കൊച്ചി:ഓണം വില്പന ഉഷാറാക്കിയതോടെ സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകൾ ഇത്തവണ നേടിയത് 19.88 കോടി രൂപ. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് ഒരുക്കിയ ഓണച്ചന്തകളിലൂടെയാണ് ഇത്. പഞ്ചായത്ത് തലത്തിൽ 16.01 കോടി രൂപയും മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിൽ 3.87 കോടി രൂപയുമാണ് ഓണച്ചന്തകളിലൂടെ നേടിയത്. കഴിഞ്ഞ വർഷം മൂന്നു കോടി രൂപയും 2017-ൽ 27 കോടി രൂപയുമായിരുന്നു ഓണച്ചന്തകളിൽനിന്നുള്ള വരുമാനം. ഇത്തവണ ഓണത്തിന് 15-20 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിട്ടിരുന്നത്. ഉദ്ദേശിച്ച വില്പനനേട്ടം കൈവരിക്കാനായെന്നും മികച്ച പ്രതികരണമാണ് ഓണച്ചന്തകൾക്ക് ലഭിച്ചതെന്നും കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാം ഓഫീസർ എൻ.എസ്. നിരഞ്ജന അറിയിച്ചു. പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വിപണികൾ ലക്ഷ്യമിട്ടുമാണ് ഓണച്ചന്തകൾ സംഘടിപ്പിച്ചത്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു വില്പന. വരുമാനം കൂടുതൽ എറണാകുളത്ത് എറണാകുളം ജില്ലയിലെ ഓണച്ചന്തകളിൽനിന്നാണ് കുടംബശ്രീ ഏറ്റവും കൂടുതൽ വരുമാനം നേടിയത്, 8.73 കോടി രൂപ. ഏറ്റവും കൂടുതൽ ചന്തകൾ സംഘടിപ്പിച്ചതും എറണാകുളത്താണ് - 103 ഓണച്ചന്തകൾ. 4,169 കുടുംബശ്രീ യൂണിറ്റുകൾ ജില്ലയിലെ ഓണച്ചന്തകളിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ യൂണിറ്റുകളുടെ പങ്കാളിത്തമുണ്ടായത് കണ്ണൂർ ജില്ലയിലാണ്, 5,370. തിരുവനന്തപുരത്ത് 4,599 കുടുംബശ്രീ യൂണിറ്റുകൾ മേളകളിൽ പങ്കെടുത്തു. പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച ചന്തകളിൽനിന്ന് 8.13 കോടി രൂപയും ആലപ്പുഴയിൽനിന്ന് 8.02 കോടി രൂപയും കണ്ണൂർ ജില്ലയിലെ മേളകളിൽനിന്ന് 7.4 കോടി രൂപയുമാണ് ലഭിച്ചത്. സംസ്ഥാനത്ത് മൊത്തം 1,015 ഓണച്ചന്തകളാണ് കുടുംബശ്രീ സംഘടിപ്പിച്ചത്. 27,413 കുടുംബശ്രീ യൂണിറ്റുകൾ മേളകളിൽ പങ്കെടുത്തു.
from money rss https://ift.tt/32NCvz1
via IFTTT
from money rss https://ift.tt/32NCvz1
via IFTTT