Story Dated: Wednesday, April 1, 2015 02:11
കൂത്താട്ടുകുളം: നിര്‍മാണത്തിലെ അപാകതയും നിലവാരമില്ലായ്‌മയും മൂലം ആറു ദിവസം മുമ്പ് ടാറിങ് പൂര്‍ത്തീകരിച്ച റോഡ് ടാറിങ് പൊളിഞ്ഞു തകര്‍ന്നു. കാക്കൂര്‍ അണ്ടിച്ചിറ റോഡാണ് തകര്‍ന്നത്. കാക്കൂര്‍ കോണ്‍വെന്റ് ജംഗ്‌ഷന്‍ മുതല്‍ പള്ളിക്കുന്ന് വരെയുളള ഭാഗത്ത് റോഡിന്റെ ഏറ്റവും മുകളിലത്തെ ടാറിങ് പാളിയാണ് പൊളിഞ്ഞിരിക്കുന്നത്. പലയിടത്തും ടാറിങ് വന്‍തോതില്‍ ഇളകിയിട്ടുണ്ട്. 24 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച രണ്ടു കിലോമീറ്റര്‍ റോഡിനാണ് ഈ ദുര്‍ഗതി.
ഏറ്റവും നിലവാരം കുറഞ്ഞ ടാറും അനുബന്ധ സാമഗ്രികളുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നും നിര്‍മാണം നടന്നുകൊണ്ടിരിക്കുമ്പോള്‍ വകുപ്പ് തല ഉദ്യോഗസ്‌ഥര്‍ മേല്‍നോട്ടത്തിനായി ഇവിടെ എത്തിനോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ടാറിങിന്റെ പേരില്‍ നടക്കുന്ന അഴിമതി അവസാനിപ്പിക്കണമെന്നും കാക്കൂര്‍ അണ്ടിച്ചിറ റോഡ് പൊളിഞ്ഞ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് പൂര്‍ണമായും റോഡ് റീടാറിങ് നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT