121

Powered By Blogger

Sunday, 17 January 2021

സർക്കാർ ജീവനക്കാർക്ക് ഫോൺബില്ലിലെ ഇളവ് ബി.എസ്.എൻ.എൽ. വർധിപ്പിച്ചു

തൃശ്ശൂർ: കേന്ദ്ര, സംസ്ഥാന ജീവനക്കാർക്കും വിരമിച്ചവർക്കും ഫോൺബില്ലിൽ നൽകി വരുന്ന ഇളവ് അഞ്ചിൽ നിന്ന് 10 ശതമാനമാക്കി ബി.എസ്.എൻ.എൽ. വർധിപ്പിച്ചു. ലാൻഡ് ഫോണുകൾക്കും ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കും മാത്രമുണ്ടായിരുന്ന ആനുകൂല്യം അതിവേഗ ഇന്റർനെറ്റ് കണക്ഷനായ എഫ്.ടി.ടി.എച്ച്. നും ഇനി ലഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഇവ പ്രാബല്യത്തിൽ വരിക. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയവർക്കും ഇളവ് ലഭ്യമാക്കാനാണ് ഉത്തരവ്. ആനുകൂല്യത്തിന് അർഹരാണെന്ന് തെളിയിക്കുന്ന രേഖകൾ ബി.എസ്.എൻ.എലിൽ സമർപ്പിച്ചെങ്കിൽ മാത്രമേ ഇളവ് അനുവദിക്കൂ. വിരമിച്ചവർ പെൻഷൻ ബുക്കിന്റെ പകർപ്പാണ് സമർപ്പിക്കേണ്ടത്. 2008-ലാണ് ആദ്യമായി ജീവനക്കാർക്ക് ബില്ലിൽ ഇളവ് ബി.എസ്.എൻ.എൽ. പ്രഖ്യാപിച്ചത്. 20 ശതമാനം ഇളവായിരുന്നു അന്ന്. 2013-ൽ ഇത് 10 ശതമാനത്തിലേക്കും 2015-ൽ അഞ്ച് ശതമാനത്തിലേക്കും കുറച്ചു. അതാണ് ഇപ്പോൾ 10 ശതമാനത്തിലേക്ക് ഉയർത്തിയിരിക്കുന്നത്. 4ജി അനിവാര്യമെന്ന് മോദിക്ക് പിണറായിയുടെ കത്ത് ബി.എസ്.എൻ.എലിന് 4ജി സേവനം ഇല്ലാത്തത് കേരളത്തിന്റെ വികസനത്തിന് തടസ്സമാവുന്നതായി കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. കേരളത്തിൽ 4ജി സേവനത്തിനായി 700 ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ (ബി.ടി.എസ്.) ബി.എസ്.എൻ.എൽ. സ്ഥാപിക്കാൻ പോകുന്നതായി അറിയുന്നു. എങ്കിലും, അവ സംസ്ഥാനത്ത് നിലനിൽക്കുന്ന ആവശ്യകത നിറവേറ്റാൻ പര്യാപ്തമല്ല. കോവിഡ് കാലത്ത് വേഗമുള്ള ഡാറ്റാ ട്രാൻസ്മിഷൻ സാധ്യമാകാത്തതിനാൽ വലിയ ബുദ്ധിമുട്ട് ജനങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നോളജ് ഇക്കോണമി എന്ന നിലയിൽ കേരളത്തിന്റെ വളർച്ചയ്ക്കും ഈ മാറ്റം വളരെ അനിവാര്യമാണ്- മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 4ജി സേവനം ആവശ്യപ്പെട്ട് ആദ്യമായാണ് ഒരു മുഖ്യമന്ത്രി കേന്ദ്രസർക്കാരിലേക്ക് കത്തയയ്ക്കുന്നത്.

from money rss https://bit.ly/3nT6BLy
via IFTTT