121

Powered By Blogger

Thursday, 14 January 2021

വിപണി നേട്ടത്തിന്റെ ട്രാക്കില്‍തന്നെ: നിഫ്റ്റി 14,600നരികെ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിൽ കനത്ത ചാഞ്ചാട്ടം നേരിട്ട വിപണി ഒടുവിൽ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 14,600ന് അടുത്തെത്തി. സെൻസെക്സ് 91.84 പോയന്റ് നേട്ടത്തിൽ 49,584.16ലും നിഫ്റ്റി 30.70 പോയന്റ് ഉയർന്ന് 14,595.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1467 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1489 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ഐടി കമ്പനികൾ പ്രതീക്ഷിച്ചതിലും മികച്ചനേട്ടമുണ്ടാക്കിയപ്പോൾ നിക്ഷേപകർ വിറ്റ് ലാഭമെടുത്തതാണ് തുടക്കത്തിൽ വിപണിയെ ബാധിച്ചത്. യൂറോപ്യൻ വിപണികളിലെ നേട്ടവും മൊത്തവില പണപ്പെരുപ്പം 1.22ശതമാനമായി കുറഞ്ഞതും വിപണിക്ക് പിന്നീട് തുണയായി. യുപിഎൽ, ബിപിസിഎൽ, ടിസിഎസ്, ഇൻഡസിൻഡ് ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ചസിഎൽ ടെക്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം, വാഹനം, എഫ്എംസിജി, ഫാർമ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. അതേസമയം, ലോഹവിഭാഗം സൂചിക ഒരുശതമാനം നഷ്ടത്തിലുമായി.

from money rss https://bit.ly/3oJtL8w
via IFTTT