121

Powered By Blogger

Thursday, 14 January 2021

സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വകുപ്പുകളിൽ സ്റ്റാർട്ടപ്പ് ഇന്നവേഷൻ സോണുകൾ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്റ്റാർട്ടപ്പുകളെബന്ധപ്പെടുത്തുന്ന പരിപാടിയാണ് ഇത്. ഉദാഹരണത്തിലൂടെയാണ് ധനമന്ത്രി പദ്ധതി എങ്ങനെയായിരിക്കുമെന്ന് വിശദീകരിച്ചത്. സർക്കാരിന്റെ ആദ്യ ബജറ്റിൽ മാൻഹോൾ സിനിമയെ പരാമർശിച്ചുകൊണ്ട് ശുചീകരണതൊഴിൽ മേഖലയിൽ യന്ത്രവത്കരണത്തിന്റെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇതുകേട്ട എൻജിനീയറിങ് വിദ്യാർഥികൾ മാൻഹോൾ ശുചീകരണത്തിന് ബാന്റിക്യൂട്ട് എന്ന റോബോട്ടിന് രൂപകല്പന നൽകി. വാട്ടർ അതോറിറ്റിയിൽ ഒരു സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ തയ്യാറാക്കിയ ഇന്നവേഷൻ സോൺ ഈ കുട്ടികൾ രൂപം നൽകിയ യന്ത്രത്തെ കൂടുതൽ മൂർത്തമാക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനും അരങ്ങൊരുക്കി. ഇതിന് അന്തിമ രൂപം നൽകുന്നതിന് കെഎഫ്എസ്ഇ വായ്പ നൽകിയിരുന്നു. ഇന്ന് ജെൻ റോബോട്ടിക്സ് കമ്പനി ഇന്ത്യയിലെ ഏറ്റവും നല്ല ക്യാമ്പസ് സ്റ്റാർട്ടപ്പായി ഉയർന്നു. 200 കോടി രൂപയാണ് കമ്പനിയുടെ വിപണന മൂല്യം. ഇത്തരത്തിലുളള ഇന്നവേഷനുകളെ ഉല്പാദനത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റാർട്ടപ്പ്. ഇന്നവേഷൻ സോണുകളിൽ രൂപംകൊളളുന്ന ഉല്പന്നങ്ങളെവാണിജ്യാടിസ്ഥാനത്തിൽ സംരഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കണം. ഐ.ടിയിൽ മാത്രമല്ല നൂതന സങ്കേതങ്ങൾ പ്രയോഗിക്കുന്ന മറ്റുമേഖലകളിലും സ്റ്റാർട്ടപ്പുകൾ പ്രസക്തമാണ്. ഈ മേഖലയിൽ ദേശീയ തലത്തിൽ കേരളം ടോപ് പെർഫോമറാണെന്നും ധനമന്ത്രി വ്യക്തമാക്കി. സ്റ്റാർട്ടപ്പ് പ്രോത്സാഹനത്തിനായി ആറിന പരിപാടികളും ധനമന്ത്രി പ്രഖ്യാപിച്ചു. Content Highlights: Kerala Budget 2021

from money rss https://bit.ly/2N7tPkw
via IFTTT

Related Posts:

  • മധ്യേഷ്യയിലെ സംഘര്‍ഷം: സെന്‍സെക്‌സിലെ നഷ്ടം 418 പോയന്റ്മുംബൈ: മധ്യേഷ്യയിലെ സംഘർഷാവസ്ഥ ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 418 പോയന്റ് നഷ്ടത്തിൽ 41050ലും നിഫ്റ്റി 128 പോയന്റ് താഴ്ന്ന് 12098ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 317 കമ്പനികൾ നേട്ടത്തിലും 1052 കമ്പനികൾ നഷ്ടത്തിലുമാണ്.… Read More
  • നോക്കൂ..സ്റ്റാന്‍ലിയുടെ ജീവിതത്തിലേയ്ക്ക്‌മീൻപിടിത്തം മുതൽ സിനിമയിലെ സ്റ്റണ്ട് മാസ്റ്ററുടെ ജോലിവരെ ചെയ്യും ഈ യുവാവ്... ഇയാൾ നടന്നുകയറിയ വഴികളിലേക്ക് തിരിഞ്ഞുനോക്കിയാൽ ആരും അദ്ഭുതപ്പെടും... ഇതാണ് 'റാംബോ സ്റ്റാൻലി'... ഈ ചെറുപ്പക്കാരൻ ഇപ്പോൾ അറിയപ്പെടുന്നത് സിനിമയിലെ സ്… Read More
  • കുടുംബശ്രീക്ക് 250 കോടി രൂപതിരുവനന്തപുരം: കുടുംബശ്രീക്ക് ബഡ്ജറ്റിൽ 250 കോടി രൂപ. സ്ത്രീയുടെ ദൃശ്യത ഉയർത്തുന്നതിൽ കുടുംബശ്രീ വലിയ പങ്കാണ് വഹിച്ചതെന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികളുടെ ആവിഷ്കാരമാണ് കേരളസർക്കാരിന്റെ ബഡ്ജറ്റിന… Read More
  • ഇനി എന്ത്‌ ഇന്ദ്രജാലം? ബജറ്റിലേക്ക് കേരളം ഉറ്റുനോക്കുന്നു2019 ജനുവരി 31-ന് ധനമന്ത്രി ഡോ. തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രത്യാശയാണ് നിറഞ്ഞുനിന്നത്. മാന്ദ്യം പിടിമുറുക്കുന്നുണ്ടെങ്കിലും ചരക്ക്-സേവന നികുതി വഴി 30 ശതമാനം നികുതിവർധന നേടി സംസ്ഥാനത്തിന്റെ വികസനക്ഷേമ സ്വപ്ന… Read More
  • വിവാഹത്തിനുപോകൂ; എട്ടു ലക്ഷംരൂപയുടെ ജാക്ക് ഡാനിയേല്‍സ് രുചിക്കാംവ്യക്തിഗത താൽപര്യങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ ജാക്ക് ഡാനിയേൽസ് വിസ്കിയുമായി വിവാഹം ആഘോഷിക്കാൻ മുംബൈ സ്വദേശിയായ ഉദ്ദിത്. നവംബർ 14ന് നടക്കുന്ന വിവാഹ സൽക്കാരത്തിന് വിളമ്പാനാണ് ഉദ്ദിതും സെയ്ലിയും പ്രത്യേകം തയ്യാറാക്കിയ, എട്ട് ലക… Read More