121

Powered By Blogger

Monday, 22 February 2021

ഓയില്‍, കെമിക്കല്‍ ബിസിനസിന് പുതിയ കമ്പനി: റിലയന്‍സില്‍ ആരാംകോ നിക്ഷേപം നടത്തിയേക്കും

മുംബൈ: ജിയോ പ്ലാറ്റ്ഫോം ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ കൂടിച്ചേർന്ന റിലയൻസ് ഇൻഡസ്ട്രീസിന് പുതിയ സബ്സിഡിയറികൂടി നിലവിൽവരുന്നു. റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസുകൾമാത്രമായിരിക്കും പുതിയ കമ്പനി കൈകാര്യംചെയ്യുക. സൗദി ആരാംകോ ഉൾപ്പടെയുള്ള ആഗോള കമ്പനികളിൽനിന്ന് നിക്ഷേപം ലക്ഷ്യമിട്ടാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ പുതിയനീക്കം. ഇതോടെ റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസുകൾക്കായി പുതിയ മാനേജുമെന്റ് നിലവിൽവരും. കമ്പനിയിൽ പ്രൊമോട്ടർമാർക്ക് 49.14ശതമാനം ഓഹരി വിഹിതംതുടരും. സബ്സിഡിയറിയാകുമ്പോൾ ഓഹരി നിക്ഷേപകരുടെകാര്യത്തിൽ തൽസ്ഥതി തുടരുമെന്ന് സ്റ്റോക് എക്സ്ചേഞ്ചിനെ റിലയൻസ് അറിയിച്ചിട്ടുണ്ട്. ഗുജറാത്തിലെ ജാംനഗറിലെ രണ്ട് എണ്ണശുദ്ധീകരണശാലകളും പെട്രോകെമിക്കൽ ആസ്തികളും ഉൾക്കൊള്ളുന്ന ഓയിൽ, കെമിക്കൽ ബിസിനസിലെ 20ശതമാനം ഓഹരികൾ സൗദി ആരാംകോയ്ക്ക് വിൽക്കാൻ 2019ൽ ധാരണയിലെത്തിയിരുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് ചർച്ച നീണ്ടുപോകുകയായിരുന്നു. ലോകത്തെതന്നെ ഏറ്റവുംവലിയ എണ്ണകയറ്റുമതി കമ്പനിയായ സൗദി ആരാംകോയുമായി വീണ്ടുംചർച്ച സജീവമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. RIL announces demerger of oil-to-chemical biz as talks with Aramco resume

from money rss https://bit.ly/3brkA7c
via IFTTT

സ്വർണവില പവന് 480 രൂപകൂടി 35,080 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 480 രൂപകൂടി 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയിൽ തുടർന്ന വില ചൊവാഴ്ചയാണ് കൂടിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ ഉയർന്ന് 1,809.57 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് പൂർവസ്ഥിതിയിലായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ സ്പോട് ഗോൾഡ് വില 1.5ശതമാനം വർധിച്ചിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,947 രൂപ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച രണ്ടുശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. അതേസമയം, വിലതിരച്ചുകയറുന്ന പ്രവണതയാണ് ഇപ്പോൾ പ്രകടമാകുന്നത്.

from money rss https://bit.ly/3pJMf8B
via IFTTT

സെൻസെക്‌സിൽ 261 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,750 കടന്നു

മുംബൈ: അഞ്ച് ദിവസംനീണ്ട നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 261 പോയന്റ് നേട്ടത്തിൽ 50005ലും നിഫ്റ്റി 86 പോയന്റ് ഉയർന്ന് 14,762ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 2070 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1467 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണ്. റിലയാൽറ്റി സൂചിക രണ്ടുശതമാനവും ലോഹ സൂചിക 1.5ശതമാനവും ഉയർന്നു. ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ബിപിസിഎൽ, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, ഐഒസി, റിലയൻസ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 261 points, Nifty tops 14,750

from money rss https://bit.ly/3pJ6xPt
via IFTTT

അഞ്ചാംദിവസവും നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: സെൻസെക്‌സിന് നഷ്ടമായത് 1,145 പോയന്റ്

മുംബൈ: ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കി. തുടർച്ചയായി അഞ്ചാംദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി. 1,145.44 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. 49,744.32ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 306.10 പോയന്റ് താഴ്ന്ന് 14,675.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1942 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1030 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോർട്സ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ലോഹ സൂചിക ഒഴികെയുള്ളവ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ താഴുകയുംചെയ്തു. മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനംകൂടുന്നതും വിലക്കയറ്റനിരക്കുകൾ വർധിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ വരവിലുണ്ടായ ഇടിവും ആഗോള കാരണങ്ങളുമൊക്കെയാണ് തിങ്കളാഴ്ച വിപണിയെ നഷ്ടത്തിലാക്കിയത്. Sensex falls over 1,100 points, Nifty slips below 14,650

from money rss https://bit.ly/3aEW2Z8
via IFTTT

പൊതുജനത്തിന് ആശ്വാസമായി പെട്രോൾ, ഡീസൽ നികുതി കുറച്ചത് നാല് സംസ്ഥാനങ്ങൾ

പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങൾ ഇതുവരെ നികുതിയിൽ കുറവുവരുത്തി. അതേസമയം, ഈയിടെ കൂട്ടിയ എക്സൈസ് തീരുവ പിൻവലിക്കാൻപോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. പശ്ചിമ ബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും ഒരുരൂപയാണ് കുറച്ചത്. ഏറ്റവുംകൂടുതൽ കുറച്ചത് മേഘാലയയാണ്. പെട്രോൾ ലിറ്ററിന് 7.40 രൂപയും ഡീസൽ 7.10 രൂപയും. അസ്സമാകട്ടെ അധികനികുതിയിനത്തിൽ ഈടാക്കിയിരുന്ന അഞ്ചുരൂപ പിൻവലിച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതിയ കുറച്ചത്. മൂല്യവർധിത നികുതി 38ശതമാനത്തിൽനിന്ന് 36ശതമാനമായാണ് കുറവുവരുത്തിയത്. നികുതികുറച്ചതിനെതുടർന്ന് കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 91.78 രൂപയായി. ഷില്ലോങിൽ 86.87 രൂപയും ഗുവാഹട്ടിയിൽ 87.24രൂപയും ജെയ്പൂരിൽ 97.10 രൂപയുമാണ് വില. ഡീസലിനാകട്ടെ കൊൽക്കത്തയിൽ 84.56രൂപയും ഷില്ലോങിൽ 80.24 രൂപയും ഗുവാഹട്ടിയിൽ 81.49 രൂപയും ജെയ്പൂരിൽ 89.44 രൂപയും നൽകണം. രാജ്യതലസ്ഥാനമായ ഡൽഹയിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 90.58 രൂപ കൊടുക്കണം. ഡീസലിന് 80.97 രൂപയും. ഫെബ്രുവരിയിൽമാത്രം പെട്രോളിന് 4.28 രൂപയും ഡീസലിന് 4.49 രൂപയുമാണ് ഇവിടെ കൂടിയത്. Relief to fuel consumers, four states cut taxes on petrol and diesel

from money rss https://bit.ly/3ka01Qy
via IFTTT

ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് കരാറിന് തരിച്ചടി: നടപടികൾ നിർത്തിവെയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് കരാറിന് വീണ്ടും തിരിച്ചടി. ഇ-കൊമേഴ്സ് സ്ഥാപനമായി ആമസോൺ നൽകിയ ഹർജിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവ് വരുന്നതുവരെ ഫ്യൂച്ചർ-റിലയൻസ് ഇടപാട് അംംഗീകരിക്കുന്നതിൽനിന്ന് കമ്പനി ട്രിബ്യൂണലിനെ വിലക്കുകയുംചെയ്തിട്ടുണ്ട്. ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ, സെക്യൂരിറ്റീസ് ആൻഡ് എസ്ക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി), കമ്പറ്റീഷൻ കമ്മീഷൻ എന്നിവയുടെ നടപടികൾ നിർത്തിവെയ്ക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഫ്യൂച്ചർ റീട്ടെയിലും റിലയൻസും തമ്മിലുള്ള 24,713 കോടി രൂപയുടെ ഇടപാട് ചോദ്യംചെയ്ത് ആമസോൺ നൽകിയ ഹർജിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. ഇതിനെതിരെയാണ് സൂപ്രീംകോടതിയുടെ നടപടി. ആമസോണിന്റെ ഹർജിയിൽ രേഖാമൂലം മറുപടിനൽകാൻ ഫ്യൂച്ചർ റീട്ടെയിലിന് കോടതി നോട്ടീസ് നൽകി. അഞ്ച് ആഴ്ചയ്ക്കുശേഷം ഹർജി വീണ്ടും പരിഗണിക്കും. റിലയൻസിന് ആസ്തികൾ വിൽക്കാനുള്ള കരാറിൽ ഫ്യൂച്ചർ ഗ്രൂപ്പ് പങ്കാളിത്തകരാർ ലംഘിച്ചെന്നാരോപിച്ച് ഒക്ടോബറിൽ ആമസോൺ സിംങ്കപൂർ ആർബ്രിടേഷൻ ട്രിബ്യൂണലിൽനിന്ന് ഇടക്കാല സ്റ്റേ നേടിയിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിനെതുടർന്ന് റിലയൻസിന്റെ ഓഹരി വിലയിൽ രണ്ടുശതമാനത്തോളം ഇടിവുണ്ടായി. SC halts Future Retail deal with Reliance after Amazon plea

from money rss https://bit.ly/3pGRx4H
via IFTTT