121

Powered By Blogger

Thursday, 20 August 2020

ആപ്പിളിന്റെ വിപണിമൂല്യം രണ്ടു ലക്ഷം കോടി ഡോളര്‍ മറികടന്നു

യുഎസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഒരു കമ്പനി ഇതാദ്യമായി രണ്ടു ലക്ഷം കോടി ഡോളർ വിപണിമൂല്യം നേടി. ഐ ഫോൺ നിർമാതാക്കളായ ആപ്പിളാണ് ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടുവർഷത്തിനിടെ ഇരട്ടിയായാണ് മൂല്യംവർധിച്ചത്. ഇതോടെ കമ്പനിയുടെ മൂല്യം ബ്രസീൽ, ഓസ്ട്രേലിയ, കാനാഡ, റഷ്യ, ദക്ഷിണ കൊറിയ, സ്പെയിൻ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയെ മറികടന്നു. ഒരു ലക്ഷം കോടി ഡോളറിന് മുകളിലാണ് ഈ രാജ്യങ്ങളുടെ ജിഡിപി. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിളിന്റെ ഓഹരിവിലയിൽ ഈവർഷം 60ശതമാനം നേട്ടമാണുണ്ടായത്. 1980 ഡിസംബർ 12ന് ലിസ്റ്റ് ചെയ്ത കമ്പനി ഒരു ലക്ഷം കോടി വിപണിമൂല്യം മറികടക്കാൻ 40വർഷമെടുത്തു. അതിനിടയിൽ നാലുതവണ ഓഹരി വിഭജിച്ചു. മൈക്രോ സോഫ്റ്റും ആമസോണുമാണ് വിപണിമൂല്യത്തിന്റെകാര്യത്തിൽ ആപ്പിളിനു പിന്നിലുള്ളത്. 1.6 ലക്ഷം കോടി ഡോളറാണ് ഈ കമ്പനികളുടെ മൂല്യം. ആൽഫബറ്റിന്റെ മൂല്യമാകട്ടെ ഒരു ലക്ഷം കോടിക്കുമുകളിലുമാണ്. കൂടുതൽ ജിഡിപിയുള്ള രാജ്യങ്ങളിൽ യുഎസ് ആണ് ഒന്നാമത്. 21 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ ജിഡിപി. 19 ലക്ഷം കോടി ഡോളറുമായി യൂറോപ്യൻ യൂണിയനാണ് രണ്ടാം സ്ഥാനം. ചൈനയ്ക്ക് 14 ലക്ഷം കോടിയും ജപ്പാനും ജർമനിക്കും അഞ്ച് ലക്ഷം കോടിയുമാണ് ജിഡിപി. ഇന്തയുടേത് 3 ലക്ഷം കോടി ഡോളറിനടുത്താണ്. With $2 trillion market cap, Apple tops GDP of Brazil, Australia, Canada and more

from money rss https://bit.ly/3l2dVo0
via IFTTT