Story Dated: Wednesday, April 1, 2015 02:14
ബാലരാമപുരം: കടലില്‍ കുളിക്കുന്നതിനിടയില്‍ കുട്ടികള്‍ക്കു കിട്ടിയ അപകടസൂചനാമുന്നറിയിപ്പ് ഉപകരണം (റെഡ്ഹാന്റില് ഫ്ളാക്) പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം കടലില്‍ കുളിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ആണ് കുട്ടികള്‍ക്ക് റെഡ്് ഹാന്റില്‍ ഫ്ളാക് കിട്ടിയത്. അരലിറ്റര്‍ കൊണ്ടുള്ള ടിന് രൂപത്തിലുള്ള നോബ് വലിച്ച് പൊട്ടിച്ചല് ഉള്ളില്‍ നിന്നും ചുവന്ന നിറത്തിലുള്ള പുക അന്തരീക്ഷത്തില്‍ ഉയരും. കുട്ടികള്‍ക്ക് കിട്ടിയ ടിന്നിന്റെ നോബ് പൊട്ടിച്ച് അന്തരീക്ഷത്തില്‍ ചുവപ്പ് പുക ഉയര്‍ന്നതാണ് പരിഭ്രാന്തിപരത്തിയത്.
കപ്പല്‍ പോകുമ്പോള്‍ സമീപത്ത് മത്സ്യ ബന്ധന ബോട്ടോ വള്ളങ്ങളോ അകപ്പെട്ടാല്‍ അപകടപ്പെടാതിരിക്കാന്‍ കപ്പല്‍ ജീവനക്കാര്‍ റെഡ് ഹാന്റില്‍ ഫ്ളാക് പൊട്ടിച്ച് സിഗ്നല്കാണിക്കും. ഈ പുക കണ്ടാല്‍ അറിയാവുന്ന ബോട്ടുകാരായാലും വള്ളക്കാരായാലും മാറിപ്പോവുകയോ അപകടത്തില്പ്പെടാതിരിക്കാനോ ശ്രദ്ധിക്കും. അതേ പോലെ കപ്പലിന് അപകടം സംഭവിച്ചാലും ഇത് പൊട്ടിക്കും. രക്ഷാ പ്രവര്‍ത്തനത്തിന് എത്തുന്നതിന് വേണ്ടിയാണ് സാധാരണ ഇതുപയോഗിക്കുന്നത്. കപ്പലുകളിലും ഫിഷിംഗ് ബോട്ടുകളിലുമാണ് കോസ്റ്റല്‍ കോസ്റ്റ്ഗാര്‍ഡും പോലീസും ഇതുപയോഗിക്കാറുള്ളത്.
കാലാവധി കഴിഞ്ഞ റെഡ് ഹാന്റില്‍ ഫ്ളാക് പോലീസോ കപ്പല്‍ ജീവനക്കാരോ കടലില്‍ ഉപേക്ഷിച്ചതാകാം കുളിക്കുന്നതിനിടെ കുട്ടികള്‍ക്ക് കിട്ടിയതും പരിഭ്രാന്തിക്കിട വരുത്തിയതെന്നുമാണ് നിഗമനം.
from kerala news edited
via
IFTTT
Related Posts:
നബിദിനാഘോഷങ്ങള്‍ക്ക് തുടക്കമായി Story Dated: Saturday, January 3, 2015 06:45കല്ലറ: ദക്ഷിണ കേരളാ ലജ്നത്തുല്‍ മു അല്ലിമീന് കല്ലറ മേഖലയുടെ ആഭിമുഖ്യത്തിലുള്ള മുസ്ലീം ജമാ അത്തുകളില്‍ നബിദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്നുരാവിലെ ഏഴിന് ശുഭ്രവസ്തധാരികളാ… Read More
മകന്റെ മരണം: മൂന്നുപേരടങ്ങിയ കുടുംബം അനാഥമായി Story Dated: Saturday, January 3, 2015 06:45ബാലരാമപുരം: മനോരോഗിയായ അമ്മയ്ക്കും മകള്‍ക്കും മൂകനായ മകനും ഏക ആശ്രയമായിരുന്ന ശ്രീകുമാറിന്റെ മരണം മൂവരെയും അനാഥരാക്കി. ആക്കുളം അയണിയറത്തല ക്ഷേത്രത്തിലെ പൂജാരി ബാലരാമപുരം കല്… Read More
സംസ്ഥാന കേരളോത്സവ സമാപനം അലങ്കോലപ്പെടുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണം Story Dated: Saturday, January 3, 2015 06:45നെടുമങ്ങാട്: സംസ്ഥാന കേരളോത്സവം നടത്തിപ്പ് വിജയമാക്കാന്‍ ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ സമാപന സമ്മേളനത്തോടനുബന്ധിച്ച് അരുവിക്കരയില്‍ സംഘര്‍ഷം സൃഷ്ടിച്ച് അലങ്കോല… Read More
മോസ്ക്ക്മാന് ഗോപാലകൃഷ്ണന് കടുവയില്‍ ട്രസ്റ്റിന്റെ ആദരം Story Dated: Saturday, January 3, 2015 06:45കല്ലമ്പലം: കടുവാപള്ളിയും പാളയം പള്ളിയും ബീമാപള്ളിയുമുള്പ്പെടെ നൂറു മസ്ജിദുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തിരുവനന്തപുരം സ്വദേശി ആര്‍ക്കിടെക്ട് ഗോപാലകൃഷ്ണനെ കെ.ടി.സി.ടി… Read More
കുടിവെള്ള കണക്ഷന് മേയര്‍ തടസം നില്ക്കുന്നതായി പരാതി Story Dated: Saturday, January 3, 2015 06:45തിരുവനന്തപുരം: മേയര്‍ ചന്ദ്രികയുടെ അയല്‍വാസിയായ സ്ത്രീക്കു കുടിവെള്ള കണക്ഷന് ലഭിക്കുന്നില്ലെന്ന് പരാതി. വിഭിന്നശേഷിയുള്ള രണ്ടുകുട്ടികളുടെ അമ്മ കല പൈപ്പ് കണക്ഷനുവേണ്ടി അപേക… Read More