121

Powered By Blogger

Wednesday, 1 April 2015

കടവല്ലൂര്‍ ക്ഷേത്രത്തിലേക്ക്‌ ചവിട്ടുപടികള്‍ നിര്‍മിക്കുന്നു











Story Dated: Thursday, April 2, 2015 01:11


കുന്നംകുളം: പഞ്ചായത്തിന്റേതാണെന്ന്‌ അവകാശപ്പെട്ട്‌ ടാര്‍ ചെയ്‌ത റോഡ്‌ കടവല്ലൂര്‍ ക്ഷേത്ര ഉപദേശകസമിതി വെട്ടിപ്പൊളിച്ച്‌ ക്ഷേത്രഗോപുരനടയിലേക്ക്‌ 15 മീറ്റര്‍ നീളത്തില്‍ ചവിട്ടുപടികളുടെ നിര്‍മാണമാരംഭിച്ചു.


കഴിഞ്ഞമാസം ടാര്‍ചെയ്‌ത ഈ റോഡ്‌ ക്ഷേത്ര ഉപദേശകസമിതി ജെ.സി.ബി. ഉപയോഗിച്ച്‌ വെട്ടിപ്പൊളിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ പഞ്ചായത്ത്‌ ഭരണസമിതി നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ റോഡ്‌ പഞ്ചായത്തിന്റേതാണെന്ന്‌ തെളിയിക്കാവുന്ന രേഖകള്‍ ഹാജരാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ കടവല്ലൂര്‍ ക്ഷേത്രത്തിന്റേതാണ്‌ ഈ റോഡ്‌.


വെട്ടിപ്പൊളിച്ച റോഡിന്റെ ഒരുഭാഗത്ത്‌ 15 മീറ്റര്‍ നീളത്തിലാണ്‌ ഗോപുരനടയ്‌ക്ക് നേരേയായി പൗരാണിക മാതൃകയില്‍ ചവിട്ടുപടികള്‍ നിര്‍മിക്കുന്നത്‌. ക്ഷേത്രമതില്‍ക്കെട്ടിനോടു ചേര്‍ന്ന്‌ എട്ടടി വീതിയില്‍ വാഹനങ്ങള്‍ക്ക്‌ വരാനായി റോഡും നിര്‍മിക്കുന്നുണ്ട്‌. 20 അടി നീളത്തില്‍ 10 അടി വീതിയില്‍ ആറു പടികളാണ്‌ നിര്‍മിക്കുന്നത്‌. കടവല്ലൂര്‍ ക്ഷേത്രം മേല്‍ശാന്തി കക്കാട്‌ ശശി നമ്പൂതിരി ചവിട്ടുപടികളുടെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ചു. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഈ മാസം 24 ന്‌ (മേടം 10) ചവിട്ടുപടികള്‍ ക്ഷേത്രത്തിന്‌ സമര്‍പ്പിക്കുമെന്ന്‌ നിര്‍മാണകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ്‌ ചവിട്ടുപടികളുടെ നിര്‍മാണം നടത്തുന്നത്‌.










from kerala news edited

via IFTTT