121

Powered By Blogger

Wednesday, 1 April 2015

ആളൊഴിഞ്ഞ്‌ പേവാര്‍ഡ്‌











Story Dated: Thursday, April 2, 2015 01:14


ഗാന്ധിനഗര്‍: ആവശ്യക്കാരേയുണ്ടായിട്ടും മെഡിക്കല്‍ കോളജ്‌ആശുപത്രിയിലെ പേവാര്‍ഡ്‌ ആളൊഴിഞ്ഞ നിലയില്‍. കേരള ഹെല്‍ത്ത്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലുള്ള പേവാര്‍ഡിലെ മുറികളാണ്‌ ആവശ്യക്കാരുണ്ടായിട്ടും ഒഴിഞ്ഞുകിടക്കുന്നത്‌.


പേവാര്‍ഡ്‌ ആവശ്യപ്പെടുന്ന രോഗികള്‍ക്ക്‌ ഇത്‌ അനുവദിക്കുന്നതിനുവേണ്ട അനുമതി ചികിത്സിക്കുന്ന ഡോക്‌ടറാണ്‌ നല്‍കേണ്ടത്‌. എന്നാല്‍, വാര്‍ഡിലെ പരിശോധനകള്‍ക്കുശേഷം പേവാര്‍ഡിലെത്തി അവിടത്തെ രോഗികളെകൂടി പരിശോധന നടത്താന്‍ ഡോക്‌ടര്‍മാര്‍ക്ക്‌ താല്‌പര്യമില്ല. ഇതാണ്‌ പേവാര്‍ഡ്‌ അനുവദിക്കുന്നതിന്‌ തടസമാകുന്നത്‌. പേവാര്‍ഡുകള്‍ക്കായി രോഗികള്‍ നല്‍കിയ അപേക്ഷകള്‍ ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്‌.

ആശുപത്രി കെട്ടിടത്തോട്‌ ചേര്‍ന്ന്‌ നൂറ്‌ മുറികളാണ്‌ പേവാര്‍ഡിനുള്ളത്‌. ഡീലക്‌സ്, സൂപ്പര്‍ഡീലക്‌സ്, എ ഗ്രേഡ്‌, ബി ഗ്രേഡ്‌ എന്നിങ്ങനെ തരംതിരിച്ച്‌ 200 മുതല്‍ 400 രുപവരെ നിരക്കിലാണ്‌ ദിവസവാടകയ്‌ക്ക് മുറികള്‍ നല്‍കുന്നത്‌.


ആവശ്യമുള്ള രോഗികള്‍ക്ക്‌ പേവാര്‍ഡ്‌ അനുവദിച്ചാല്‍ വാര്‍ഡുകളിലെ തിരക്കിന്‌ അല്‌പം ആശ്വാസമാകും. 60 ബഡുകളുള്ള വാര്‍ഡില്‍ നിലവില്‍ 150 ന്‌ മുകളില്‍ രോഗികളും അവരേക്കാള്‍ കുടുതല്‍ കൂട്ടിരിപ്പുകാരുമുണ്ട്‌.

നിരവധി രോഗികളാണ്‌ തിരക്കിനിടയില്‍ തറയില്‍ കിടക്കുന്നത്‌. ജനറല്‍ മെഡിസിന്‍ വാര്‍ഡിലും ഓര്‍ത്തോവാര്‍ഡിലും രോഗികളുടെ തിരക്ക്‌ വളരെ കുടുതലാണ്‌. ഈ അവസ്‌ഥ നിലനില്‍ക്കുമ്പോഴാണ്‌ അസൗകര്യങ്ങള്‍ പറഞ്ഞ്‌ ഡോക്‌ടര്‍മാര്‍ പേവാര്‍ഡ്‌ അനുവദിക്കുന്നതിന്‌ അനുമതി നല്‍കാന്‍ തയാറാകാത്തത്‌.










from kerala news edited

via IFTTT

Related Posts: