ബെംഗളൂരു: ബുധനാഴ്ച നിലവിൽവന്ന അടിസ്ഥാന ആരോഗ്യ പോളിസിയായ ആരോഗ്യസഞ്ജീവനിയിൽ കോവിഡ് -19 ചികിത്സയും ഉൾപ്പെടുത്തി. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആർ. ഡി. എ.ഐ.)യാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രീമിയം നിരക്ക് കമ്പനികൾക്ക് നിശ്ചയിക്കാം. എന്നിരുന്നാലും ഒരു ലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് 1000 രൂപയാണ് പൊതുവായി നിശ്ചയിച്ചിട്ടുള്ളത്. അതായത് അഞ്ചു ലക്ഷം രൂപയുടെ കവറേജിന് 5000 രൂപയാകും പ്രീമിയം നിരക്ക്. അടിസ്ഥാന ജനവിഭാഗങ്ങളെയും ഇടത്തരക്കാരെയും ആരോഗ്യ ഇൻഷുറൻസ് പോളിസികളോട് അടുപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ആരോഗ്യസഞ്ജീവനി ആവിഷ്കരിച്ചിരിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് സേവനം നൽകുന്ന രാജ്യത്തെ എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും ആരോഗ്യസഞ്ജീവനി എന്ന പേരിലുള്ള പോളിസിയുണ്ടാകും. നിലവിൽ വിവിധ കമ്പനികളുടെ ആരോഗ്യ പോളിസികൾ പല പേരിലായതിനാൽ ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടാകുന്ന സാഹചര്യമുണ്ട്. ഒറ്റപ്പേരിലുള്ള അടിസ്ഥാന പോളിസി ലഭ്യമാകുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻകഴിയും. പരമാവധി അഞ്ചുലക്ഷം രൂപവരെയാണ് പരിരക്ഷ ലഭിക്കുക. രാജ്യത്തെല്ലായിടത്തും ഒരേ പ്രീമിയം നിരക്കായിരിക്കും ഇത്തരം പോളിസികൾക്കുണ്ടാകുക. ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതുസംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കും ആരോഗ്യസഞ്ജീവനി വരുന്നതോടെ പരിഹാരമാകും. പുതിയ സാഹചര്യത്തിൽ കോവിഡ് -19 കൂടി ഉൾപ്പെടുത്തുന്നതോടെ കൂടുതൽ പേർക്ക് ഇൻഷുറൻസ് ഗുണംചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
from money rss https://bit.ly/39Dau03
via IFTTT
from money rss https://bit.ly/39Dau03
via IFTTT