കോവിഡന്റെ പശ്ചാത്തലത്തിൽ വിവാഹം മാമാങ്കമാക്കാൻ പറ്റാത്ത സാഹചര്യത്തിൽ പുതുമ പരീക്ഷിക്കുകയാണ് നാടും നഗരവും. വിവാഹത്തിന് വന്നില്ലങ്കിലും അനുഗ്രഹവും സമ്മാനവും സ്വീകരിക്കാൻ താൽപര്യമുള്ളവർ കുറവല്ല. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് സമ്മാനംനൽകാൻ അവസരം നിഷേധിക്കാൻ പാടില്ലല്ലോ. അതിനായി ഗൂഗിൾ പേ, ഫോൺ പേ എന്നിവയുടെ ക്യൂആർ കോഡുംചേർത്താണ് ക്ഷണക്കത്ത് അച്ചടിച്ചിരിക്കുന്നത്. വധിവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം ട്രാൻസ്ഫർ ചെയ്യാനുള്ള സാധ്യതയാണ് ക്യൂആർ കോഡുവഴി...