121

Powered By Blogger

Tuesday 7 January 2020

സ്വര്‍ണവില എക്കാലത്തെയും ഉയരത്തില്‍: പവന് 30,400 രൂപ

കൊച്ചി: സ്വർണവില വീണ്ടും എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. പവന് അതായത് എട്ടുഗ്രാം സ്വർണത്തിന് വില 30,400 രൂപയായി. ചൊവാഴ്ചയിലെ വിലയായ 29,880 രൂപയിൽനിന്ന് 520 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന്റെ വില 3735 രൂപയിൽനിന്ന് 3,800 രൂപയായും കൂടി. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് ജനുവരി ആറിന് സ്വർണവില 520 രൂപ വർധിച്ച് 30,200 രൂപയായിരുന്നു. കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞെങ്കിലും ബുധനാഴ്ച വീണ്ടും 520 രൂപയാണ് വർധിച്ചത്. 2020ന്റെ ആദ്യ എട്ടുദിവസംകൊണ്ട് 1,400 രൂപയാണ് വർധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന്റെ വില. ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിനുപിന്നാലെ ഇറാനും അമേരിക്കയും തമ്മിൽ യുദ്ധത്തിന് സാധ്യത ഉയർന്നതാണ് ആഗോളതലത്തിൽ സ്വർണവില ഉയരാൻ കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)തനിത്തങ്കത്തിന്റെവില രണ്ടുശതമാനം ഉയർന്ന് 1,600 ഡോളറായി ഉയർന്നു. ഇപ്പോഴത്തെ നിലയിൽ വിലവർധന തുടർന്നാൽ വൈകാതെ പവന്റെ വില 32,000 കടക്കുമെന്നാണ് വിലയിരുത്തൽ. സ്വർണ വിലയിലെ നാൾവഴികൾ തീയതി- നാഴികക്കല്ല് -പവൻവില 2005 ഒക്ടോബർ 10- 5,000- 5,040 2008 ഒക്ടോബർ 9 -10,000 -10,200 2010 നവംബർ 8- 15,000- 15,000 2011 ഓഗസ്റ്റ് 19- 20,000- 20,520 2019 ഫെബ്രുവരി 19 -25,000- 25,120 2019 ജൂലായ് 19- 26,000- 26,120 2019 ഓഗസ്റ്റ് 7- 27,000- 27,200 2019 ഓഗസ്റ്റ് 15- 28,000- 28,000 2019 സെപ്റ്റംബർ 4- 29,000- 29,120 2020 ജനുവരി 6 30,000 30,200 2020 ജനുവരി 8-30,000 30,400 Gold races to fresh life-highs

