121

Powered By Blogger

Monday, 22 February 2021

അഞ്ചാംദിവസവും നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: സെൻസെക്‌സിന് നഷ്ടമായത് 1,145 പോയന്റ്

മുംബൈ: ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കി. തുടർച്ചയായി അഞ്ചാംദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി. 1,145.44 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. 49,744.32ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 306.10 പോയന്റ് താഴ്ന്ന് 14,675.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1942 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1030 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോർട്സ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ലോഹ സൂചിക ഒഴികെയുള്ളവ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ താഴുകയുംചെയ്തു. മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനംകൂടുന്നതും വിലക്കയറ്റനിരക്കുകൾ വർധിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ വരവിലുണ്ടായ ഇടിവും ആഗോള കാരണങ്ങളുമൊക്കെയാണ് തിങ്കളാഴ്ച വിപണിയെ നഷ്ടത്തിലാക്കിയത്. Sensex falls over 1,100 points, Nifty slips below 14,650

from money rss https://bit.ly/3aEW2Z8
via IFTTT