ജിയോ പ്ലാറ്റ്ഫോംസിൽ വിദേശ നിക്ഷേപം നിലയ്ക്കുന്നില്ല. ഏറ്റവും ഒടിവിൽ സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്(പിഐഎഫ്) 7500 കോടി രൂപ(ഒരു ബില്യൺ ഡോളർ) നിക്ഷേപം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവരെകൂടാതെ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി(എഡിഐഎ)യും സമാനമായ തുക നിക്ഷേപം നടത്തിയേക്കുമെന്നും സൂചനയുണ്ട്. ജിയോയുടെ ഫൈബർ മേഖലയിലായിരിക്കും ഇരുകമ്പനികളും നിക്ഷേപം നടത്തുക. രാജ്യത്ത് മറ്റ് രണ്ടുമേഖലകളിൽകൂടി നിക്ഷേപം നടത്തുന്നതിന് സൗദി രാജകുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിക്ക് പദ്ധതിയുണ്ട്. മഹാരാഷ്ട്രയിൽ ഗ്രീൻഫീൽഡ് പെട്രോളിയം റിഫൈനറിക്കും റിലയൻസിന്റെതന്നെ പെട്രോകെമിക്കൽ ബിസിനസിനുമായിരിക്കും പണംമുടക്കുക. നിലവിൽ ഒരു ഡസനിലേറെ വിദേശ കമ്പനികൾക്കായി ജിയോയിൽ 32.97ശതമാനം ഉടമസ്ഥതാവകാശമുണ്ട്. ഫേസ്ബുക്കിന് 9.99ശതമാനവും ഗൂഗിളിന് 7.73ശതമാനവുമാണിത്. അതായത് 1,52,056 കോടി രൂപയാണ് ഇതുവരെ ജിയോയിലെത്തിയ വിദേശ നിക്ഷേപം. ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയെക്കൂടാതെ സിൽവർ ലേയ്ക്ക്, വിസ്റ്റ, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബാദല, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഇന്റൽ ക്യാപിറ്റൽ, ക്വാൽകോം തുടങ്ങിയ കമ്പനികളാണ് ഇത്രയുംതുക നിക്ഷേപം നടത്തിയത്.
from money rss https://bit.ly/3aNoQxg
via IFTTT
from money rss https://bit.ly/3aNoQxg
via IFTTT