from money rss http://bit.ly/2T2fwyt
via IFTTT

പാഠം 55: 45ാംവയസ്സില്‍ വിരമിക്കാം; ജീവിതം അടിച്ചുപൊളിക്കാം

15 വർഷമായി ഗൾഫിൽ ജോലിചെയ്യുന്ന പ്രകാശന് രണ്ടുവർഷത്തിനുള്ളിൽ നാട്ടിൽ സെറ്റിൽ ചെയ്യണമെന്നാണ് ആഗ്രഹം. ഇതുവരെ കാര്യമായൊന്നും സമ്പാദിച്ചിട്ടില്ല.രണ്ടുവർഷംകൊണ്ട് ഭാവി ജീവിതത്തിന് എങ്ങനെ സമ്പാദിക്കാൻ കഴിയുമെന്നാണ് ഇ-മെയിൽ വഴി അദ്ദേഹം ചോദിച്ചത്. ഗൾഫിലെ ജീവിതംകൊണ്ട് സമ്പാദിച്ച തുകയ്ക്ക് നാട്ടിൽ 20 സെന്റിൽ നല്ലൊരു വീടുവെച്ചു. കുട്ടികൾ ഒരാൾ എൻജിനിയറിങിനും മറ്റൊരാൾ പ്ലസ്ടുവിനും പഠിക്കുന്നു. അപ്പപ്പോൾ കിട്ടുന്ന പണം നിത്യജീവിതത്തിലെ ചെലവിനായി നീക്കിവെച്ച അദ്ദേഹത്തിന് നാട്ടിലെത്തിയാൽ എങ്ങനെ ജീവിക്കുമെന്നാണ് അറിയേണ്ടത്. വിദേശത്തു ജോലിചെയ്യുന്ന നിരവധിപേർ ഈ ചോദ്യം ചോദിക്കുന്നു. പലരും നാട്ടിലേയ്ക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴായിരിക്കും ഭാവിയിൽ എങ്ങനെ ജീവിക്കുമെന്ന്ചിന്തിക്കുന്നത്. ഇതാണോ ജീവിതം? രണ്ടുവർഷംകൊണ്ട് മുന്നിലുള്ള 30 വർഷത്തോളം കാലം ജീവിക്കുന്നതിനുള്ള പണമുണ്ടാക്കുകയെന്നത് അസാധ്യമാണ്. മാത്രമല്ല നിലവിൽ പലർക്കും പണം തികയുന്ന ജീവിത സാഹചര്യവുമല്ല മുന്നിലുള്ളത്. സംഭവിക്കുന്നതോ? കൂടുതൽകാലം വിദേശത്തുതന്നെ തുടരാൻ നിർബന്ധിതരാകും. കുടുംബവുംവിട്ട് പ്രായമേറെയാകുന്നതുവരെ അവിടെതന്നെ തങ്ങേണ്ടിയുംവരും. ഗൾഫിൽ ജോലിചെയ്യുന്നവർക്കുമാത്രമല്ല ഇത് ബാധകം. രാജ്യത്തെ മെട്രോ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ജോലി ചെയ്യുന്നവരുടെ കാര്യത്തിലും വ്യത്യാസമില്ല. കടുത്ത ജോലി സാഹചര്യങ്ങളോട് ഏറ്റുമുട്ടി തളർന്നവശനായിട്ടായിരിക്കും ഓരോദിവസവും കൂടണയുന്നത്. 45ാം വയസ്സിൽ വിരമിച്ചാലോ? ജീവിതത്തിലെ നല്ലകാലംമുഴുവൻ പണിയെടുത്ത് തളർന്ന് 60 വയസ്സാകുമ്പോൾ വിരമിക്കുന്ന ശരാശരി മലയാളിയുടെ കഥ നാട്ടിൻപുറത്തല്ല നഗരങ്ങളിലും സുലഭമാണ്. എന്തുകൊണ്ട് മറിച്ചുചിന്തിച്ചുകൂടാ? മാറിയ ജീവിത സാഹചര്യങ്ങളും തൊഴിൽ നിയമങ്ങളും കണക്കിലെടുക്കുമ്പോൾ നല്ലകാലത്ത് വിരമിക്കാൻ എന്തുചെയ്യണമെന്നുനോക്കാം. source.colostate.edu സമ്പാദിക്കാം നേരത്തെ എത്രവയസ്സാകുമ്പോഴാണ് ഒരാൾക്ക് വരുമാനം ലഭിച്ചുതുടങ്ങുക. ഉന്നത പഠനത്തിനിടയിലും പണമുണ്ടാക്കുന്നവരുണ്ട്. അവരുടെകാര്യം അവിടെ നിൽക്കട്ടെ. പഠിച്ചിറങ്ങിയ ഉടനെ ജോലിയിൽ പ്രവേശിക്കുന്ന