121

Powered By Blogger

Thursday, 2 April 2020

38 രൂപയോളം നികുതി; പെട്രോളിന്റെയും ഡീസലിന്റെയും യഥാര്‍ഥ വില 30 രൂപ

ആഗോള വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന് 20 ഡോളർ നിലവാരത്തിലേയ്ക്ക് കുത്തനെ കുറഞ്ഞിട്ടും 14 ദിവസത്തിലേറെയായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമില്ല. കേന്ദ്ര സർക്കാർ കഴിഞ്ഞമാസം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുത്തനെ ഉയർത്തി. ഡൽഹിയിൽ നിലവിൽ പെട്രോൾ ലിറ്ററിന് 69.50 രൂപയും ഡീസലിന് 62.29 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ വില, കേന്ദ്ര സർക്കാർ ചുമത്തുന്ന എക്സൈസ് തീരുവ, സംസ്ഥാന സർക്കാരുകളുടെ വാറ്റ്(വാല്യു ആഡഡ് ടാക്സ്), ബിഎസ് 6 പ്രീമിയം, വിപണന ചെലവ്, ഡീലർമാരുടെ കമ്മീഷൻ തുടങ്ങിയവയൊക്കെചേർന്നാണ് വില നിശ്ചയിക്കുന്നത്. പെട്രോൾ, ഡീസൽ എന്നിവയെ ഇതുവരെ ചരക്കുസേവന നികുതിക്കുകീഴിലാക്കിയിട്ടില്ല. ബിഎസ് 6 നിലവാരത്തിൽ ഇന്ധനം നൽകാൻ എണ്ണ വിപണന ക്കമ്പനികൾക്ക് ഒരുരൂപയാണ് അധിക ചെലവ് വരുന്നത്. പത്തുവർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് എണ്ണവില കൂപ്പുകുത്തിയ സാഹചര്യത്തിൽ ഈ തുക ഉപഭോക്തൾക്കുമേൽ അടിച്ചേൽപ്പിക്കേണ്ടെന്ന് കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്. നികുതികൾ പരിശോധിക്കാം പെട്രോൾ ഏപ്രിൽ ഒന്നിലെ ഡൽഹിയിലെ വിലപ്രകാരം 69.59 രൂപയാണ് ഒരുലിറ്റർ പെട്രോളിന് ഈടാക്കുന്നത്. ഇന്ത്യൻ ഓയിലിന്റെ വെബ്സൈറ്റ് പ്രകാരം അടിസ്ഥാന വില 27.96 രൂപയാണ്. കടത്തുകൂലിയായ 0.32 പൈസ ചേരുമ്പോൾ ലിറ്ററിന് 28.28 രൂപയാകും. എക്സൈസ് തീരുവയായി 22.98 രൂപയും ഡീലർ കമ്മീഷനായി 3.54 രൂപയുമാണ് ഒരു ലിറ്ററിന്മേൽ ഈടാക്കുന്നത്. ഇതിന്റെകൂടെയാണ് 14.79 രൂപ വാറ്റുകൂടി ചേർക്കുന്നത്. ഡീലർ കമ്മീഷനും വാറ്റ് ബാധകമാണ്. അങ്ങനെയാണ് ഡൽഹിയിൽ ലിറ്ററിന് വില 69.59 രൂപയാകുന്നത്. ഡീസൽ ഡീസലിന്റെ റീട്ടെയിൽ വില ഡൽഹിയിൽ 62.29 രൂപയാണ്. ഇന്ത്യൻ ഓയിലിന്റെ വെബ്സൈറ്റിലെ അടിസ്ഥാന വില 31.49 രൂപയാണ്. കടത്തുകൂലി 0.29 പൈസകൂടി ചേരുമ്പോൾ 31.78 രൂപയാകും. 18.83 രൂപയാണ് എക്സൈസ് തീരുവയിനത്തിൽ കേന്ദ്ര സർക്കാർ ഈടാക്കുന്നത്. ഡീലർ കമ്മീഷനാകട്ടെ 2.49 രൂപയുമാണ്. വാറ്റ് ഇനത്തിൽ 9.19 രൂപയും ഈടാക്കുന്നു. അങ്ങനെയാണ് ഒരു ലിറ്റർ പെട്രോളിന് 62.29 രൂപയിലെത്തുന്നത്.

from money rss https://bit.ly/2UVD7QL
via IFTTT