121

Powered By Blogger

Thursday, 14 January 2021

ആശാപ്രവര്‍ത്തകരുടെ അലവന്‍സ് 1000 രൂപ കൂട്ടി; മെഡിക്കല്‍ കോളേജുകള്‍ നവീകരിക്കാൻ 3,222 കോടി

തിരുവനന്തപുരം: കോവിഡ് കാലത്ത് തുച്ഛമായ അലവൻസിന് വലിയ സേവനം കാഴ്ചവെച്ച ആശാപ്രവർത്തകരുടെ അലവൻസിൽ 1000 രൂപയുടെ വർധവ് വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളലുംഉച്ച കഴിഞ്ഞും ഒപിയും ലാബും ഫാർമസിയും ഉണ്ടാകും. 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തിൽ നിന്ന് ദേശീയ അക്രഡിറ്റേഷൻ കരസ്ഥമാക്കിയതെന്നും ധനമന്ത്രി പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിൽആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. ആരോഗ്യ ഇൻഷുറൻസ് സമ്പ്രദായത്തിൽ നിന്ന് ആരോഗ്യ അഷ്വറൻസ് സമ്പ്രദായത്തിലേക്ക് കേരളം മാറി. വ്യത്യസ്ത ആരോഗ്യ ഇൻഷുറൻസ് സ്കീമുകളെ ഏകോപിപിച്ചുകൊണ്ട് ആരോഗ്യ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴിയാണ് ഇത് നടത്തുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 41.5 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെ കിടത്തി സഹായം സർക്കാർ നേരിട്ട് നൽകുന്നു. കാരുണ്യ ബെനവലന്റ് ഫണ്ടും തുടങ്ങി. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് 16.2 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകി. 941 കോടി രൂപ ചെലവഴിച്ചു. 190 സർക്കാർ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്ക് കീഴിൽ എംപാനൽ ചെയ്തിട്ടുണ്ട്. മൂന്നുപുതിയ കാര്യങ്ങൾ കൂടി ഈ പദ്ധതിയിൽ ചേർക്കുകയാണെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂറിനുളളിൽ സൗജന്യ ചികിത്സ നൽകുന്നതിനുളള പദ്ധതി ഈ സ്കീമിന് കീഴിൽ വരുന്നതാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ അല്ലാത്ത അർഹരായ കുടുംബങ്ങൾക്ക് വേണ്ടി കാരുണ്യ ബെനവലന്റ് ഫണ്ട് നടപ്പാക്കും. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കൽ കോളേജുകൾ നവീകരിക്കും. 3,222 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുളളത്. ചേർത്തല താലൂക്ക് ആശുപത്രിയും ഈ സ്കീമിൽ ഉൾപ്പെടുത്തി നവീകരിക്കും. 2021-22ൽ ഡെന്റൽ കോളേജുകൾക്ക് 20 കോടി അനുവദിക്കും. പുതിയ മെഡിക്കൽ കോളേജുകളായ കോന്നി, ഇടുക്കി, വയനാട്, കാസർകോട്, എന്നിവിടങ്ങളിൽ കൂടുതൽ സ്പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരേയും നിയോഗിക്കുന്നതാണ്. ആരോഗ്യ വകുപ്പിന് അനുവദിച്ചിട്ടുളള നാലായിരം തസ്തികകളിൽ പ്രഥമ പരിഗണന ഈ മെഡിക്കൽ കോളേജുകൾക്കായിരിക്കും. റീജണൽ കാൻസർ സെന്ററിന് 71 കോടി രൂപ അനുവദിക്കും. മലബാർ കാൻസർ സെന്ററിന് 25 കോടി രൂപ അനുവദിക്കും. കൊച്ചി കാൻസർ സെന്റർ 21-22 ൽ പൂർത്തിയാകും. പാരിപ്പിളളി- മഞ്ചേരി മെഡിക്കൽ കോളേജുകളിൽ നഴ്സിങ് കോളേജുകൾ ആരംഭിക്കുന്നതാണ്. നഴ്സിങ് പാസ്സായവർക്ക് വിദേശ ഭാഷാ നൈപുണി അടക്കം ഫിനിഷിങ് കോഴ്സുകൾ ഏർപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. Content Highlights: Kerala Budget 2021

from money rss https://bit.ly/3srPp3n
via IFTTT