ഇവര്‍ സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്രപ്രതിഭകള്‍
Posted on: 02 Apr 2015
മസ്‌കറ്റ്: ഒമാനിലെ 17 ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒമാന്‍ സയന്‍സ് ഇന്ത്യ ഫോറം നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രപ്രതിഭകളെ പ്രഖ്യാപിച്ചു. 17 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 5,000-ത്തിലേറെ വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ ശാസ്ത്രപ്രതിഭ പരീക്ഷയില്‍ പങ്കെടുത്തതായി ഫോറം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അല്‍ ഗൂബ്ര ഇന്ത്യന്‍ സ്‌കൂളിലെ ആരോണ്‍ ഡെറിക്, ആരോഗ്യ നാഥന്‍, സലാല ഇന്ത്യന്‍ സ്‌കൂളിലെ നെമാന്‍ വര്‍മ, വാദികബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ ജേയൂസ് ജെയ്‌സന്‍, ദാര്‍സൈത് ഇന്ത്യന്‍ സ്‌കൂളിലെ വൈശാഖ് ശ്രീ കുമാര്‍, ഇബ്ര ഇന്ത്യന്‍ സ്‌കൂളിലെ അമല്‍ മാത്യു, മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ കൃഷ്ണദേവ് ആര്‍. മേനോന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ശാസ്ത്രപ്രതിഭകള്‍.
47 പേര്‍ എ പ്ലസും 1,067 പേര്‍ എ ഗ്രേഡും നേടി. 150 റിയാല്‍ കാഷ് അവാഡ് ഉള്‍പ്പെടെയുള്ള ശാസ്ത്രപ്രതിഭാ പുരസ്‌കാരദാനം മെയ് 25-ന് മണിപ്പാല്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. വല്യത്താന്‍ നിര്‍വഹിക്കും. ഈ വര്‍ഷത്തെ ജെയ്ക്കര്‍ സ്മാരക പുരസ്‌കാരം ഡോ. വല്യത്താന് സമ്മാനിക്കും. എ പ്ലസ് നേടിയവര്‍ക്കും ശാസ്ത്ര പ്രതിഭകള്‍ക്ക് ഒപ്പം സമ്മാനം നല്കും. മറ്റുള്ളവരുടെ സമ്മാനം സ്‌കൂളില്‍ എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഏപ്രില്‍ 24-ന് വാദികബീര്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആരോഗ്യകരമായ ജീവിതത്തിലൂടെ മരുന്നുകളെ അകറ്റാം എന്ന വിഷയത്തില്‍ ശാസ്ത്രപ്രദര്‍ശനവും മത്സരങ്ങളും നടക്കും. ബി.ആര്‍. പ്രസന്നന്‍, ശിവശങ്കരപണിക്കര്‍, ടി. ഭാസ്‌കരന്‍, അരവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT