121

Powered By Blogger

Friday, 3 April 2015

മയക്കുമരുന്ന്‌ വ്യാപകം











Story Dated: Friday, April 3, 2015 02:34


പിറവം: പഞ്ചായത്തിലെ തോട്ടഭാഗം പ്രദേശത്ത്‌ മയക്കുമരുന്ന്‌ വിതരണം വ്യാപകമായി നടക്കുന്നതില്‍ ഡി.വൈ.എഫ്‌.ഐ. തോട്ടഭാഗം യൂണിറ്റ്‌ പ്രതിഷേധിച്ചു. പല ചെറിയ സംഘങ്ങള്‍ ഇവിടെ മദ്യവും മയക്കുമരുന്നും വിതരണം ചെയ്ുയന്നുണ്ടെന്നും ഇവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ പ്രസിഡന്റ്‌ നിധീഷ്‌ എം.വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധയോഗം ബ്ലോക്ക്‌ സെക്രട്ടറി അജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. എം.എസ്‌. രതീഷ്‌, എം.കെ. രാജന്‍, ശ്രീകുമാര്‍ വി.എസ്‌., തങ്കി ഇടയത്തുപാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

മണല്‍ വാരാന്‍ നിരോധനം; എതിര്‍പ്പുമായി തൊഴിലാളികള്‍











Story Dated: Friday, April 3, 2015 02:34


മൂവാറ്റുപുഴ: ജില്ലയിലെ നദികളില്‍ നിന്നും നാളെ മുതല്‍ മണല്‍ വാരാന്‍ നിരോധിച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ആറുമാസം മുടങ്ങിക്കിടന്ന മണല്‍വാരല്‍ രണ്ടുമാസം മുമ്പാണ്‌ പുന:രാരംഭിച്ചത്‌. മൂവാറ്റുപുഴയാറിലെ പരിസ്‌ഥിതി ആഘാതപഠനം പൂര്‍ത്തീകരിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ്‌ മണല്‍ വാരല്‍ നിരോധിക്കുന്നത്‌ കടുത്ത അനീതിയാണെന്നാണ്‌ തൊഴിലാളികളുടെ നിലപാട്‌.


പരിസ്‌ഥിതി ആഘാതപഠനം പൂര്‍ത്തീകരിച്ച ശേഷം ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സ്‌റ്റഡി പരിശോധിച്ച ശേഷം മാത്രമേ മണല്‍വാരല്‍ പുന:രാരംഭിക്കുകയുള്ളൂ എന്നാണ്‌ ജില്ലാ ഭരണകൂടത്തിന്റെ നിലപാട്‌. ഇത്‌ തൊഴിലാളികളോടും സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന്‌ ഇവര്‍ ആരോപിക്കുന്നു. ഇത്തരം തീരുമാനം കൊണ്ട്‌ മണല്‍ മാഫിയ തഴച്ചു വളരുന്നതിനും അനധികൃത മണല്‍വാരല്‍ വ്യാപകമാകുന്നതിനും ഇടവരുമെന്നും ഇവര്‍ പറഞ്ഞു. നിരോധനം നിലവിലുണ്ടായിരുന്ന കാലയളവില്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയോ പഠനം നടത്തുകയോ ചെയ്യാതെ തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന നടപടിയില്‍ നിന്ന്‌ പിന്മാറണമെന്ന്‌ ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി പി.പി. എല്‍ദോസ്‌ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

നെടുങ്ങാല്‍ ക്ഷേത്രത്തില്‍ തിരുവുത്സവം











Story Dated: Friday, April 3, 2015 02:34


മൂവാറ്റുപുഴ: കുന്നയ്‌ക്കാല്‍ നെടുങ്ങാല്‍ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവം ആറു മുതല്‍ 13 വരെ നടക്കും. തൃപ്പൂണിത്തുറ പുലിയന്നൂര്‍ ഇല്ലത്ത്‌ സുബ്രഹ്‌മണ്യന്‍ നമ്പുതിരിപ്പാട്‌ കാര്‍മികത്വം വഹിക്കും. ഇന്നലെ ആരംഭിച്ച ദശാവതാര ചന്ദനം ചാര്‍ത്ത്‌ 12ന്‌ സമാപിക്കും. ആറിന്‌ വൈകിട്ട്‌ 6.30ന്‌ കൊടിയേറ്റും. ഏഴിന്‌ വൈകിട്ട്‌ അഞ്ചിന്‌ കുട്ടികളുടെ കലാപരിപാടികള്‍.


എട്ടിന്‌ വൈകിട്ട്‌ ഏഴിന്‌ മോഹിനിയാട്ടം. ഒമ്പതിന്‌ വൈകിട്ട്‌ ഏഴിന്‌ നൃത്തം. പത്തിന്‌ വൈകിട്ട്‌ ഏഴിന്‌ പാട്ട്‌ ഭക്‌തിഗാനമേള. 11ന്‌ വൈകിട്ട്‌ ഏഴിന്‌ കൈകൊട്ടികളി. 12ന്‌ വൈകിട്ട്‌ ഏഴിന്‌ ട്രാക്ക്‌ ഭക്‌തിഗാനമേള, ഒമ്പതിന്‌ വലിയവിളക്ക്‌. 13ന്‌ രാവിലെ ഒമ്പതിന്‌ ആറാട്ട്‌, ഒന്നിന്‌ പ്രസാദഊട്ട്‌ എന്നിവ നടക്കും.










from kerala news edited

via IFTTT

ഇരട്ടക്കൊല: ചുവന്ന ബൈക്കുകാരന്‍ സംശയിക്കപ്പെട്ടയാളല്ലെന്ന്‌ ക്രൈംബ്രാഞ്ച്‌











Story Dated: Friday, April 3, 2015 02:34


കോതമംഗലം: നിനി, ഷോജി വധക്കേസുകളില്‍ സംശയിച്ചിരുന്ന ചുവന്ന ബൈക്കില്‍ സഞ്ചരിക്കുന്ന വ്യക്‌തിക്ക്‌ ഇവയുമായി ബന്ധമില്ലെന്ന്‌ തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്‌ഥനായ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. ബിജു കെ. സ്‌റ്റീഫന്റെ തന്ത്രപരമായ ഇടപെടലിലൂടെ മാധ്യമങ്ങള്‍ ചുവന്ന ബൈക്കുകാരനെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിലൂടെ ഇയാള്‍ അന്വേഷണ സംഘത്തിനുമുമ്പില്‍ എത്തുകയായിരുന്നു.


ചോദ്യം ചെയ്യലില്‍ ഇയാള്‍ നിരപരാധിയാണെന്ന്‌ ബോധ്യപ്പെട്ടതായി ക്രൈംബ്രാഞ്ച്‌ പറയുന്നു. മോഷണ ലക്ഷ്യത്തോടെ നടത്തിയ ഷോജി വധവും മറ്റൊരു ലക്ഷ്യത്തോടെ നടത്തിയ നിനി വധവും തമ്മില്‍ ബന്ധമില്ലെന്നത്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. നിനി കേസില്‍ സംശയിക്കുന്നയാളെ ബ്രെയിന്‍ മാപ്പിംഗ്‌ ടെസ്‌റ്റിന്‌ വിധേയനാക്കുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ്‌ കരുതുന്നത്‌. ഗള്‍ഫില്‍ പത്തു വര്‍ഷം മുമ്പ്‌ കാണാതായ യുവതിയെക്കുറിച്ചുള്ള അന്വേഷണവും ബിജു കെ. സ്‌റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷിക്കുന്നത്‌. ഈ കേസില്‍ ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ മറ്റ്‌ രണ്ടു കേസുകളിലും ക്രൈംബ്രാഞ്ചിന്‌ കാലതാമസം നേരിട്ടിട്ടുണ്ട്‌.










from kerala news edited

via IFTTT

അനിശ്‌ചിതത്വത്തിലും ബാര്‍ വില്‍ക്കല്‍ വാങ്ങല്‍; നടന്നത്‌ കോടികളുടെ ബാര്‍ കൈമാറല്‍











Story Dated: Friday, April 3, 2015 02:34


കോതമംഗലം: ബാര്‍ വിഷയം അനിശ്‌ചിതത്വത്തിലായിരുന്നപ്പോഴും ബാറുകളുടെ വില്‍പനയില്‍ കോടികള്‍ മറിഞ്ഞു. എറണാകുളം നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിന്റെ ബാര്‍ മൂവാറ്റുപുഴയിലെ ബാര്‍ ഉടമ ലീസിനെടുത്തു. ബാര്‍ നല്‍കുന്ന സാമ്പത്തിക ലാഭം ലക്ഷ്യമാക്കി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കേരളത്തില്‍ കോടികളുടെ ബാര്‍ വാങ്ങല്‍ വില്‍പനകള്‍ നടന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.