തലമുറയാണിത്. മില്ലേനിയൽസും(1981നും 1996നും ഇടയിൽ ജനിച്ചവർ) ജെൻ ഇസെഡു(1997നും 2012നും ഇടയിൽ ജനിച്ചവർ)കാരും 20-22 വയസ്സിൽ ജോലിക്കുകയറുന്നവരാണ്. പല പ്രമുഖ കമ്പനികളും തൊഴിലിന് അപേക്ഷിക്കാൻ നിശ്ചിയിച്ചിരിക്കുന്ന പ്രായപരിധി 25 വയസ്സാണ്. തീരുമാനിക്കുക വരുമാനം ലഭിച്ചുതുടങ്ങിയാൽ ഉടനെ തീരുമാനിക്കുക. എത്രാമത്തെ വയസ്സിൽ റിട്ടയർചെയ്യണം. പിന്നെ അത് വെല്ലുവിളിയായെടുക്കുക. സ്ഥിരം ജോലിയെന്ന കാഴ്ചപ്പാട് ഇല്ലാതാകുന്ന കാലത്ത് മികച്ചവരുമാനം ലഭിക്കുന്ന ജോലികളിലേയ്ക്ക് കൂടുമാറുന്നത് അപൂർവംകാര്യമൊന്നുമല്ലല്ലോ. നിങ്ങളുടെ തൊഴിൽപരമായ മികവ് ഓരോവർഷവും കൂടുതൽപ്രതിഫലം ലഭിക്കാൻ പ്രാപ്തമാക്കും. തൊഴിലിനൊപ്പം വരുമാനം വർധിപ്പിക്കാൻ മറ്റുമാർഗങ്ങളുംതേടാൻ ഇന്ന് ഏറെ അവസരങ്ങളുണ്ട്. 22-25 വയസ്സിൽ ജോലിനേടുന്ന ഒരാൾക്ക് 45 വയസ്സിൽ വിരമിക്കണമെങ്കിൽ 20 വർഷത്തിലേറെ കാലമുണ്ട്. ശമ്പളത്തിന്റെ 75 ശതമാനംവരെ നീക്കിവെയ്ക്കാൻ തുടക്കകാലത്ത് നിങ്ങൾക്ക് കഴിയും. അവിവാഹിതരായതിനാൽ സ്വന്തംജീവിതചെലവിനുള്ള തുക കണ്ടെത്തിയാൽ മതിയാകും. വീട്ടിലേയ്ക്കൊരു വിഹിതം നൽകുന്നവരായാൽപോലും 50 ശതമാനംവരെ തുകയെങ്കിലും നിങ്ങൾക്ക് നീക്കിവെയ്ക്കാനാകും. ജോലി കിട്ടിയ ഉടനെ വിലകൂടിയ ഐ ഫോണും വായ്പയെടുത്ത് കാറും സ്വന്തമാക്കാൻ ശ്രമിക്കാതിരിക്കുക. മിതവ്യയം ശീലമാക്കുക. ലഭിക്കുന്ന വരുമാനത്തിനനുസരിച്ചല്ല ജീവിതം ക്രമീകരിക്കേണ്ടതെന്ന് മനസിലാക്കുക. അങ്ങനെയെങ്കിൽനിങ്ങൾക്ക് തീർച്ചയായും 45 വയസ്സിൽ വിരമിക്കാം. പിൻകുറിപ്പ്: 45 വയസ്സിൽ വിരമിച്ച് അലസമായി ജീവിതം നയിക്കാനുള്ള കുറുക്കുവഴികളല്ല ഇവിടെ മുന്നോട്ടുവെയ്ക്കുന്നത്. വിരമിച്ചശേഷമുള്ള ജീവിതം ആസ്വദിക്കാനുള്ള അവസരമാക്കണം. ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഹോബികളിൽ ഏർപ്പെടാം. ധാരാളം യാത്രചെയ്യാം. അതുവരെ ആർജിച്ച തൊഴിൽ-ജീവിതാനുഭവങ്ങളിൽനിന്ന് സ്ഥിരമായി ജോലി ചെയ്യാതെതന്നെ നിങ്ങൾക്ക് വരുമാനമുണ്ടാക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ജോലി തിരക്കുകളുടെയും പ്രാരാബ്ദങ്ങളുടെയും ഒരുകാലഘട്ടത്തെ ഇതിലൂടെ നിങ്ങൾക്ക് അതിജീവിക്കാനാകും. feedbacks to: antonycdavis@gmail.com 25 വയസ്സുകാർക്കുമാത്രമല്ല 30ഉം 40ഉം വയസ്സുള്ളവർക്കും നേരത്തെ വിരമിക്കാൻ അവസരമുണ്ട്. എങ്ങനെയെന്നല്ലേ? തുടർന്നുള്ള പാഠങ്ങൾക്കായി കാത്തിരിക്കുക.

