ന്യൂഡൽഹി: രാജ്യത്തെ കോർപ്പറേറ്റ് ടാക്സ് 22 ശതമാനമാക്കി കുറയ്ക്കുമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം ഓഹരി വിപണിക്ക് കരുത്തേകി. സെൻസെക്സ് 1607 പോയന്റ് കുതിച്ച് 37701 ലും നിഫ്റ്റി 423 പോയന്റ് ഉയർന്ന് 11128ലുമെത്തി. പത്തുവർഷത്തിനിടയിലെ ഒരൊറ്റ ദിവസത്തെ ഏറ്റവും മികച്ച നേട്ടമാണ് നിഫ്റ്റി സ്വന്തമാക്കിയത്. നിഫ്റ്റിയുടെ വിപണി മൂലധനം 2.5 ലക്ഷം കോടി രൂപ ഉയർന്നു. വിപണി കുതിച്ചതോടെ 1445 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായി. 538 ഓഹരികൾമാത്രമാണ് നഷ്ടത്തിൽ....