Story Dated: Wednesday, April 1, 2015 08:27
ന്യൂഡല്‍ഹി: ഹിന്ദു യുവാവിനൊപ്പം ജീവിക്കാന്‍ മുസ്ലിം യുവതിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. ഹിന്ദു യുവാവുമൊത്തുള്ള വിവാഹ ശേഷം മറ്റൊരാളെ വിവാഹം കഴിക്കാന്‍ യുവതിയില്‍ കുടുംബം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. യുവതിയുടെയും യുവാവിന്റെയും മുമ്പോട്ടുള്ള ജീവിതത്തില്‍ അനാവശ്യമായി ഇടപെടരുതെന്നും യുവതിയുടെ കുടുംബത്തോട് കോടതി നിര്‍ദേശിച്ചു.
2014 ഡിസംബറിലാണ് കേസ് ആദ്യമായി കോടതിയുടെ മുന്നിലെത്തുന്നത്. താന്‍ സ്വമേധയാ ഹിന്ദു യുവാവായ ആകാശിനൊപ്പം ഇറങ്ങിപ്പോക്കുകയായിരുന്നു എന്ന് 18കാരിയായ മുസ്ലീം യുവതി കോടതിയെ അറിയിച്ചു. ആകാശിമായുള്ള വിവാഹശേഷം താന്‍ വീട്ടില്‍ മടങ്ങിയെത്തി. അടുത്ത മൂന്നു വര്‍ഷത്തേയ്‌ക്ക് വിവാഹ ജീവിതം നയിക്കാന്‍ താല്‍പര്യമില്ലെന്നും യുവതി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് ഒപ്പം ജീവിക്കാന്‍ യുവതിയെ കോടതി അനുവദിച്ചു. ഈ കാലയളവില്‍ യുവതിയെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കരുതെന്നും മാതാപിതാക്കളോട് കോടതി നിര്‍ദേശിച്ചിരുന്നു.
ജനുവരിയിലാണ് ആകാശ് വീണ്ടും കോടതിയെ സമീപിക്കുന്നത്. തന്റെ ഭാര്യയെ മാതാപിതാക്കള്‍ ഉത്തര്‍പ്രദേശിലെ മീററ്റിലെത്തിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഇയാള്‍ ആരോപിച്ചു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം ഹാജരായ യുവതിയോട് ആരുടെകൂടെ ജീവിക്കാനാണ് ആഗ്രഹമെന്ന് കോടതി ആരാഞ്ഞു. തനിക്ക് ഭര്‍ത്താവിനൊപ്പം പോകാനാണ് ആഗ്രഹമെന്ന് യുവതി വെളിപ്പെടുത്തിയതോടെ കോടതി ഇതിന് അനുവാദം നല്‍കുകയായിരുന്നു. യുവതിക്ക് പ്രായപൂര്‍ത്തിയായ സാഹചര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും കോടതി വിലയിരുത്തി.
from kerala news edited
via IFTTT