from money rss http://bit.ly/301I5h4
via IFTTT

കത്തിക്കയറി പെട്രോളിന്റെയും ഡീസലിന്റെയും വില

പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ലിറ്ററിന് അഞ്ചു രൂപയോളമായി കുറഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 79.3 രൂപയും ഡീസലിന് 73.9 രൂപയുമായിരുന്നു. ഡീസലിന് ഒരുമാസത്തിനിടെ വില കുത്തനെ ഉയർന്നതാണ് പെട്രോളുമായുള്ള അന്തരം കുറച്ചത്.ബുധനാഴ്ചയിലെ നിരക്ക് പ്രകാരം കേരളത്തിൽ പെട്രോളിന് 10 പൈസ കുറഞ്ഞിട്ടുണ്ട്. ഡീസലിന്റെ വിലയിൽമാറ്റമില്ല. ഡിസംബർ ആറിന് ഡീസൽ ലിറ്ററിന് 70.75 രൂപയായിരുന്നു. അതാണ് ഒരു മാസത്തിനിടെ 73.40 ആയത്. ഒരു മാസത്തിൽ ലിറ്ററിന് 2.65 രൂപയാണ് ഉയർന്നത്. പെട്രോളിനും വില കൂടി. നവംബർ ആറിന് 75.92 ആയിരുന്നത് ഇപ്പോൾ 79.3 ആയി. രണ്ട് മാസത്തിൽ മൂന്നു രൂപയോളം ഡീസലിനും ഉയർന്നു. കീശ കീറുന്നത് ഇങ്ങനെ പെട്രോളിന് ഒരു ലിറ്റർ പെട്രോളിന്റെ അടിസ്ഥാനവില-35.28 രൂപ കടത്തുകൂലി-0.32 കമ്പനികൾ പമ്പുകൾക്ക് നൽകുന്നവില(വാറ്റ് എക്സൈസ് തീരുവകൂടാതെ)-35.60 രൂപ എക്സൈസ് തീരുവ-19.98 രൂപ ഡീലർ കമ്മീഷൻ(ശരാശരി)-3.59 രൂപ സംസ്ഥാന വാറ്റ്(ഡീലർ കമ്മീഷൻ ഉൾപ്പടെ)-15.97 രൂപ മൊത്തം-75.14 രൂപ ഡീസലിന് അടിസ്ഥാനവില-39.32 കടത്തുകൂലി-0.29രൂപ കമ്പനികൾ പമ്പുകൾക്ക് നൽകുന്നവില-39.61രൂപ എക്സൈസ് തീരുവ-15.83 രൂപ ഡീലർ കമ്മീഷൻ-2.52 രൂപ വാറ്റ്-10.00 രൂപ മൊത്തം-67.96 *(ജനുവരി ഒന്നിലെ ഡൽഹിയിലെ വില ലിറ്ററിന്) വില ഉയരാൻ കാരണം ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് ഇന്ധനവില ഉയരാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്. രൂപയുടെ മൂല്യത്തകർച്ചയും കാരണമാണ്. നിറയുന്ന ഖജനാവ് ജനങ്ങളുടെ കീശ കീറുമ്പോഴും സർക്കാർ ഖജനാവ് നിറയുകയാണ്. ക്രൂഡോയിൽ സെസ്, എക്സൈസ് തീരുവ, സേവന നികുതി, ഐജിഎസ്ടി, സിജിഎസ്ടി എന്നിവ അടക്കം 2018-19 സാമ്പത്തിക വർഷം കേന്ദ്ര ഖജനാവിലേയ്ക്ക് ഇന്ധന നികുതിയായി ലഭിച്ചത് 2.96 ലക്ഷംകോടി രൂപയാണ്. പൊതുമേഖല എണ്ണക്കമ്പനികളിൽനിന്നുള്ള ലാഭവിഹിതവും കോർപ്പറേറ്റ് നികുതിയുമൊക്കെകൂടി 68,195 കോടി രൂപ ലഭിച്ചു. കേന്ദ്ര ഖജനാവിലേയ്ക്ക് ഒരു വർഷംകൊണ്ട് ലഭിച്ചത് 3.65 ലക്ഷം കോടി രൂപ. സംസ്ഥാനങ്ങളുടെ ഖജനാവിലേയ്ക്ക് ക്രൂഡ് ഓയിൽ, പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ഇനത്തിലും ലാഭവിഹിതമായും 2.30 ലക്ഷം കോടി രൂപ ലഭിച്ചു. അതായത് പെട്രോളിയം മേഖലയിൽനിന്നും കേന്ദ്ര-സംസ്ഥാന ഖജനാവിലേയ്ക്കായി 5.95 ലക്ഷം കോടിയാണ് എത്തിയത്.

from money rss http://bit.ly/39P9ur2
via IFTTT

സെന്‍സെക്‌സില്‍ 315 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ ആശ്വാസനേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 315 പോയന്റ് താഴ്ന്ന് 40553ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തിൽ 11952 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 147 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 577 ഓഹരികൾ നഷ്ടത്തിലുമാണ്. 24 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, എസ്ബിഐ, വേദാന്ത, ഹിൻഡാൽകോ, എൽആൻഡ്ടി, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികലാണ് പ്രധാനമായും നഷ്ടത്തിൽ. യെസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. Sensex falls 315 pts

from money rss http://bit.ly/2N76zQC
via IFTTT

സെന്‍സെക്‌സ് 193 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് കരകയറി ഓഹരി വിപണി. സെൻസെക്സ് 193 പോയന്റ് നേട്ടത്തിൽ 40,869.47ലും നിഫ്റ്റി 60 പോയന്റ് ഉയർന്ന് 12,052.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.65 ശതമാനവും 0.99ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 926 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. റിയാൽറ്റി ഓഹരികൾ മികച്ചനേട്ടമുണ്ടാക്കി. നിഫ്റ്റി റിയാൽറ്റി സൂചിക രണ്ട് ശതമാനത്തോളം ഉയർന്നു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 500ലേറെ പോയന്റ് ഉയർന്നിരുന്നു. തുടർന്നുണ്ടായ ലാഭമെടുപ്പാണ് നേട്ടംകുറച്ചത്. വേദാന്ത, സീ എന്റർടെയ്ൻമെന്റ്, അൾട്രടെക് സിമെന്റ്, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി, വിപ്രോ, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഇൻഫോസിസ്, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഐഒസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex ends 193 points higher

from money rss http://bit.ly/2QOjhVC
via IFTTT

പശുക്കളെ സംരക്ഷിക്കാന്‍ ഐടി കമ്പനി ഉടമ നല്‍കിയത് ഒരു കോടി

ബെംഗളുരു: തിരുപ്പതി ക്ഷേത്രത്തിലെ പശുക്കളെ സംരക്ഷിക്കാൻ ബെംഗളുരുവിലെ ഐടി കമ്പനി ഉടമ നൽകിയത് ഒരുകോടി രൂപ. തിരുപ്പതി ക്ഷേത്രത്തിന്റെ ശ്രീ വെങ്കിടേശ്വര ഗോസാംരക്ഷണ ട്രസ്റ്റിനാണ് പണം സംഭാവനയായി നൽകിയത്. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി ഉടമ അമർനാഥ് ചൗധരിയാണ് പണം ദേവസ്വത്തിന് കൈമാറിയത്. തിരുമല തിരുപ്പതി ദേവസ്ഥാനം അഡീഷണൽ എക്സിക്യുട്ടീവ് ഓഫീസർ എ.വി ധർമ്മറെഡ്ഡി ഐടി സ്ഥാപനമുടമ അമർനാഥ് ചൗധരിയിൽനിന്ന് ഡിമാൻഡ് ഡ്രാഫ്റ്റ് ഏറ്റുവാങ്ങി.

from money rss http://bit.ly/2FpQ0uX
via IFTTT

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയായി

കൊച്ചി: സ്വർണവില കൂടിയതുപോലെതന്നെ ഒരൊറ്റദിവസംകൊണ്ട് പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി. 3735 രൂപയാണ് ഗ്രാമിന്. 3775 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് ആഗോള വിപണിയിൽ വില കുതിച്ചതാണ് കഴിഞ്ഞദിവസം റെക്കോഡ് വിലയിലെത്താനിടയാക്കിയത്. ആഗോള വിപണിയിൽ വിലയിടിഞ്ഞതിനെതുടർന്നാണ് ദേശീയ വിപണിയിലും കേരളത്തിലും സ്വർണത്തിന്റെ വില ചൊവാഴ്ച കുറഞ്ഞത്. രൂപയുടെ മൂല്യം വർധിച്ചതും ആഭ്യന്തര വിപണിയിൽ സ്വർണവില താഴ്ത്തി. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 0.51 ശതമാനം(200 രൂപ)കുറഞ്ഞ് 40,265 രൂപയായി പത്ത് ഗ്രാം സ്വർണത്തിന്റെ വില. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി. കിലോഗ്രാം വെള്ളിയുടെ വില 0.6 ശതമാനം കുറഞ്ഞ് 47,266 രൂപയായി. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 1,562.81 ഡോളറായാണ് കുറഞ്ഞത്. Gold price declined by Rs 320 for a sovereign

from money rss http://bit.ly/39M8WlF
via IFTTT

കുറയുന്ന ഉപഭോഗവളര്‍ച്ച സമ്പദ്ഘടനയെ എങ്ങനെ ബാധിക്കും?

