നഷ്ടത്തിലോ ലാഭത്തിലോ മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ എന്നിവ വിറ്റിട്ടുണ്ടെങ്കിൽ ആവിവരം ആദായ നികുതി റിട്ടേണിൽ ഉൾപ്പെടുത്തേണ്ടതാണ്. 2019-20 സാമ്പത്തികവർഷത്തെ റിട്ടേൺ ഫയൽ ചെയ്യുമ്പോഴാണ് ഇടപാടുകളുടെ വിശദാംശങ്ങൾ റിട്ടേൺ ഫോമിൽ കാണിക്കേണ്ടത്. അന്താരാഷ്ട്ര സെക്യൂരീറ്റീസ് ഐഡന്റിഫിക്കേഷൻ നമ്പർ(ഐസിഎൻ), ഓഹരിയുടെയോ മ്യൂച്വൽ ഫണ്ടിന്റെയോ പേര്, എണ്ണം, വിറ്റവിലയും വാങ്ങിയവിലയും തുടങ്ങിയവയാണ് നൽകേണ്ടത്.വകുപ്പ് 112 എ പ്രകാരമാണ് മൂലധന നേട്ടത്തിന്റെയോ നഷ്ടത്തിന്റെയോ വിശദാംശങ്ങൾ...