121

Powered By Blogger

Tuesday, 7 January 2020

കുറയുന്ന ഉപഭോഗവളര്‍ച്ച സമ്പദ്ഘടനയെ എങ്ങനെ ബാധിക്കും?

വലിപ്പവും വളർച്ചാ നിരക്കും പരിഗണിക്കുമ്പോൾ ലോകത്തിലെ ഏറ്റവും ആകർഷകമായ ചില്ലറ വിപണികളിലൊന്നാണ് ഇന്ത്യ-പറഞ്ഞത് വാൾമാർട്ടിന്റെ പ്രസിഡന്റും സിഇഒയുമായ ഡൗമാക്മില്ലൻ. 2018 ൽ വാൽമാർട്ട് ഫ്ളിപ്പ് കാർട്ട് സ്വന്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്താവം. 1.3 ബില്യൺ ജനങ്ങളുമായി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പ്രതിവർഷ ജനസംഖ്യാ വർധന നിരക്ക് 1.1 ശതമാനമാണ്. 2024 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിത്തീരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ വലിപ്പവും വളരുന്ന മധ്യവർഗവും പരിഗണിക്കുമ്പോൾ ഇന്ത്യയിലെ ബിസിനസ് സാധ്യതകൾ അപാരമാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ(ഡബ്ല്യൂ ഇ എഫ്)റിപ്പോർട്ടനുസരിച്ച് 2030 ഓടെ ചൈനയ്ക്കും അമേരിക്കക്കും പിന്നിലായി മൂന്നാമത്തെ വലിയ ഉപഭോഗവിപണി ആയിത്തീരും ഇന്ത്യ. 2030 ഓടെ രാജ്യത്ത് ഉപഭോക്താവ് ചിലവാക്കുന്നത് 6 ട്രില്യൺ ഡോളർ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിൽ വളർച്ചയുടെ ചാലക ശക്തി എന്നും ഉപഭോഗമായിരുന്നു. ഇപ്പോൾ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ(ജിഡിപി)57 ശതമാനം ഉപഭോഗത്തിൽ നിന്നാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചയിൽ ഉപഭോഗ ഡിമാന്റിന് വലിയ സ്വാധീനമുണ്ടെന്നാണ് ഇതു കാണിക്കുന്നത്. എങ്കിലും പത്തുവർഷത്തിൽ 7 ശതമാനമായി കണക്കാക്കപ്പെടുന്ന അന്തിമ സ്വകാര്യ ഉപഭോഗ ചിലവ് (പിഎഫ്സിഇ) 2020 സാമ്പത്തിക വർഷത്തെ ഒന്നും രണ്ടും പാദങ്ങളിൽ പോയവർഷത്തെയപേക്ഷിച്ച് 3 ശതമാനവും 5 ശതമാനവുമായി താഴ്ന്നു. ഉപഭോഗ മാന്ദ്യം പിടികൂടുമ്പോൾ വിവിധ വിഭാഗങ്ങളിൽ ഉപഭോഗത്തിലുണ്ടായ കുറവ് വ്യത്യസ്ത സൂചികകൾ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. ഉപഭോഗ മാന്ദ്യം ഏറ്റവും മോശമായി ബാധിച്ചിട്ടുള്ളത്അതിവേഗ വിൽപനയുള്ള ഉൽപന്നങ്ങളുടെ മേഖലയേയും (എഫ്എംസിജി) വാഹന വിപണിയേയുമാണ്. ഉദാഹരണത്തിന് നീൽസെൻ റിപ്പോർട്ടനുസരിച്ച് എഫ്എംസിജി മേഖലയിലെ മൊത്ത വളർച്ചാനിരക്ക് 2019 സാമ്പത്തിക വർഷത്തെ 13.2 ശതമാനത്തിൽ നിന്ന് 2020 സാമ്പത്തിക വർഷം 3.9 ശതമാനമായി കുറഞ്ഞു. പ്രധാന എഫ്എംസിജി കമ്പനികളുടെ വിൽപനയിലും ഈ മാന്ദ്യം പ്രതിഫലിക്കുകയുണ്ടായി. ഹിന്ദുസ്ഥാൻ യൂനിലിവറിന്റെ വിൽപന വളർച്ചാ നിരക്ക് 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിൽ 6.6 ശതമാനത്തിലേക്കു നിപതിച്ചു. 2019 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിൽ ഇത് 11 ശതമാനമായിരുന്നു. ഡാബറിന് ഇത് 2019 സാമ്പത്തികവർഷം ഒന്നാം പാദത്തിലെ 19 ശതമാനത്തിൽ നിന്ന് 2020 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 10 ശതമാനത്തിലേക്കും രണ്ടാം പാദത്തിൽ 8 ശതമാനത്തിൽ നിന്നു 4 ശതമാനത്തിലേക്കും താഴ്ന്നു. മറ്റൊരു എഫ് എംസിജി ഭീമനായ ഐടിസിയുടെ വിൽപന വളർച്ചാനിരക്ക് 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിലും ഇടിയുകയായിരുന്നു. 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദത്തിൽ മുൻവർഷത്തെ ഇതേ കാലയളവിലെ 9 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്കും രണ്ടാം പാദത്തിൽ 15ൽ നിന്ന് 9 ലേക്കും കൂപ്പു കുത്തി. ഉത്സവ സീസണിനെത്തുടർന്ന് രാജ്യത്ത് ഒക്ടോബറിൽ വളർച്ച രേഖപ്പെടുത്തിയ കാർ വിൽപന നവംബറിൽ 10.83 ശതമാനം പ്രതികൂല വളർച്ചാ നിരക്കാണു കാണിച്ചത്. ഗ്രാമീണ ഉപഭോഗത്തിന്റെ അടയാളമായ സ്കൂട്ടർ, ട്രാക്ടർ വിൽപനകളിലും നവംബറിൽ പ്രതികൂല വളർച്ചയായിരുന്നു. സമ്പദ് വ്യവസ്ഥയിലെ ഉപഭോഗ മാന്ദ്യം രേഖപ്പെടുത്തുന്ന മറ്റൊരു പ്രധാന സൂചകമാണ് ആണുങ്ങളുടെ അടിവസ്ത്ര വിലസൂചിക (മെൻസ് അണ്ടർവെയർ ഇൻഡക്സ്). അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ മുൻ ചെയർമാൻ അലൻ ഗ്രീൻസ്പാൻ പറയുന്നതനുസരിച്ച പുരുഷൻമാരുടെ അടിവസ്ത്ര വിൽപന കുറയുന്നത് സമ്പദ്ഘടനയുടെ ക്ഷീണമാണു കാണിക്കുന്നതെന്നാണ്. അവശ്യ വസ്തു എന്ന നിലയിലുള്ള അടിവസ്ത്രത്തിന്റെ വിൽപന ഉറച്ച നിലയിലാണെങ്കിൽ അത് സാമ്പത്തിക ഭദ്രതയുടെ അടയാളമായിത്തീരുന്നു. ഇന്ത്യയിലെ മൂന്നു പ്രധാന കമ്പനികളുടെ വിൽപന വളർച്ചാനിരക്ക് അടയാളപ്പെടുത്തുന്ന ഗ്രാഫാണ് ചുവടെ: വിഐപിയുടെ വസ്ത്ര വിൽപന കഴിഞ്ഞ 6 പാദങ്ങളിലായി കുറഞ്ഞുകൊണ്ടിരിക്കുന്നത് ഇവിടെ കാണാം. മറ്റു രണ്ടു കമ്പനികൾ കയറ്റിറക്കങ്ങളുടെ പ്രവണതയാണ് കാണിക്കുന്നത്. പേജ് ഇൻഡസ്ട്രീസ് വിൽപന വളർച്ചാ നിരക്ക് 2019 സാമ്പത്തിക വർഷത്തെ രണ്ടം പാദത്തിലെ 10 ശതമാനത്തിൽ നിന്ന് 2020 സാമ്പത്തിക