121

Powered By Blogger

Thursday, 19 September 2019

കോര്‍പ്പറേറ്റ് നികുതി കുറയ്ക്കല്‍: സെന്‍സെക്‌സ് കുതിച്ചത് 1607 പോയന്റ്

ന്യൂഡൽഹി: രാജ്യത്തെ കോർപ്പറേറ്റ് ടാക്സ് 22 ശതമാനമാക്കി കുറയ്ക്കുമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം ഓഹരി വിപണിക്ക് കരുത്തേകി. സെൻസെക്സ് 1607 പോയന്റ് കുതിച്ച് 37701 ലും നിഫ്റ്റി 423 പോയന്റ് ഉയർന്ന് 11128ലുമെത്തി. പത്തുവർഷത്തിനിടയിലെ ഒരൊറ്റ ദിവസത്തെ ഏറ്റവും മികച്ച നേട്ടമാണ് നിഫ്റ്റി സ്വന്തമാക്കിയത്. നിഫ്റ്റിയുടെ വിപണി മൂലധനം 2.5 ലക്ഷം കോടി രൂപ ഉയർന്നു. വിപണി കുതിച്ചതോടെ 1445 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായി. 538 ഓഹരികൾമാത്രമാണ് നഷ്ടത്തിൽ. ജൂലായ് അഞ്ചിലെ ബജറ്റിൽ പ്രഖ്യാപിച്ച ഓഹരി മടക്കിവാങ്ങുമ്പോൾ ഈടാക്കുന്ന നികുതിഒഴിവാക്കിയതുംവിപണിക്ക് തുണയായി. ഓട്ടോ ഓഹരികളിൽ മാരുതി സുസുകി 3.4 ശതമാനവും ഹീറോ മോട്ടോർകോർപ് 3 ശതമാനവും എംആന്റ്എം 2.6 ശതമാനവും ടാറ്റമോട്ടോഴ്സ് 2.2 ശതമാനവും ഉയർന്നു. യെസ് ബാങ്ക് 6 ശതമാനം കുതിച്ചു. താജ് ജിവികെ ഹോട്ടൽസ് ആന്റ് റിസോർട്ട് അഞ്ച് ശതമാനവും ലീല വെഞ്ച്വർ 3.5 ശതമാനവും ഇന്ത്യ ഹോട്ടൽസ് 1.7 ശതമാനവും നേട്ടമുണ്ടാക്കി. Sensex soars above 1600 points

from money rss http://bit.ly/34WydqZ
via IFTTT