121

Powered By Blogger

Thursday, 14 January 2021

കേരളത്തെ ആദ്യ ബാരിയര്‍ ഫ്രീ സംസ്ഥാനമാക്കും; വയോജനങ്ങള്‍ക്ക് വിലക്കുറവില്‍ മരുന്ന് വീടുകളിലെത്തിക്കും

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ധനസഹായത്തിനായി നിലവിലുള്ള പദ്ധതികളിൽ നിന്ന് തന്നെ പണം കണ്ടെത്താൻ കഴിയുമെന്ന് ധനമന്ത്രി. ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 50 കോടി രൂപയും അവരുടെ മാനസികാരോഗ്യപരിപാടികൾക്കായി 64 കോടി രൂപയും വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങൾക്ക് പിന്തുണ നൽകാനുതകുന്ന നയപരിപാടികൾ കേരളത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. 250 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കൂടി ബഡ്സ് സ്കൂളുകൾ ആരംഭിക്കും. നിലവിൽ 342 സ്ഥലത്താണ് ബഡ്സ് സ്കൂൾ ഉള്ളത്. മൈൽഡ്-മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കൂടുതൽ കൗൺസിലർമാരെ നിയമിക്കും. കൂടുതൽ അധ്യാപകർക്ക് പരിശീലനം നൽകും. സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷ്യൽ സ്കൂളുകളുടെ ധനസഹായം 60 കോടിയായി ഉയർത്തി. ഈ വിഭാഗത്തിൽ കൂടുതൽ സ്കൂളുകളെ ഉൾപ്പെടുത്തും. 18 വയസ് കഴിഞ്ഞവരുടെ സംരക്ഷണത്തിനായി 10 കോടി രൂപ പ്രത്യേകം വകയിരുത്തും. തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്സ് സെന്ററിന് ഒരു കോടി രൂപ വകയിരുത്തും. രാജ്യത്തെ ആദ്യത്തെ ബാരിയർ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയർത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കും. സർക്കാർ ഫണ്ട് ഉപയോഗിച്ച് പണിയുന്ന എല്ലാ പുതിയ കെട്ടിടങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സൗകര്യം ഉറപ്പുവരുത്തും. ബാരിയർ ഫ്രീ പദ്ധതിയ്ക്കായി ഒമ്പത് കോടി രൂപ വകയിരുത്തും. സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശഭരണം എന്നീ വകുപ്പുകളിലായി 321 കോടി രൂപയാണ് ബജറ്റിൽ നീക്കി വെക്കുന്നത്. ജീവിത ശൈലീരോഗങ്ങൾക്ക് സ്ഥിരമായി മരുന്നുകഴിക്കുന്ന വയോജനങ്ങൾക്ക് മരുന്ന് വീടുകളിലെത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ ആഭിമുഖ്യത്തിൽ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാൾ താണനിരക്കിൽ കാരുണ്യ ഫാർമസികളിൽ നിന്ന് വയോജനങ്ങൾക്ക് ഒരു ശതമാനം അധിക ഇളവോടെ മരുന്ന് വീടികളിലെത്തിച്ച് നൽകും. കോവിഡ് പിൻവാങ്ങുന്നതോടെ എല്ലാ വാർഡുകളിലും വയോ ക്ലബുകൾ ആരംഭിക്കും. 2022 ൽ 5000 വയോ ക്ലബുകൾ തുടങ്ങും. തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്ന് 290 കോടി രൂപ വയോജനങ്ങൾക്കായി മാറ്റി വെക്കും. വയോമിത്രം, സായംപ്രഭ സ്കീമുകൾക്ക് 30 കോടി രൂപ അനുവദിക്കും. Content Highlights: Kerala Budget 2021 Schemes For Differentially Abled Old Age

from money rss https://bit.ly/39zEOuv
via IFTTT