എറണാകുളത്ത്‌ മാത്രം ഏതാണ്ട്‌ 100 കോടിയിലേറെ രൂപയുടെ വില്‍പന നടന്നിട്ടുണ്ടെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. അരക്കോടി മുതല്‍ ഒരു കോടിവരെ സെക്യൂരിറ്റി നല്‍കി, പതിനായിരങ്ങള്‍ ദിവസ വാടകയ്‌ക്ക് എടുത്ത ബാറുകള്‍ വേറെ. കളമശേരി, പാലാരിവട്ടം, മറൈന്‍ഡ്രൈവ്‌ തുടങ്ങിയ ഇടങ്ങളിലൊക്കെ നടന്ന ബാര്‍ കച്ചവടത്തില്‍ കോടികളാണ്‌ ഒഴുകിയത്‌. കോട്ടയം ജില്ലയിലെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. പഴയ പല ബാറുകാരും പുതിയവയിലേക്ക്‌ കാല്‍വയ്‌ക്കാതിരുന്നപ്പോള്‍ പുത്തന്‍ കൂറ്റുകാരാണ്‌ ഈ രംഗത്ത്‌ പണമിറക്കിയവരിലേറെയും. പാലാ, കോട്ടയത്തിന്റെ ചില പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഈ തരത്തില്‍ വാങ്ങല്‍, ലീസ്‌ കച്ചവടം നടന്നു. അടുത്തിടെ പ്രശസ്‌തനായ ഒരു വ്യവസായി തൃശൂര്‍ ശക്‌തന്‍ സ്‌റ്റാന്‍ഡിനടുത്ത്‌ നടത്തിയ ഹോട്ടല്‍ വാങ്ങല്‍ കോടികളുടേതാണെങ്കിലും യഥാര്‍ഥ തുക ആര്‍ക്കുമറിയില്ല. മൂന്നു പ്രമുഖ ഹോട്ടലുകള്‍ അടുത്തുതന്നെയുള്ളപ്പോഴാണ്‌ ഈ കച്ചവടം നടന്നത്‌.


കോഴിക്കോട്‌ നിലവിലുള്ള ബാര്‍ ഹോട്ടലുകളില്‍ ഒന്ന്‌ വളരെ പഴയഗ്രൂപ്പിന്റേതാണ്‌. മറ്റ്‌ പലരും ലീസില്‍പെടും. ബാര്‍ കേസ്‌ ഉത്ഭവിക്കും മുമ്പ്‌ ഈ രംഗത്ത്‌ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത്‌ വാടകയ്‌ക്ക് എടുക്കലാണ്‌. കെ.എഫ്‌.സി. പോലുള്ള സ്‌ഥാപനങ്ങളില്‍ നിന്നും കോടികള്‍ വായ്‌പയെടുത്ത്‌ പണിത മന്ദിരങ്ങള്‍ക്ക്‌ പണം തിരിച്ചടയ്‌ക്കാന്‍ മാര്‍ഗമില്ലാതായപ്പോഴാണ്‌ ബാറുകള്‍ പലരും വാടകയ്‌ക്ക് നല്‍കിയത്‌. ഡെയ്‌ലി കളക്ഷന്‍ നല്‍കിയവര്‍ തന്നെ പിന്നീട്‌ ബാര്‍ എറ്റെടുത്ത സംഭവങ്ങളുമുണ്ട്‌.


പലപ്പോഴും ഗ്രൂപ്പുകളോ വ്യക്‌തികള്‍ തന്നെയോ ഒന്നില്‍ കൂടുതല്‍ ബാറുകള്‍ വാടകയ്‌ക്കോ ലീസിനോ എടുക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. കെ.എഫ്‌.സി. പോലുള്ള സ്‌ഥാപനങ്ങള്‍, ഷെഡ്യൂള്‍ഡും ന്യൂ ജനറേഷനുമുള്‍പ്പെട്ട ബാങ്കുകള്‍ എന്നിവയ്‌ക്കു പുറമെ സ്വകാര്യ പണമിടപാടു സ്‌ഥാപനങ്ങളും ബാറിന്‌ ഉദാരമായി വായ്‌പ നല്‍കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവരുടെയെല്ലാം തിരിച്ചടവ്‌ മുടങ്ങും. നടപടികളിലേയ്‌ക്ക് നീങ്ങുന്നതോടെ അമിതപണം ആഗ്രഹിച്ച രണ്ടു കൂട്ടര്‍ക്കും നഷ്‌ടം സഹിക്കേണ്ടിയും വന്നേയ്‌ക്കും.


സോണി നെല്ലിയാനി










from kerala news edited

via IFTTT

Wednesday, 1 April 2015

റോഡിലെ മണ്ണും കല്ലും തടസമാകുന്നു











Story Dated: Wednesday, April 1, 2015 02:11


കുട്ടമ്പുഴ: റോഡു വികസനവുമായി ബന്ധപ്പെട്ട്‌ കുട്ടമ്പുഴ വി.കെ.ജെ. ജംഗ്‌ഷന്‍ മുതല്‍ വലിയ പാലം വരെയുള്ള റോഡില്‍ ബാക്കിയായിട്ടുള്ള മണ്ണും കല്ലും നീക്കാത്തതില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. രണ്ടു മാസം മുമ്പാണ്‌ കുട്ടമ്പുഴ ടൗണ്‍ 15 മീറ്റര്‍ വീതിയില്‍ വിപുലപ്പെടുത്തിയത്‌. എന്നാല്‍ ഒന്നാംഘട്ടം പണി ഏകദേശം തീര്‍ന്നിട്ടും കെട്ടിടാവശിഷ്‌ടങ്ങളും മണ്‍കൂനകളും റോഡില്‍ ശേഷിക്കുകയാണ്‌. ഏതാനും കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടതുമുണ്ട്‌. മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം. അബ്‌ദുളളകുഞ്ഞിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു ടൗണ്‍ വീതികൂട്ടല്‍. റോഡരികിലെ കെട്ടിടാവശിഷ്‌ടങ്ങള്‍ മാറ്റാത്തതിനാല്‍ വീതികൂട്ടലിന്റെ പ്രയോജനം ജനങ്ങള്‍ക്ക്‌ കിട്ടുന്നില്ലന്ന്‌ നാട്ടുകാര്‍ പരാതിപ്പെട്ടു.










from kerala news edited

via IFTTT

ടാര്‍ കടത്തല്‍: മൂന്നു പേര്‍ പിടിയില്‍











Story Dated: Wednesday, April 1, 2015 02:11


മൂവാറ്റുപുഴ: കരിഞ്ചന്തയില്‍ വില്‍പനയ്‌ക്ക് എത്തിച്ച ടാര്‍ പിടികൂടിയ സംഭവത്തില്‍ മൂന്നുപേരെ മൂവാറ്റുപുഴ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. വാഹന ഡ്രൈവര്‍ ഈസ്‌റ്റ് മാറാടി ഇലവുങ്കല്‍ രാജു (37), സഹായികളായ തൊടുപുഴ പട്ടാണിക്കുന്ന്‌ കടിക്കന്‍പറമ്പില്‍ നിസാര്‍ (47), മൂവാറ്റുപുഴ പേട്ട കിഴക്കേവട്ടത്ത്‌ പുത്തന്‍പുരയില്‍ അഷ്‌റഫ്‌ (44) എന്നിവരാണ്‌ പിടിയിലായത്‌.


