപകരെ ഓഹരികൾ വിറ്റഴിക്കുന്നതിലേക്കുനയിക്കാം. ഈ ഘടകങ്ങളെല്ലാം ഹ്രസ്വകാലത്തേക്ക് ഇന്ത്യയുടെ കുതിപ്പിനെ ശക്തമായി ബാധിച്ചേക്കാം. കുതിപ്പുണ്ടായിട്ടും പലഓഹരികളും മേഖലകളും 2020ൽ കാര്യമായ പ്രകടനം കാഴ്ച വെച്ചിട്ടില്ല. ഈ വർഷം അവ മുന്നോട്ടുവരികയും മെച്ചപ്പെട്ട പ്രകടനം നടത്തുകയും ചെയ്തേക്കാം. സാമ്പത്തികരംഗം മെച്ചപ്പെടുന്നതിനനുസരിച്ച് ചാക്രികമായിരിക്കും അവയുടെ വളർച്ച. പൊതുമേഖലാ ബാങ്കുകൾ, ലോഹ വിപണി, അടിസ്ഥാന സൗകര്യമേഖല, മാധ്യമരംഗം, റിയൽ എസ്റ്റേ്റ്റ്, വാഹന മേഖല, ഉപഭോക്തൃ ഉൽപന്നങ്ങൾ, ഹോസ്പ്റ്റാലിറ്റി, ഊർജ്ജ മേഖല, റെസ്റ്ററന്റുകൾ എന്നീ വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇപ്പോഴത്തെ കുതിപ്പിൽ വലിയ നേട്ടമുണ്ടാക്കിയ മുൻനിര ഓഹരികളും മേഖലകളും ഹ്രസ്വകാലത്തേക്ക് ചഞ്ചലാവസ്ഥയിൽ എത്തിയേക്കാം. സാമ്പത്തികമേഖലയുടെ അടിയൊഴുക്ക് ഇപ്പോഴും ശക്തമായതിനാൽ വലിയ തിരുത്തലുകൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ചെറിയ ഏകീകരണം വിപണിക്കു ഗുണകരമാണെന്നു പ്രതീക്ഷിക്കുന്നുണ്ട്. ഈഘട്ടത്തിൽ ലാഭമെടുക്കുന്നതും വിലകുറഞ്ഞ ഓഹരികൾ വാങ്ങുന്നതും പ്രത്യേകിച്ച് ട്രേഡിംഗ് നടത്തുന്നവരേയും ഹ്രസ്വകാല നിക്ഷേപകരേയും സംബന്ധിച്ചേടത്തോളം നല്ല തന്ത്രമാണ്. പാദവാർഷിക ഫലങ്ങൾ വന്നുതുടങ്ങിയതോടെ വരുംആഴ്ചകളിൽ ഐടി മേഖലയിലായിരിക്കും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കപ്പെടുക. ഐടി കമ്പനികളെ സംബന്ധിച്ചേടത്തോളം മൂന്നാംപാദ ഫലങ്ങൾ പൊതുവേ ദുർബ്ബലമായാണ് അനുഭവപ്പെടാറ്. എന്നാൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് വളർച്ചയുടേയും ലാഭത്തിന്റേയും കാര്യത്തിൽ ഈപാദം നന്നായിരിക്കുമെന്നാണ് വിലയിരുത്തൽ. നല്ല ഓർഡറുകൾ ലഭിക്കുന്ന കമ്പനികളെ സംബന്ധിച്ചേടത്തോളം ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യുന്നതുകാരണം വളർച്ച വർധിക്കാനിടയുണ്ട്. യൂറോ, ബ്രിട്ടീഷ് പൗണ്ട്, ഓസ്ട്രേലിയൻ ഡോളർ എന്നിവയുടെ മൂല്യം കുറഞ്ഞിരിക്കുന്നതിനാൽ കറൻസി വ്യത്യാസത്തിൽ വരുന്ന നഷ്ടംകുറയും. പാദ വാർഷിക ഫലങ്ങൾ, പ്രത്യേകിച്ച് ഡിജിറ്റൽ മേഖലയിൽ പൊതുവേ ശക്തമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ചില ഭൂവിഭാഗങ്ങളിൽ കോവിഡിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച് അനിശ്ചിതത്വം നില നിൽക്കുന്നതിനാൽ ഇടപാടുകൾ തീർക്കുന്നതിലും തീരുമാനമെടുക്കുന്നതിലും കാലതാമസം കാണാൻ കഴിയുന്നുണ്ട്. ഐടി മേഖലയിലെ കമ്പനികൾക്ക് മുൻപാദത്തെയപേക്ഷിച്ച് 40-90 ബിപിഎസ് കറൻസി മാറ്റ ആനുകൂല്യത്തോടെ യുഎസ് ഡോളറിൽ +2.0 മുതൽ +5.0 ശതമാനംവരെ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ചില കമ്പനികളിൽ ഉണ്ടാകാനിടയുള്ള ശമ്പളവർധന ഒഴിച്ചുനിർത്തിയാൽ കാര്യമായ ചിലവു വർധന പ്രതീക്ഷിക്കുന്നുമില്ല. മിക്കവാറും കമ്പനികൾക്ക് സുസ്ഥിരവും വർധിക്കുന്നതുമായ ലാഭമാണ് ഇതുമൂലം ലഭ്യമാവുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2MV60w2
via IFTTT