വലിപ്പവും വളർച്ചാ നിരക്കും പരിഗണിക്കുമ്പോൾ ലോകത്തിലെ ഏറ്റവും ആകർഷകമായ ചില്ലറ വിപണികളിലൊന്നാണ് ഇന്ത്യ-പറഞ്ഞത് വാൾമാർട്ടിന്റെ പ്രസിഡന്റും സിഇഒയുമായ ഡൗമാക്മില്ലൻ. 2018 ൽ വാൽമാർട്ട് ഫ്ളിപ്പ് കാർട്ട് സ്വന്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്താവം. 1.3 ബില്യൺ ജനങ്ങളുമായി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പ്രതിവർഷ ജനസംഖ്യാ വർധന നിരക്ക് 1.1 ശതമാനമാണ്. 2024 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിത്തീരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ വലിപ്പവും വളരുന്ന മധ്യവർഗവും പരിഗണിക്കുമ്പോൾ ഇന്ത്യയിലെ ബിസിനസ് സാധ്യതകൾ അപാരമാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ(ഡബ്ല്യൂ ഇ എഫ്)റിപ്പോർട്ടനുസരിച്ച് 2030 ഓടെ ചൈനയ്ക്കും അമേരിക്കക്കും പിന്നിലായി മൂന്നാമത്തെ വലിയ ഉപഭോഗവിപണി ആയിത്തീരും ഇന്ത്യ. 2030 ഓടെ രാജ്യത്ത് ഉപഭോക്താവ് ചിലവാക്കുന്നത് 6 ട്രില്യൺ ഡോളർ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിൽ വളർച്ചയുടെ ചാലക ശക്തി എന്നും ഉപഭോഗമായിരുന്നു. ഇപ്പോൾ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ(ജിഡിപി)57 ശതമാനം ഉപഭോഗത്തിൽ നിന്നാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചയിൽ ഉപഭോഗ ഡിമാന്റിന് വലിയ സ്വാധീനമുണ്ടെന്നാണ് ഇതു കാണിക്കുന്നത്. എങ്കിലും പത്തുവർഷത്തിൽ 7 ശതമാനമായി കണക്കാക്കപ്പെടുന്ന അന്തിമ സ്വകാര്യ ഉപഭോഗ ചിലവ് (പിഎഫ്സിഇ) 2020 സാമ്പത്തിക വർഷത്തെ ഒന്നും രണ്ടും പാദങ്ങളിൽ പോയവർഷത്തെയപേക്ഷിച്ച് 3 ശതമാനവും 5 ശതമാനവുമായി താഴ്ന്നു. ഉപഭോഗ മാന്ദ്യം പിടികൂടുമ്പോൾ വിവിധ വിഭാഗങ്ങളിൽ ഉപഭോഗത്തിലുണ്ടായ കുറവ് വ്യത്യസ്ത സൂചികകൾ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. ഉപഭോഗ മാന്ദ്യം ഏറ്റവും മോശമായി ബാധിച്ചിട്ടുള്ളത്അതിവേഗ വിൽപനയുള്ള ഉൽപന്നങ്ങളുടെ മേഖലയേയും (എഫ്എംസിജി) വാഹന വിപണിയേയുമാണ്. ഉദാഹരണത്തിന് നീൽസെൻ റിപ്പോർട്ടനുസരിച്ച് എഫ്എംസിജി മേഖലയിലെ മൊത്ത വളർച്ചാനിരക്ക് 2019 സാമ്പത്തിക വർഷത്തെ 13.2 ശതമാനത്തിൽ നിന്ന് 2020 സാമ്പത്തിക വർഷം 3.9 ശതമാനമായി കുറഞ്ഞു. പ്രധാന എഫ്എംസിജി കമ്പനികളുടെ വിൽപനയിലും ഈ മാന്ദ്യം പ്രതിഫലിക്കുകയുണ്ടായി. ഹിന്ദുസ്ഥാൻ യൂനിലിവറിന്റെ വിൽപന വളർച്ചാ നിരക്ക് 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിൽ 6.6 ശതമാനത്തിലേക്കു നിപതിച്ചു. 2019 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിൽ ഇത് 11 ശതമാനമായിരുന്നു. ഡാബറിന് ഇത് 2019 സാമ്പത്തികവർഷം ഒന്നാം പാദത്തിലെ 19 ശതമാനത്തിൽ നിന്ന് 2020 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 10 ശതമാനത്തിലേക്കും രണ്ടാം പാദത്തിൽ 8 ശതമാനത്തിൽ നിന്നു 4 ശതമാനത്തിലേക്കും താഴ്ന്നു. മറ്റൊരു എഫ് എംസിജി ഭീമനായ ഐടിസിയുടെ വിൽപന വളർച്ചാനിരക്ക് 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിലും ഇടിയുകയായിരുന്നു. 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദത്തിൽ മുൻവർഷത്തെ ഇതേ കാലയളവിലെ 9 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്കും രണ്ടാം പാദത്തിൽ 15ൽ നിന്ന് 9 ലേക്കും കൂപ്പു കുത്തി. ഉത്സവ സീസണിനെത്തുടർന്ന് രാജ്യത്ത് ഒക്ടോബറിൽ വളർച്ച രേഖപ്പെടുത്തിയ കാർ വിൽപന നവംബറിൽ 10.83 ശതമാനം പ്രതികൂല വളർച്ചാ നിരക്കാണു കാണിച്ചത്. ഗ്രാമീണ ഉപഭോഗത്തിന്റെ അടയാളമായ സ്കൂട്ടർ, ട്രാക്ടർ വിൽപനകളിലും നവംബറിൽ പ്രതികൂല വളർച്ചയായിരുന്നു. സമ്പദ് വ്യവസ്ഥയിലെ ഉപഭോഗ മാന്ദ്യം രേഖപ്പെടുത്തുന്ന മറ്റൊരു പ്രധാന സൂചകമാണ് ആണുങ്ങളുടെ അടിവസ്ത്ര വിലസൂചിക (മെൻസ് അണ്ടർവെയർ ഇൻഡക്സ്). അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ മുൻ ചെയർമാൻ അലൻ ഗ്രീൻസ്പാൻ പറയുന്നതനുസരിച്ച പുരുഷൻമാരുടെ അടിവസ്ത്ര വിൽപന കുറയുന്നത് സമ്പദ്ഘടനയുടെ ക്ഷീണമാണു കാണിക്കുന്നതെന്നാണ്. അവശ്യ വസ്തു എന്ന നിലയിലുള്ള അടിവസ്ത്രത്തിന്റെ വിൽപന ഉറച്ച നിലയിലാണെങ്കിൽ അത് സാമ്പത്തിക ഭദ്രതയുടെ അടയാളമായിത്തീരുന്നു. ഇന്ത്യയിലെ മൂന്നു പ്രധാന കമ്പനികളുടെ വിൽപന വളർച്ചാനിരക്ക് അടയാളപ്പെടുത്തുന്ന ഗ്രാഫാണ് ചുവടെ: വിഐപിയുടെ വസ്ത്ര വിൽപന കഴിഞ്ഞ 6 പാദങ്ങളിലായി കുറഞ്ഞുകൊണ്ടിരിക്കുന്നത് ഇവിടെ കാണാം. മറ്റു രണ്ടു കമ്പനികൾ കയറ്റിറക്കങ്ങളുടെ പ്രവണതയാണ് കാണിക്കുന്നത്. പേജ് ഇൻഡസ്ട്രീസ് വിൽപന വളർച്ചാ നിരക്ക് 2019 സാമ്പത്തിക വർഷത്തെ രണ്ടം പാദത്തിലെ 10 ശതമാനത്തിൽ നിന്ന് 2020 സാമ്പത്തിക വർഷം ഇതേ കാലയളവിൽ 12 ശതമാനമായി