121

Powered By Blogger

Wednesday, 1 April 2015

മുളയന്‍കാവ്‌ ചെറിയകാളവേല ഇടപ്പൂരാഘോഷത്തിന്‌ നാളെ തുടക്കം











Story Dated: Thursday, April 2, 2015 01:10


കുലുക്കല്ലൂര്‍: മുളയന്‍കാവ്‌ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ചെറിയകാളവേല, ഇടപ്പൂരാഘോഷത്തിന്‌ നാളെ തുടക്കമാവും. മുളയന്‍കാവ്‌ തട്ടകത്തിലെ പത്തുതറ ദേശങ്ങള്‍ ഊഴമിട്ട്‌ നടത്തുന്നതാണ്‌ ചെറിയകാളവേലയും, ഇടപ്പൂരവും. 3,4,5 ദിവസങ്ങളില്‍ വൈവിധ്യപൂര്‍ണവും, വര്‍ണശബളവുമായ പരിപാടികളോടെ വണ്ടുംതറ ദേശക്കാരുടെ നേതൃത്വത്തിലാണ്‌ ഇത്തവണ ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്‌.


3ന്‌ വൈകുന്നേരം 6.30ന്‌ വൈക്കം വിജയലക്ഷ്‌മി നയിക്കുന്ന മെഗാമ്യൂസിക്കല്‍ ഫ്യൂഷന്‍ അരങ്ങേറും. രാത്രി 9ന്‌ കൊട്ടിപ്പുറപ്പാട്‌. 4ന്‌ ചെറിയകാളവേല ദിവസം രാത്രി 8ന്‌ അത്താളൂര്‍ ശിവന്‍, കല്ലൂര്‍ ഉണ്ണികൃഷ്‌ണന്‍ എന്നിവരുടെ ഇരട്ടതായമ്പക. 10ന്‌ കൊമ്പ്‌പറ്റ്‌, കുഴല്‍പ്പറ്റ്‌. 11ന്‌ കാളപ്രദക്ഷിണം. തുടര്‍ന്ന്‌ കിള്ളിമംഗലം മുരളിയുടെ പ്രമാണത്തില്‍ പാണ്ടിമേളത്തോടെ കാളയിറക്കം.


5ന്‌ ഇടപ്പൂരം ദിവസം ഉച്ചക്ക്‌ 1ന്‌ തായമ്പക, കേളി, കൊമ്പ്‌പറ്റ്‌, കുഴല്‍പ്പറ്റ്‌, 3.30ന്‌ തിരുവല്ല രാധാകൃഷ്‌ണന്‍, കിള്ളിമംഗലം മുരളി, ഗുരുവായൂര്‍ ഗോപന്‍, കലാമണ്ഡലം ദേവരാജന്‍, മുളയന്‍കാവ്‌ അരവിന്ദാക്ഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളത്തോടെ താലംകൊളുത്തി തേര്‍എഴുന്നള്ളിപ്പ്‌. വൈകുന്നേരം 6ന്‌ വെളിച്ചപ്പാടുമാരുടെ നൃത്തവും, അരിയേറും നടക്കുന്നതോടെ വണ്ടുംതറ ദേശപ്പൂരത്തിന്‌ സമാപനമാകും.










from kerala news edited

via IFTTT