ലക്ഷങ്ങള്‍ വിലമതിക്കുന്ന 350 ബാരല്‍ ടാറാണ്‌ ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ മൂവാറ്റുപുഴ ഉന്നക്കുപ്പയിലുള്ള രഹസ്യ കേന്ദ്രത്തില്‍ നിന്നും നെല്ലാട്‌ കിന്‍ഫ്രാ പാര്‍ക്കിന്‌ സമീപത്ത്‌ നിന്നുമായി പിടികൂടിയത്‌. സംഭവത്തില്‍ കരാറുകാരനും ഗോഡൗണ്‍ ഉടമയുമടക്കം നിരവധി പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ്‌ പറഞ്ഞു.


കൊച്ചി റിഫൈനറിയില്‍ നിന്നും തൊടുപുഴയിലേക്കും ഇന്‍ഫോ പാര്‍ക്കിലേക്കും പോകേണ്ട ടാങ്കറാണ്‌ സംഘം പിടികൂടിയത്‌. കൂടാതെ ഉന്നക്കുപ്പയില്‍ സൂക്ഷിച്ചിരുന്ന 230 ബാരല്‍ ടാറും പിടികൂടിയിട്ടുണ്ട്‌. മൂവാറ്റുപുഴ മേഖലയില്‍ വന്‍തോതില്‍ ടാര്‍ കടത്തല്‍ നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ്‌ ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്‌.










from kerala news edited

via IFTTT

വീണ്ടും ഫണ്ട്‌ നല്‍കി സര്‍ക്കാര്‍; അമ്പരന്ന്‌ പഞ്ചായത്തുകള്‍











Story Dated: Wednesday, April 1, 2015 02:11


കോതമംഗലം: പദ്ധതി ഇനത്തിലേക്ക്‌ പതിനൊന്നാമത്‌ ഒരു ഗഡു തുക കൂടി അപ്രതീക്ഷിതമായി പഞ്ചായത്തുകളുടെ ഫണ്ടിലേക്ക്‌. ഏഴ്‌ ഗഡുവിനു ശേഷം തുകയുടെ കാര്യത്തില്‍ അനിശ്‌ചിതത്വം നിലനില്‍ക്കവെ മൂന്നു ഗഡുക്കള്‍ ഒരുമിച്ചു നല്‍കിയതിനു പിന്നാലെയാണ്‌ ഇപ്പോള്‍ മറ്റൊന്നു കൂടി നല്‍കി സര്‍ക്കാര്‍ പഞ്ചായത്തുകളെ അമ്പരപ്പിച്ചിരിക്കുന്നത്‌. നികുതി പിരിവിന്റെ ഒരു ഭാഗം എന്ന പേരില്‍ കഴിഞ്ഞ ദിവസം അനുവദിച്ചിരിക്കുന്ന തുക ട്രഷറിയില്‍ എത്തിയിട്ടില്ല. എന്നാല്‍ 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ലഭിച്ചിരിക്കുന്നതായതിനാല്‍ പദ്ധതി ചെലവുകള്‍ കണക്കാക്കുമ്പോള്‍ ആകെ ചിലവഴിച്ച തുകയുടെ ശതമാനത്തില്‍ മാറ്റം വരും.


തൊണ്ണൂറു ശതമാനം വരെ വിനിയോഗിച്ചവര്‍ പോലും എണ്‍പതിന്‌ താഴേക്ക്‌ എന്ന നിലയിലാകും. തുക അടുത്ത സാമ്പത്തിക വര്‍ഷം വിനിയോഗിക്കുന്നതിന്‌ സാങ്കേതിക തടസമില്ലെങ്കിലും പദ്ധതി ചിലവില്‍ വരുന്ന വ്യത്യാസം ഭാവിയില്‍ പല ഗ്രാന്റുകളും മറ്റും ലഭിക്കുന്നതിന്‌ തടസമാവുമെന്ന്‌ കരുതുന്നു. ലോക ബാങ്ക്‌ സഹായം താമസിച്ച്‌ ലഭിച്ച പഞ്ചായത്തുകളും മറ്റും പുതിയ ഗഡു കൂടി അനുവദിച്ചതോടെ സന്തോഷത്തിലും ഒപ്പം അങ്കലാപ്പിലുമാണ്‌. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്‌ എല്ലാ പഞ്ചായത്തുകളും അംഗീകരിച്ചു കഴിഞ്ഞു. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി തീരുന്ന വര്‍ഷം കൂടിയായതിനാല്‍ തുക നേരത്തെ ലഭിച്ചത്‌ നന്നായെന്ന വ്യാഖ്യാനവുമുണ്ട്‌.










from kerala news edited

via IFTTT

നിയന്ത്രണം വിട്ട ജീപ്പിടിച്ച്‌ വീട്‌ തകര്‍ന്നു











Story Dated: Wednesday, April 1, 2015 02:11


മൂവാറ്റുപുഴ: നിയന്ത്രണം വിട്ടു വന്ന ജീപ്പിടിച്ച്‌ വീട്‌ തകര്‍ന്നു. എം.സി. റോഡിന്‌ സമീപത്ത്‌ തൃക്കളത്തൂര്‍ കാവുംപടിയില്‍ രാമകൃഷ്‌ണന്‍ നായരുടെ വീടാണ്‌ തകര്‍ന്നത്‌. ഇന്നലെ ഉച്ചയ്‌ക്ക് 12.30നായിരുന്നു സംഭവം. വീടിനകത്തുണ്ടായിരുന്ന ആളുകള്‍ തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്‌. പെരുമ്പാവൂര്‍ നിന്നും കോട്ടയത്തേക്ക്‌ പോകുകയായിരുന്ന ജീപ്പാണ്‌ അപകടത്തില്‍ പെട്ടത്‌. റോഡില്‍ നിന്നും നാലടിയോളം താഴേക്ക്‌ വീണ ജീപ്പ്‌ വീട്ടില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. ഓടു മേഞ്ഞ വീടായതിനാല്‍ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്‌. ജീപ്പിലുണ്ടായിരുന്ന ഒരാള്‍ക്ക്‌ ചെറിയ പരുക്കുണ്ട്‌. സമീപത്തുള്ള ട്രാന്‍സ്‌ഫോമറില്‍ ഇടിക്കാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.










from kerala news edited

via IFTTT

ആറുദിനം; ടാറിങ്‌ 'അടിപൊളി'











Story Dated: Wednesday, April 1, 2015 02:11


കൂത്താട്ടുകുളം: നിര്‍മാണത്തിലെ അപാകതയും നിലവാരമില്ലായ്‌മയും മൂലം ആറു ദിവസം മുമ്പ്‌ ടാറിങ്‌ പൂര്‍ത്തീകരിച്ച റോഡ്‌ ടാറിങ്‌ പൊളിഞ്ഞു തകര്‍ന്നു. കാക്കൂര്‍ അണ്ടിച്ചിറ റോഡാണ്‌ തകര്‍ന്നത്‌. കാക്കൂര്‍ കോണ്‍വെന്റ്‌ ജംഗ്‌ഷന്‍ മുതല്‍ പള്ളിക്കുന്ന്‌ വരെയുളള ഭാഗത്ത്‌ റോഡിന്റെ ഏറ്റവും മുകളിലത്തെ ടാറിങ്‌ പാളിയാണ്‌ പൊളിഞ്ഞിരിക്കുന്നത്‌. പലയിടത്തും ടാറിങ്‌ വന്‍തോതില്‍ ഇളകിയിട്ടുണ്ട്‌. 24 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മിച്ച രണ്ടു കിലോമീറ്റര്‍ റോഡിനാണ്‌ ഈ ദുര്‍ഗതി.


ഏറ്റവും നിലവാരം കുറഞ്ഞ ടാറും അനുബന്ധ സാമഗ്രികളുമാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നും നിര്‍മാണം നടന്നുകൊണ്ടിരിക്കുമ്പോള്‍ വകുപ്പ്‌ തല ഉദ്യോഗസ്‌ഥര്‍ മേല്‍നോട്ടത്തിനായി ഇവിടെ എത്തിനോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ടാറിങിന്റെ പേരില്‍ നടക്കുന്ന അഴിമതി അവസാനിപ്പിക്കണമെന്നും കാക്കൂര്‍ അണ്ടിച്ചിറ റോഡ്‌ പൊളിഞ്ഞ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിച്ച്‌ പൂര്‍ണമായും റോഡ്‌ റീടാറിങ്‌ നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT