ജൈറ്റക്‌സ്: ആദ്യദിനംതന്നെ പൂരത്തിരക്ക്
Posted on: 02 Apr 2015
ദുബായ്: ഏറ്റവും വലിയ ഇലക്ട്രോണിക് വ്യാപാര മേളയായ ജൈറ്റക്‌സ് ഷോപ്പറിന് ബുധനാഴ്ച ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. ആദ്യ ദിനം തന്നെ ഹാളിലാകെ പുരുഷാരമായിരുന്നു.
വിലക്കുറവിന്റെ മേളയായി അറിയപ്പെടുന്ന ജൈറ്റക്‌സില്‍ ലോകത്തിലെ മുന്‍നിര ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളെല്ലാം എത്തിയിട്ടുണ്ട്. യു.എ.ഇ.യിലെ പ്രമുഖ ഇലക്ട്രോണിക്‌സ് വ്യാപാര ശൃംഖലകളും സ്വന്തമായി പവലിയനുകള്‍ വഴി വ്യാപാരം നടത്തുന്നു. വലിയ ടി.വി.കള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും തന്നെയാണ് ഇത്തവണയും മേളയില്‍ ഏറെ ഡിമാന്‍ഡ്. ചില സ്റ്റാളുകള്‍ നിരവധി സമ്മാനങ്ങളും ഓരോ സാധനത്തിനും ഒപ്പം നല്‍കുന്നു. മണിക്കൂറുകള്‍ തോറും ഇത്തരം സമ്മാനങ്ങള്‍ മാറി മറിയുന്നു എന്നതും ജൈറ്റക്‌സിന്റെ പ്രത്യേകതയാണ്.
20 ദിര്‍ഹമാണ് പ്രവേശന ഫീസ്. 2500 ദിര്‍ഹത്തിന് മേലെ വിലയുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി നിത്യേന നറുക്കെടുപ്പും സമ്മാനങ്ങളുമുണ്ട്. ദിവസവും 20 ഗ്രാമിന്റെ സ്വര്‍ണം 10 പേര്‍ക്ക് നല്‍കും. മെഗാ സമ്മാനമായി പജേറോ കാറും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനുപുറമെയാണ് ഓരോ കമ്പനികളുടെയും വകയുള്ള സമ്മാനങ്ങള്‍. രാവിലെ 11 മണിമുതല്‍ രാത്രി 11 വരെയാണ് പ്രദര്‍ശനവും വില്പനയും. ഏപ്രില്‍ നാലിന് സമാപിക്കും.
from kerala news edited
via IFTTT