ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേരിയബിൾ ഡിഎ വർധിപ്പിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. 105 രൂപ മുതൽ 210 രൂപവരെയാണ് വർധന. 1.5 കോടിയിലധികംവരുന്ന ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. കേന്ദ്ര സർക്കാർ വകുപ്പുകളിലെയും റെയിൽവെ ഉൾപ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വർധിപ്പിച്ച ക്ഷമാബത്ത ലഭിക്കും. കരാർ തൊഴിലായളികൾക്കും ഇത് ബാധകമാണ്. 2021 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. ഉപഭോക്തൃ വില സൂചികയുടെ ശരാശരി അടിസ്ഥാനമാക്കിയാണ്...