ഉയർന്നു. എന്നാൽ ഡോളർ ഇൻഡസ്ട്രീസ് 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിൽ യഥാക്രമം -4 ശതമാനം, 0.19 ശതമാനം വളർച്ചാ നിരക്കുമായി ബദ്ധപ്പെടുകയാണ്. കാരണം അല്ലെങ്കിൽ ഫലം ഉപഭോഗ മാന്ദ്യം കാരണമോ ഫലമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. വരുമാനത്തിലെ ഉപേക്ഷിക്കാവുന്ന ഭാഗവുമായാണ് ഉപഭോഗത്തിനു ബന്ധം. കൂടിയ ശമ്പളം കൂടിയ വരുമാനത്തിനും അതുവഴി കൂടിയ ഉപഭോഗ ചിലവിനും വഴിവെക്കും. എന്നാൽ നഗര, ഗ്രാമീണ മേഖലകളിലെ ശമ്പളവർധന കുറയുന്നതായാണു കാണുന്നത്. ഗ്രാമീണ ശമ്പള വളർച്ചാ നിരക്ക് 2014 സാമ്പത്തിക വർഷത്തെ 27.7 ശതമാനത്തിൽ നിന്ന് 2019 സാമ്പത്തിക വർഷത്തിൽ വെറും 5 ശതമാനത്തിൽ താഴെയായി കുറയുകയാണുണ്ടായത്. 2019 സാമ്പത്തിക വർഷം കോർപറേറ്റ് ശമ്പള നിരക്കിലും ഒറ്റ സംഖ്യയിലാണ് വളർച്ച രേഖപ്പെടുത്തിയത്. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടനുസരിച്ച് കാർഷിക, കാർഷികേതര തൊഴിലാളികളുടെ ശമ്പള വളർച്ചാ നിരക്ക് 2019 സാമ്പത്തിക വർഷം 4 ശതമാനത്തിൽ ഒതുങ്ങുകയായിരുന്നു. വൻ തൊഴിൽ ദതാവായ കാർഷിക മേഖലയുടെ പ്രകടനമാണ് രാജ്യത്തെ ഗ്രാമീണ സമ്പദ്ഘടനയുടെ ആരോഗ്യം നിർണയിക്കുന്നത്. 2019 സാമ്പത്തിക വർഷം മൂന്നാം പാദം മുതൽ കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലും വളർച്ച താഴോട്ടായി. 0.70 ശതമാനമായി അനുഭവപ്പെട്ട ഭക്ഷ്യ രംഗത്തെ വിലക്കുറവ് ഗ്രാമീണ വരുമാന വളർച്ചയെ പ്രതികൂലമായി ബാധിച്ചു. 2014-19 കാലയളവിൽ വ്യവസായ ഉൽപാദനം 4 ശതമാനത്തിൽ താഴെയായത് ഗ്രാമ, നഗര വ്യത്യാസമില്ലാതെ വരുമാനത്തേയും തൊഴിൽ സാദ്ധ്യതയേയും ബാധിച്ചു. ഇതോടൊപ്പം രാജ്യത്ത് അനുഭവപ്പെട്ട പണ ക്ഷാമവും സാമ്പത്തിക രംഗത്തെ ഉപഭോഗ ഡിമാന്റ് കുറയാനിടയാക്കി. ഇക്കാര്യങ്ങളെല്ലാം സാമ്പത്തിക രംഗത്ത് ഡോമിനോ പ്രഭാവത്തിനിടയാക്കിയെന്നു മാത്രമല്ലവരുമാനക്കുറവ്, ഉപഭോഗക്കുറവ്, ഉൽപാദനക്കുറവ്, തൊഴിൽ കുറവ് എന്നിവയെല്ലാം ചേർന്ന വിഷമവൃത്തത്തിലേക്കു കാര്യങ്ങൾ എത്തിക്കുകയും ചെയ്തു. ഈ വിഷമ വൃത്തത്തിൽ നിന്നു പുറത്തുകടന്ന് സമ്പദ് ഘടനയെ എങ്ങനെയാണ് ഉയർത്തിക്കൊണ്ടുവരേണ്ടത് എന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഇക്കണോമിസ്റ്റാണ് ലേഖിക)

from money rss http://bit.ly/2tAcK91
via IFTTT