121

Powered By Blogger

Friday, 25 September 2020

നിഫ്റ്റി 11,000 തിരിച്ചുപിടിച്ചു; സെന്‍സെക്‌സ് 835 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വിപണിയിൽ ആശ്വാസനേട്ടം. കഴിഞ്ഞദിവസത്തെ നഷ്ടത്തിൽ ഒരുപരിധിവരെ സൂചികകൾ തിരിച്ചുപിടിച്ചു. നിഫ്റ്റി 11,000ന് മുകളിലെത്തി. സെൻസെക്സ് 835.06 പോന്റ് നേട്ടത്തിൽ 37,388.66ലും നിഫ്റ്റി 244.80 പോയന്റ് ഉയർന്ന് 11,050.30ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1953 കമ്പനികളുടെ ഓഹിരകൾ നേട്ടത്തിലും 648 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. തുടക്കംമുതൽ ദിനവ്യാപാരത്തിലുടനീളം സൂചികകൾക്ക് മികച്ചനേട്ടം നിലനിർത്താനായി. ഒടുവിൽ രണ്ടുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽനിന്നുള്ള മോശം സൂചനകൾ നിലനിൽക്കുമ്പോഴും വിപണി പിടിച്ചുനിന്നത് ഉടനെയൊരു സാമ്പത്തിക പാക്കേജുകൂടി പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ്. ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, ഭാരതി എയർടെൽ, സിപ്ല, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ബിപിസിഎൽ, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുമുതൽമൂന്നുശതമാനംവരെ നേട്ടമുണ്ടാക്കി. Nifty reclaims 11K, Sensex gains 835 pts

from money rss https://bit.ly/3hWcBQQ
via IFTTT