വർഷം ഇതേ കാലയളവിൽ 12 ശതമാനമായി ഉയർന്നു. എന്നാൽ ഡോളർ ഇൻഡസ്ട്രീസ് 2020 സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിൽ യഥാക്രമം -4 ശതമാനം, 0.19 ശതമാനം വളർച്ചാ നിരക്കുമായി ബദ്ധപ്പെടുകയാണ്. കാരണം അല്ലെങ്കിൽ ഫലം ഉപഭോഗ മാന്ദ്യം കാരണമോ ഫലമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. വരുമാനത്തിലെ ഉപേക്ഷിക്കാവുന്ന ഭാഗവുമായാണ് ഉപഭോഗത്തിനു ബന്ധം. കൂടിയ ശമ്പളം കൂടിയ വരുമാനത്തിനും അതുവഴി കൂടിയ ഉപഭോഗ ചിലവിനും വഴിവെക്കും. എന്നാൽ നഗര, ഗ്രാമീണ മേഖലകളിലെ ശമ്പളവർധന കുറയുന്നതായാണു കാണുന്നത്. ഗ്രാമീണ ശമ്പള വളർച്ചാ നിരക്ക് 2014 സാമ്പത്തിക വർഷത്തെ 27.7 ശതമാനത്തിൽ നിന്ന് 2019 സാമ്പത്തിക വർഷത്തിൽ വെറും 5 ശതമാനത്തിൽ താഴെയായി കുറയുകയാണുണ്ടായത്. 2019 സാമ്പത്തിക വർഷം കോർപറേറ്റ് ശമ്പള നിരക്കിലും ഒറ്റ സംഖ്യയിലാണ് വളർച്ച രേഖപ്പെടുത്തിയത്. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടനുസരിച്ച് കാർഷിക, കാർഷികേതര തൊഴിലാളികളുടെ ശമ്പള വളർച്ചാ നിരക്ക് 2019 സാമ്പത്തിക വർഷം 4 ശതമാനത്തിൽ ഒതുങ്ങുകയായിരുന്നു. വൻ തൊഴിൽ ദതാവായ കാർഷിക മേഖലയുടെ പ്രകടനമാണ് രാജ്യത്തെ ഗ്രാമീണ സമ്പദ്ഘടനയുടെ ആരോഗ്യം നിർണയിക്കുന്നത്. 2019 സാമ്പത്തിക വർഷം മൂന്നാം പാദം മുതൽ കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലും വളർച്ച താഴോട്ടായി. 0.70 ശതമാനമായി അനുഭവപ്പെട്ട ഭക്ഷ്യ രംഗത്തെ വിലക്കുറവ് ഗ്രാമീണ വരുമാന വളർച്ചയെ പ്രതികൂലമായി ബാധിച്ചു. 2014-19 കാലയളവിൽ വ്യവസായ ഉൽപാദനം 4 ശതമാനത്തിൽ താഴെയായത് ഗ്രാമ, നഗര വ്യത്യാസമില്ലാതെ വരുമാനത്തേയും തൊഴിൽ സാദ്ധ്യതയേയും ബാധിച്ചു. ഇതോടൊപ്പം രാജ്യത്ത് അനുഭവപ്പെട്ട പണ ക്ഷാമവും സാമ്പത്തിക രംഗത്തെ ഉപഭോഗ ഡിമാന്റ് കുറയാനിടയാക്കി. ഇക്കാര്യങ്ങളെല്ലാം സാമ്പത്തിക രംഗത്ത് ഡോമിനോ പ്രഭാവത്തിനിടയാക്കിയെന്നു മാത്രമല്ലവരുമാനക്കുറവ്, ഉപഭോഗക്കുറവ്, ഉൽപാദനക്കുറവ്, തൊഴിൽ കുറവ് എന്നിവയെല്ലാം ചേർന്ന വിഷമവൃത്തത്തിലേക്കു കാര്യങ്ങൾ എത്തിക്കുകയും ചെയ്തു. ഈ വിഷമ വൃത്തത്തിൽ നിന്നു പുറത്തുകടന്ന് സമ്പദ് ഘടനയെ എങ്ങനെയാണ് ഉയർത്തിക്കൊണ്ടുവരേണ്ടത് എന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഇക്കണോമിസ്റ്റാണ് ലേഖിക)

from money rss http://bit.ly/2tAcK91
via IFTTT